ക്രിസ്മസ് ആഘോഷമാക്കാൻ ദിലീപും കൊച്ചു കൂട്ടുകാരിയും! ‘മൈ സാന്റ’ തിയേറ്ററുകളിലേയ്ക്ക്
ദിലീപ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മൈ സാന്റാ . ക്രിസ്മസ് റിലീസായി ചിത്രം നാളെ തിയേറ്ററുകളിൽ എത്തുകയാണ്. സുഗിത് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിൽ സാന്റുയും ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.

ദിലീപിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ എന്നവരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വാൾ പോസ്റ്റർ എൻടെയ്മെന്റിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെമിൻ സിറിയക് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഫൈസൽ അലിയാണ് പ്രേക്ഷകർ ആകാംക്ഷോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











