twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാധ്യമങ്ങൾക്ക് മുന്നിൽ തൊഴുകൈയോടെ ദിലീപ്! ഷെയിൻ വിഷയത്തിൽ താരത്തിന്റെ പ്രതികരണം ഇങ്ങനെ

    |

    മലയാള സിനിമയിൽ ഏറെ ചർച്ച വിഷയമായ സംഭവമായിരുന്നു നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നം. താരത്ത സിനിമയിൽ നിന്ന് വിലക്കിയ സംഭവം സിനിമയ്ക്കുള്ളിൽ മാത്രമാല്ല പുറത്തും ചർച്ച വിഷയമായിരുന്നു. സിനിമയുടെ കരാറ് കഴിയുന്നതിനു മുൻപ് തന്നെ തലമുടി വെട്ടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പിന്നീട് വിഷയം കൂടുതൽ സങ്കീർണ്ണമാകുകയായിരുന്നു.

    ഷെയിൻ നിഗമിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ താരങ്ങളും താരസംഘടനയായ അമ്മ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നതിനും മുൻപ് മുടി വെട്ടിയത് ശരിയായില്ലെന്നും , അതേ സമയം അത് താരത്തെ സിനിമയിൽ നിന്ന് വിലക്കാൻ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് അധികാരമില്ലെന്നു ഇവർ അഭിപ്രായപ്പെട്ടിരുന്നു. അടുത്ത കാലത്ത് മലയാള സിനിമയെ ഏറെ പിടിച്ചു ഉലച്ച സംഭവമായിരുന്നു താരത്തിന്റെ വിലക്ക്. മലയാള സിനിമയും പ്രേക്ഷകരും ഒന്നടങ്കം പ്രതികരിച്ച ഷെയിൻ വിഷയത്തിൽ മൗനം പാലിച്ച് ദിലീപ്.മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

    ദിലീപിന്റെ പുതിയ ചിത്രമായ മൈ സാന്റയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷെയുിൽ നിഗമിന്റെ വിലക്കിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞത് . ഷെയിന്റെ പേര് എടുത്തു പറയാതെ സിനിമ മേഖലയിൽ നിന്നുള്ള വിലക്കിനെ കുറിച്ച് ചോദിച്ചപ്പോൾ തന്നെ താരം ഒഴിവാകുകയായിരുന്നു. പിന്നീട് താൻ ഈ നാട്ടുകാരനല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. വീണ്ടും ഇതെകുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ഇതിനെ കുറിച്ച് ഒന്നും പറയില്ലെന്നും ദിലീപ് പറഞ്ഞു.

      ഈ നാട്ടുകാരനല്ല


    ദിലീപിന്റെ പുതിയ ചിത്രമായ മൈ സാന്റയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷെയുിൽ നിഗമിന്റെ വിലക്കിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞത് . ഷെയിന്റെ പേര് എടുത്തു പറയാതെ സിനിമ മേഖലയിൽ നിന്നുള്ള വിലക്കിനെ കുറിച്ച് ചോദിച്ചപ്പോൾ തന്നെ താരം ഒഴിവാകുകയായിരുന്നു. പിന്നീട് താൻ ഈ നാട്ടുകാരനല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. വീണ്ടും ഇതെകുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ഇതിനെ കുറിച്ച് ഒന്നും പറയില്ലെന്നും ദിലീപ് പറഞ്ഞു.

     പ്രശ്നങ്ങൾ തീരും


    ഷെയിൻ നിഗം വിഷയം ഒത്തു തീർപ്പിന്റെ പാതയിലേയ്ക്ക് നീങ്ങുകയാണ്. ബുധനാഴ്ച താരസംഘടനയുമായി ഷെയിൻ കൂടിക്കാഴ്ച നടത്തും, തുടർന്ന് അമ്മയും നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാനാണ് സ്രമിക്കുന്നത്. അമ്മയുമായുള്ള ചർച്ചയ്ക്കായി ഷെയിനെ കൊച്ചിയിൽ എത്താൻ താരസംഘടന അറിയിച്ചിട്ടുണ്ട്. ഷെയിൻ പരാതിയുമായി അമ്മയെ സമീപിച്ചിരുന്നു. സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയും ഈ വിഷത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചയ്ക്ക് കളമൊരുങ്ങുന്നത്.

