മീനാക്ഷിക്ക് ഇത്ര വിവരമായാേ എന്ന് ചിന്തിച്ച് പോയി, ച‌തിയായിപ്പോയെന്ന് അവൾ; മകളെക്കുറിച്ച് ദിലീപ് പറഞ്ഞത്

നടൻ ദിലീപിന്റെ എല്ലാമാണ് മകൾ മീനാക്ഷി. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്നയാൾ. മീനാക്ഷിയാണ് തന്റെ ബലമെന്ന് ഒരിക്കൽ ദിലീപ് പറഞ്ഞിട്ടുണ്ട്. മകളുടെ കുട്ടിക്കാലത്തെക്കുറിച്ച് ഒരിക്കൽ ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം എന്റെ മോൾ മീനൂട്ടി ഡാൻസിന്റെ കാര്യം പറഞ്ഞു. നീയെന്തിനാണ് ‌ടെൻഷനിക്കുന്നതെന്ന് ഞാൻ ചോദിച്ചു.

എന്നെ സെെഡിലോട്ട് നിർത്തുന്നുണ്ടോ എന്നൊരു സംശയമെന്ന് അവൾ പറഞ്ഞു. നീ ബോറായിട്ടാകും ഡാൻസ് കളിക്കുന്നത്. നീ സാറിനോട് പറയൂ എന്ന് ഞാൻ. ആണോ അങ്ങനെ പറയാമോ എന്ന് അവളും. അങ്ങനെ വേ​ഗം ചെന്ന് സാറോട് എന്നെ എന്തിനാണ് സെെഡിൽ നിർത്തുന്നത് എന്ന് ചോദിച്ചു. നീ ന‌ടുക്ക് നിന്ന് കളിച്ചോ എന്ന് പറഞ്ഞ് സർ നടുക്ക് നിർത്തി.

Dileep

ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ഇവളുമൊക്കെ ഒരേ ക്ലാസിലാണ്. ഇവരൊക്കെ ഒരുമിച്ചാണ് ഡാൻസ്. മീനാക്ഷി എന്നെ വിളിച്ച് അതേ, എന്നെ നടുക്ക് നിർത്തിയിരിക്കുകയാണ്, ജതിയൊക്കെ പറയുന്നുണ്ട്, വല്ലാത്ത ചതിയായിപ്പോയെന്ന് പറഞ്ഞു. നീ ധെെര്യമായി കളിക്ക്, അച്ഛനാെക്കെ പിടിച്ച് നിൽക്കുന്നത് കണ്ടില്ലേ എന്ന് ഞാൻ ഉപദേശിച്ചു. അപ്പോൾ അവൾ പറഞ്ഞത് അത് സിനിമയാണ്, ഇടയ്ക്കിടയ്ക്ക് കട്ട് ചെയ്യാം, ഇത് സ്റ്റേജ് ആണെന്നാണ്. ദെെവമേ ഇതിനൊക്കെ ഇത്ര വിവരമായാേ എന്ന് താൻ ചിന്തിച്ച് പോയെന്നും അന്ന് ദിലീപ് പറഞ്ഞു. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X