For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ബഹദൂര്‍ ഇക്ക കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു, ശരിക്കും കരയുകയാണെന്ന് കരുതി, മന്യ പറയുന്നു

  |

  ജോക്കർ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മന്യ. ചിത്രത്തിലെ കമല എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു . അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തിയ മന്യയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജോക്കറിന് ശേഷം ശിങ്കാരി ബോലൊന, സ്വപ്നക്കൂട്, അപരിചിതൻ, കുഞ്ഞിക്കൂനൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

  maniyya

  ഇന്ദ്രനും സീതയുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക, അഭിനയിക്കാൻ എളുപ്പമായിരുന്നു...

  നടിയുടെ കരിയറിൽ ഏറ്റവും ചർച്ചയായ ചിത്രം സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ എകെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമായ ജോക്കർ ആയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പുതുമുഖ നടിയ്ക്കുള്ള ക്രിട്ടിക്കല്‍ പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിലെ ബഹദൂറിന്റെ പ്രകടനം കണ്ട് കരഞ്ഞ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മന്യ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. '' ബഹദൂര്‍ ഇക്ക പുലിക്കൂട്ടില്‍ കുടുങ്ങിയ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഇക്കയുടെ അഭിനയം കണ്ട് തന്റെ കണ്ണ് നിറഞ്ഞു പോയി എന്നാണ് നടി പറയുന്നത്. മന്യയുടെ വാക്കുകൾ ഇങ്ങനെ...

  ഞങ്ങൾ മാത്രം ഒരു കാറിൽ കയറി, പാർവതിയുടെ അമ്മ മറ്റൊരു കാറില്‍ പിന്നാലെ വന്നു, ജയറാം പറയുന്നു

  ''ബഹദൂര്‍ ഇക്ക പുലിക്കൂട്ടില്‍ കുടുങ്ങിയ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. സത്യത്തില്‍ അദ്ദേഹത്തന്റെ അഭിനയം കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയിരുന്നു. ക്യാമറയും ലൈറ്റും എല്ലാം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും അത് അഭിനയിക്കുകയാണെന്ന് തനിക്ക് തോന്നിയില്ല. അദ്ദേഹം ശരിക്കും കരയുകയാണ് എന്നാണ് ഞാന്‍ കരുതിയത്. പിന്നെ അച്ഛനുമായുള്ള ബന്ധമൊക്കെ അഭിനയിക്കുകയായിരുന്നില്ല, വളരെ റിയലിസ്റ്റിക് ആയിരുന്നു. ജോക്കര്‍ സിനിമയില്‍ അഭിനയിച്ചത് എല്ലാം വളരെ മുതിര്‍ന്ന, കഴിവുള്ള താരങ്ങളായിരുന്നു . പക്ഷെ അവര്‍ക്കാര്‍ക്കും ജാഡ ഇല്ലായിരുന്നു. അതാണ് എന്ന കൂടുതല്‍ ആകര്‍ഷിച്ചത്, മന്യ പറയുന്നു.

  മൂന്ന് തവണ അടി കിട്ടി, ഒരു പ്രൊഡ്യൂസറും വിളിച്ചില്ല, പഠിച്ച പാഠത്തെ കുറിച്ച് പ്രിയദർശൻ

  കൂടാതെ ജോക്കറിന്‌റെ ലൊക്കോഷൻ അനുഭവവു നടി പങ്കുവെയ്ക്കുന്നുണ്ട്. ഷെർണ്ണൂരിലെ ഒരു ഗസ്റ്റ് ഹൗസിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്.രാവിലെ ബ്ലെസി ചേട്ടന്‍ ഡയലോഗ് പഠിപ്പിയ്ക്കാനായി വരും. ഏഴ് മണിയാവുമ്പോഴേക്കും ഞാന്‍ ഷൂട്ടിന് റെഡിയാവും. ഷൂട്ടില്ലാത്ത ദിവസവും സെറ്റിൽ പോകുമായിരുന്നു, ബിന്ദു ചേച്ചിയും (ബിന്ദു പണിക്കര്‍) ഞാനും എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നതു തമാശ പറയുന്നതുമെല്ലാമെന്ന് ജോക്കറിലെ ലൊക്കേഷൻ ഓർമ പങ്കുവെച്ച് കൊണ്ട് നടി പറയുന്നു.

  ഇപ്പോഴാണ് ഐശ്വര്യ റായി 'സൂപ്പർ മദർ' ആയത്, മകളെ ഒറ്റയ്ക്ക് വിട്ട് താരം, അഭിനന്ദനവുമായി ആരാധകർ

  മലയാളത്തിലെ മുതിർന്ന താരങ്ങളായ മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവർക്കൊപ്പമെല്ലാ മന്യ അഭിനയിച്ചിട്ടുണ്ട്. താരങ്ങളോടൊപ്പം അഭിനയിച്ചതിലൂടെ പഠിച്ച പാഠങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. 'അച്ചടക്കവും ആത്മസമര്‍പ്പണവും' ആയിരുന്നു പഠിച്ചത്. കുഞ്ഞിക്കൂനന്‍ എന്ന ചിത്രം മറ്റ് പല ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ദിലീപേട്ടന്‍ ചെയ്ത അത്രയും നന്നായി ആര്‍ക്കു ചെയ്യാന്‍ പറ്റിയിട്ടില്ല. സെറ്റില്‍ അദ്ദേഹം കൂനന്റെ വേഷം ഇട്ട് നിന്നപ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ പോലും പറ്റിയിട്ടില്ല. അത്രയേറെ ഡെഡിക്കേഷന്‍ ആണ്'' അദ്ദേഹത്തിന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ അഭിമുഖത്തില്‍ മന്യ പറയുന്നു.

  Dileep's family pic goes viral on social media

  മൂന്നരക്കോടി മലയാളികൾ എങ്ങനെ പറ്റിക്കപ്പെട്ടതെന്ന സത്യം ഒരിക്കൽ പുറത്തു വരും, കിടിലൻ ഫിറോസ്

  Read more about: dileep manya joker
  English summary
  Dileep Movie Actress Manya Opens Up Joker Movie emotional Incident With Actor Bahadoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X