ദിലീപിന്റെ രണ്ടാം വരവ്! തിയറ്ററുകളില്‍ വമ്പന്‍ വരവേല്‍പ്പ് സ്വന്തമാക്കി ശുഭരാത്രി, ആദ്യ പ്രതികരണം..
കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി ജനപ്രിയ നായകന്‍ ദിലീപിന്റെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വ്യാസന്‍ കെപി സംവിധാനം ചെയ്ത ശുഭരാത്രിയാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സിനിമയ്ക്ക് വമ്പന്‍ സ്വീകരണമാണ് ആദ്യദിവസം ലഭിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നൊരു കാര്യമാണ് ശുഭരാത്രിയിലൂടെ പറയുന്നത്. ദിലീപിന്റെയും സിദ്ദിഖിന്റെയും പ്രകടനത്തിനാണ് ഏറ്റവുമധികം പ്രേക്ഷക പ്രശംസ ലഭിച്ചിരിക്കുന്നത്. പൂര്‍ണമായും ദിലീപിന്റെ സിനിമയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രം അവസാനിക്കുമ്പോള്‍ സിദ്ദിഖ് നായക സ്ഥാനത്തിലേക്ക് മാറുകയാണ്. ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ് സാഹിബ് എന്ന വേഷത്തിലാണ് സിദ്ദിഖ് അഭിനയിച്ചത്. കരുനാഗപള്ളിയില്‍ താമസിച്ചിരുന്ന ആളാണ് ഇദ്ദേഹം.
യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കേരളത്തില്‍ മതത്തിന്റെ പേരില്‍ വളര്‍ന്ന് വരുന്ന തീവ്ര ചിന്താഗതികളെ സൂചിപ്പിച്ച് കൊണ്ടാണ് തുടങ്ങിയത്. പതിവ് കഥാപാത്രങ്ങളില്‍ നിന്നും മാറി നിന്നൊരു വേഷമായിരുന്നു ശുഭരാത്രിയിലൂടെ ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. നായികയായിട്ടെത്തിയ അനു സിത്താരയുടെ പ്രകടനത്തിനും നല്ല വിലയിരുത്തലുകളാണുള്ളത്. നല്ല അഭിപ്രായം സ്വന്തമാക്കിയതോടെ ബോക്‌സോഫീസില്‍ സിനിമയുടെ കളക്ഷന്‍ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