    ഞങ്ങൾ അടിച്ച് പിരിഞ്ഞിട്ടില്ല! എന്നാൽ വിനീതിന്റെ ഹൃദയത്തിൽ ഞാനില്ല, വെളിപ്പെടുത്തി ഷാൻ റഹ്മാൻ

    സ്നേഹത്തോടെ  പരിഹരിക്കും

    ഷെയിൻ നിഗം സംഭവത്തിൽ പ്രതകരിച്ച് നടൻ മോഹൻലാൽ. മലയാള മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമ്മയുടെ നേത്യത്വത്തിൽ പ്രശ്നപരിഹാരത്തിന് കളമൊരുങ്ങിയതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മോഹൻലാൽ രംഗത്തെത്തിയിരിക്കുന്നത്. സ്‌നേഹത്തോടെ പരിഹാരം കാണുമെന്ന് മോഹന്‍ലാല്‍ പറഞ്ഞതായി മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

    കരിയറിനെ ബാധിക്കും

    വിലക്കിനെ തുടർന്ന് നിന്നു പോയ കുറുബാനി, വെയിൽ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്സ് യൂണിയൻ രംഗത്തെത്തിയിരുന്നു. . ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്കയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് സംവിധായകരുടെ സംഘടനയായ ഫെഫ്ക്ക വിഷയത്തിൽ ഇടപെട്ടത്. നെയിൽ സംവിധായകൻ ശരത് മേനോൻ, കുറുബാനി ഡയറക്ടർ ജിയോ വി എന്നിവാരാണ് ഡയറക്ടേഴ്സ് യൂണിയനെ സമീപിച്ചത് . നവാഗത സംവിധായകരായ തങ്ങളുടെ കരിയറിനെ ഇത് ബാധിക്കുമെന്നും ഇവർ പറയുന്നുണ്ട്.

    സ്വപ്നങ്ങളെ പിന്തുടർന്ന് പിടിച്ചത് ഇങ്ങനെയാണ്! കോളേജ് കാല ചിത്രം പങ്കുവെച്ച് ദീപക് ദേവ്സ്വപ്നങ്ങളെ പിന്തുടർന്ന് പിടിച്ചത് ഇങ്ങനെയാണ്! കോളേജ് കാല ചിത്രം പങ്കുവെച്ച് ദീപക് ദേവ്

     ചിത്രം പൂർത്തിയാക്കും


    കുർബാനി, വെയിൽ തുടങ്ങിയ നിർത്തിവെച്ച ചിത്രങ്ങളിൽ ഷെയിൽ തുടർന്നും അഭിനയിക്കുമെന്ന് ഷെയിന്റെ മാതാവ് സുനില. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് വിട്ട്വീഴ്ചയുണ്ടാകണമെന്നും സിനില പറയുന്നുണ്ട്. അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് ചോദിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് വിളിച്ചാലുടൻ ഷെയിൻ എത്തിച്ചേരുമെന്നും മാതാവ് പറഞ്ഞു.

      ഷെയിനുമായി പ്രശ്നമില്ല


    വെയിൽ സിനിമയെ ചുറ്റിപ്പറ്റിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തലമുടി മുറിച്ചതിന്റെ പേരിൽ നിർമ്മാതാവും ഷെയിനും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇത് രമ്യമായി പരിഹരിച്ചിരുന്നു. ഇതിനു ശേഷം വീണ്ടും പ്രശ്നം വീണ്ടും വഷളാവുകയായിരുന്നു. എന്നാൽ താനും ഷെയിനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്ന് വെയിൽ സംവിധായകൻ ശരത്ത് മേനോൻ അറിയിച്ചിട്ടുണ്ട്. ചിത്രം തീർക്കുക എന്നുള്ളത് മാത്രമാണ് താന്റെ മനസ്സിൽ ഇപ്പോൾ ആകെ ഉളതെന്നും, ഷെയിൻ ഷൂട്ടിനായി മടങ്ങി വരണമെന്നും ശരത് മേനോൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് സംവിധായകൻ

    English summary
    Dileep not responding to Shane issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X