For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ അടുത്ത മാസ് എന്‍ട്രി! ഫേസ്ബുക്കിലൂടെ ശുഭരാത്രിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ട് താരം, കാണൂ

  |

  മുന്‍വര്‍ഷങ്ങളില്‍ ജനപ്രിയ നടന്‍ ദിലീപ് സിനിമയില്‍ നിന്നും ചെറുതായി മാറി നിന്നെങ്കിലും കൈനിറയെ സിനിമകളുമായി വമ്പന്‍ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഈ വര്‍ഷം കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനം നടത്തിയ ദിലീപിന്റെ മറ്റ് പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ജാക്ക് ഡാനിയേല്‍ എന്ന ചിത്രം ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ശുഭരാത്രിയുടെ പാക്കപ്പ് നടന്നു.

  ഷൂട്ടിംഗിന്റെ ആദ്യദിനം പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രം വൈറലായതോടെ ശുഭരാത്രിയുടെ ചിത്രീകരണം തുടങ്ങിയത് മുതല്‍ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കി കൊണ്ട് പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് ഈ വീഡിയോ പുറത്തിറക്കിയത്.

   ദിലീപിന്റെ അടുത്ത ചിത്രം

  ദിലീപിന്റെ അടുത്ത ചിത്രം

  ദിലീപ് നായകനായി അഭിനയിച്ച് ഉടന്‍ റിലീസിനൊരുങ്ങാന്‍ സാധ്യതയുള്ള ചിത്രമാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്ലാവര്‍ക്കും 'ശുഭരാത്രി' നേര്‍ന്ന് കൊണ്ട് 'ശുഭരാത്രി' എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തുന്ന ആദ്യ പ്രമോ എന്ന് പറഞ്ഞ് ദിലീപ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. 'ശുഭരാത്രി ശുഭരാത്രി നിങ്ങള്‍ക്ക് നേരുന്നു ശുഭരാത്രി' എന്ന പശ്ചാതല സംഗീതത്തിനൊപ്പമാണ് വീഡിയോ എത്തിയത്.

  ഇവരാണ് താരങ്ങള്‍

  ഇവരാണ് താരങ്ങള്‍

  ദിലീപ്, സിദ്ദിഖ്, അനു സിത്താര, ഷീലു എബ്രാഹം, നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, വിജയ് ബാബു, സുരാജ് വെഞ്ഞാറമൂട്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇവരുടെയെല്ലാം കഥാപാത്രത്തെ കുറിച്ച് സൂചനകളൊന്നുമില്ലെങ്കിലും ഇതൊരു കുടുംബ ചിത്രമായിരിക്കുമെന്നാണ് കരുതുന്നത്.

   യഥാര്‍ഥ സംഭവകഥ

  യഥാര്‍ഥ സംഭവകഥ

  ശുഭരാത്രിയുടെ പ്രമേയം യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ആണെന്ന് ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ് സാഹിബ് എന്ന വേഷത്തില്‍ സിദ്ദിഖും അഭിനയിക്കുന്നു. കരുനാഗപള്ളിയില്‍ താമസിച്ചിരുന്ന ആളാണ് ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ്. ഈ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു ശുഭരാത്രിയുടെ അവസാന ഷൂട്ടിംഗ് നടന്നത്. ജൂലൈയില്‍ തിയറ്ററുകളിലേക്ക് ശുഭരാത്രി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

   വാനോളം പ്രതീക്ഷകള്‍

  വാനോളം പ്രതീക്ഷകള്‍

  ശുഭരാത്രിയെ കുറിച്ച് ആരാധകര്‍ക്ക് ആകാംഷ കൂടുതലാണ്. ഏറെ കാലത്തിന് ശേഷം കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടി ദിലീപിന്റെ സിനിമകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. പൂജ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ എത്തിയ ഫോട്ടോസില്‍ അനു സിത്താരയും ദിലീപും വിവാഹിതരായി നില്‍ക്കുന്നതായിരുന്നു. സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് അറിയാമെങ്കിലും സോഷ്യല്‍ മീഡിയ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരുന്നു. ആ ദിവസങ്ങളില്‍ ട്രോളന്മാരുടെ പ്രധാന ഇരയായിരുന്നു ആ ചിത്രങ്ങള്‍.

