For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റേയും മുകേഷിന്റേയും നായിക, അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ്, നാൽപ്പതിലും ചെറുപ്പത്തോടെ ഉമ ശങ്കരി!

  |

  അന്യ ഭാഷകളിൽ നിന്ന് നിരവധി നായികമാർ എത്താറുള്ള ഇൻഡസ്ട്രിയാണ് മലയാളം സിനിമാ മേഖല. ബോളിവുഡിൽ നിന്ന് കത്രീന കൈഫ് മുതലുള്ള താരങ്ങൾ‌ മലയാള സിനിമയിൽ നായികയായി തിളങ്ങിയിട്ടുണ്ട്. 2000ത്തിൽ സൗത്ത് ഇന്ത്യയിൽ തിളങ്ങി നിന്ന നായികമാരിൽ ഒരാളാണ് ഉമ ശങ്കരി.

  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും ഉമ ഒരുകാലത്ത് ശോഭിച്ച് നിന്നിരുന്നു. ഇപ്പോൾ സിനിമ ഉപകേഷിച്ച് സീരിയലിലാണ് ഉമ ശങ്കരി സജീവമായിട്ടുള്ളത്.

  ഉമ ശങ്കരിയെ മലയാളത്തിലെ പ്രേക്ഷകർ ആദ്യമായി കാണുന്നത് 2002 പുറത്തിറങ്ങിയ മലയാള സിനിമ കുബേരനിൽ ദിലീപിന്റെ നായികയായിട്ടാണ്.

  'പൈലറ്റ് വരെ വന്ന് കല്യാണം ആലോചിച്ചിരുന്നു, പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് ഭയം വരും'; ഹനാൻ പറയുന്നു

  സുന്ദർ ദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയിൽ ദിലീപ്, കലാഭവൻ മണി, സംയുക്ത വർമ എന്നിവരും ഉമ ശങ്കരിക്ക് പുറമെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

  രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌ കുമാർ നിർമിച്ച ചിത്രം സുദേവ് റിലീസ്, ഷേണായ് സിനിമാസ് എന്നിവർ ചേർന്നാണ് വിതരണത്തിന് എത്തിച്ചത്.

  കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് വി.സി അശോകനായിരുന്നു. മികച്ച ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ദിലീപ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് കുബേരൻ.

  'കോമഡി സ്കിറ്റിനെതിരെ റിയാസ് സലീം, ആരെയും പോസ്റ്റാക്കാൻ താൻ വിചാരിച്ചിട്ടില്ലെന്ന് ദിൽഷ'; വീഡിയോ വൈറൽ!

  ചിരിമധുരം തരുന്ന സിനിമയുടെ ഗാനങ്ങളും എന്നും പ്രേക്ഷകപ്രീതി ഉള്ളതാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാരയാണ്. ഉമ ശങ്കരി അഭിനയിച്ച ആദ്യത്തെ മലയാള ചലച്ചിത്രമാണിത്.

  കുബേരനിൽ കുടകത്തി പെൺകുട്ടിയായിട്ടാണ് ഉമ അഭിനയിച്ചിരിക്കുന്നത്. കുടകും കർണാടകയുമായെല്ലാം ജന്മം കൊണ്ട് തന്നെ ഉമയ്ക്ക് ബന്ധമുണ്ട്.

  കന്നട സിനിമാ വ്യവസായത്തിലെ ഒരു സംവിധായകനായ ഡി.രാജേന്ദ്ര ബാബുവിനും നടി സുമിത്രയുടേയും മകളാണ് ഉമ. താരത്തിന്റെ ഇളയ സഹോദരി നക്ഷത്രയും അഭിനേത്രിയാണ്. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട് ഉമ.

  2006 ജൂൺ 15ന് ബെം​ഗളൂരുവിൽ വെച്ച് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ എച്ച്. ദുഷ്യന്തിനെ ഉമ വിവാഹം ചെയ്തു. ശേഷം സിനിമകളിൽ വളരെ വിരളമായി മാത്രമെ ഉമയെ കണ്ടുള്ളൂ. ഏകദേശം മുപ്പതോളം സിനിമയിൽ ഉമ അഭിനയിച്ചു.

  ഉമയുടെ അമ്മ സുമിത്ര മലയാള സിനിമ നിർമ്മാല്യത്തിലും നിരവധി തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉമയുടെ അമ്മ മലയാളിയുമാണ്. 2000ത്തിൽ വീരനാടായ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉമ അഭിനയത്തിലേക്ക് അരങ്ങേറിയത്.‌

  അതേ വർഷത്തിൽ തന്നെ മറ്റൊരു തമിഴ് ചിത്രമായ വാനവിലിൽ അഭിനയിച്ചു. തൊട്ട് അടുത്ത വർഷവും രണ്ട് തമിഴ് സിനിമകളും രണ്ട് തെലുങ്ക് സിനിമകളിലും ഉമ ചെയ്തു.

  പിന്നീട് 2002ൽ കുബേരനിലൂടെ മലയാളത്തിലേക്ക് എത്തി. തുടർന്ന് അതേ വർഷം രണ്ട് മലയാള സിനിമകളിൽ കൂടി അഭിനയിച്ചു. അങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ നിറസാന്നിധ്യമായി. 2006 ൽ ശക്തി ചിദംബരത്തിന്റെ കോവായ് ബ്രദേഴ്‌സിൽ സിബി രാജിനൊപ്പം അഭിനയിച്ചു.

  സത്യരാജിന്റെ മരുമകളായും അഭിനയിക്കാൻ ഈ ചിത്രത്തിലൂടെ ഉമയ്ക്ക് സാധിച്ചു. കുബേരന് ശേഷം വസന്തമാളികയെന്ന മലയാള ചിത്രത്തിലാണ് ഉമ ശങ്കരി അഭിനയിച്ചത്.

  മുകേഷ് ആയിരുന്നു നായകൻ. പിന്നീട് മനോജ്.കെ.ജയൻ നായകനായ സഫലത്തിലും ഉമ അഭിനയിച്ചു. 2004ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന സിനിമയാണ് ഉമ അഭിനയിച്ച അവസാന മലയാള സിനിമ.

  Recommended Video

  Dr. Robin At Koyilandy: കൊയിലാണ്ടിയിൽ മരണമാസായി ഡോക്ടർ റോബിൻ | *BiggBoss

  2007വരെ മാത്രമെ ഉമ സിനിമയിൽ സജീവമായിരുന്നുള്ളൂ. വിവാഹത്തിന് കുറച്ച് വർഷങ്ങൾ ബ്രേക്ക് എടുത്തു. ശേഷം 2012ൽ തിരികെ അഭിനയത്തിലേക്ക് വന്നു. പക്ഷെ സിനിമയിലൂടെയല്ല സീരിയലിലൂടെ.

  ഇപ്പോൾ നാൽപ്പതുകളിൽ എത്തി നിൽക്കുന്ന ഉമയുടെ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും പഴയ ഓർമകളും ഉമ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് ഉമയുടെ പുതിയ ഫോട്ടോ കണ്ടാൽ പഴയ സൗന്ദര്യം കാണാൻ സാധിക്കുമെന്നാണ് ആരാധകർ കുറിക്കുന്നത്.

  Read more about: dileep
  English summary
  dileep movie Kuberan actress Uma Shankari latest photos goes viral, fans appreciated her beauty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X