  പുറത്ത് വന്ന പ്രമോ വീഡിയോ

  ബാലന്‍ വക്കീല്‍ മിന്നിച്ചു

  ബാലന്‍ വക്കീല്‍ മിന്നിച്ചു

  കഴിഞ്ഞ വര്‍ഷം കമ്മാരസംഭവം എന്ന ചിത്രം മാത്രമേ ദിലീപിന്റേതായി വന്നിട്ടുള്ളു. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തി. ഫെബ്രുവരി 21 നായിരുന്നു ബാലന്‍ വക്കീലിന്റെ റിലീസ്. ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം കോമഡിക്കും ത്രില്ലറിനും പ്രധാന്യം കൊടുത്ത് നിര്‍മ്മിച്ചതായിരുന്നു. പക്കാ എന്റര്‍ടെയിനറായിട്ടെത്തിയ ബാലന്‍ വക്കീലിന് തിയറ്ററുകളില്‍ നിന്നും ലഭിച്ച പോസീറ്റിവ് റിവ്യൂവിലൂടെ ബോക്സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

   ജാക്ക് ഡാനിയേല്‍ ഒരുങ്ങുന്നു

  ജാക്ക് ഡാനിയേല്‍ ഒരുങ്ങുന്നു

  ചിത്രീകരണം ആരംഭിച്ച മറ്റൊരു ദിലീപ് ചിത്രമാണ് ജാക്ക് ഡാനിയേല്‍. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. അടുത്തിടെയാണ് ജാക്ക് ഡാനിയേലിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വമ്പന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. ഷീബു തമീന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഗോപി സുന്ദറാണ് സംഗീതം. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയ്ക്ക് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പ്രമുഖ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിനാണ്. തമിഴിലെ പ്രമുഖ ഛായാഗ്രഹകന്‍ ശിവകുമാര്‍ വിജയനും ചിത്രത്തിന്റെ ഭാഗമാവുന്നു.

  പ്രൊഫസര്‍ ഡിങ്കന്‍ വരുമോ?

  പ്രൊഫസര്‍ ഡിങ്കന്‍ വരുമോ?

  നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി ദിലീപിന്റെ സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. എന്നാല്‍ സിനിമയുടെ റിലീസ് എപ്പോഴാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ബാങ്കോക്കില്‍ നിന്നുമായിരുന്നു. ഒരു മജീഷ്യന്റെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ആക്ഷന് വലിയ പ്രധാന്യമുള്ള സിനിമയായതിനാല്‍ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയ കെച്ച കെംമ്പഡ്കി ആണ് ആക്ഷനൊരുക്കുന്നത്. നമിത പ്രമോദ് നായികയാവുമ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

   വാളയാര്‍ പരമശിവം

  വാളയാര്‍ പരമശിവം

  ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് വാളയാര്‍ പരമശിവം. ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തിയ റണ്‍വേ യുടെ രണ്ടാംഭാഗമായിട്ടാണ് വാളയാര്‍ പരമശിവം വരുന്നത്. കേരള തമിഴ്നാട് ബോര്‍ഡറിലൂടെ സ്പീരിറ്റ് കടത്തുന്ന വാളയാര്‍ പരമശിവം എന്ന ദിലീപിന്റെ കഥാപാത്രത്തിലൂടെ ദിലീപ് ഒത്തിരി ആരാധകരെ സമ്പാദിച്ചിരുന്നു. ദിലീപും കാവ്യ മാധവനും തകര്‍ത്തഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗം ജോഷി തന്നെ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

  English summary
  Dileep movie Shubharathri promo video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X