»   » Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!

Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ പിറന്നാളാണ് ശനിയാഴ്ച(24-03-2018). താരപുത്രിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസ നേര്‍ന്നിട്ടുള്ളത്. ദിലീപിനൊപ്പം നില്‍ക്കുന്ന മീനൂട്ടിയുടെ മനോഹരമായൊരു ചിത്രവും ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജ്

പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവത്തില്‍ ഈ മകളും ഏറെ വേദനിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ അച്ഛന് കഴിയില്ലെന്ന വിശ്വാസവും ഈ മകള്‍ക്കുണ്ട്. ആരാധകര്‍ക്കും ഇതേ വിശ്വാസമുണ്ട്. സിനിമയിലെത്തിയ കാലം മുതല്‍ക്കെ ദിലീപിനെ ശത്രുക്കള്‍ വിടാതെ പിന്തുടര്‍ന്നിരുന്നു. അത്തരത്തില്‍ താരത്തിന്‍രെ ശത്രുക്കളാണ് ഇത്തരമൊരു സംഭവത്തിന് പിന്നിലെന്നാണ് ആരാധകരും കുടുംബാംഗങ്ങളും ഉറച്ചുവിശ്വസിക്കുന്നത്.

ദിലീപിന്റെ വളർച്ചയെ ഭയക്കുന്നവർ പണി തുടങ്ങി , പ്രചരിക്കുന്നത് വ്യാജ വാർത്ത

അച്ഛന്റെ മകള്‍

പ്രണയിച്ച് വിവാഹിതരായ താരദമ്പതികളായിരുന്നു മഞ്ജു വാര്യരും ദിലീപും. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ് കുടുംബ ജീവിതവുമായി കഴിയുകയായിരുന്നു മഞ്ജു വാര്യര്‍. ഇതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് മീനാക്ഷി എത്തിയത്. മീനൂട്ടി എന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വൈറലായിരുന്നു. കുടുംബജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ കാരണം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അന്യോന്യം പഴി ചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. അച്ഛനൊപ്പം പോവാനായിരുന്നു മീനാക്ഷിക്ക് ഇഷ്ടം. മകളുടെ തീരുമാനത്തിന് സമ്മതം നല്‍കി മഞ്ജു വാര്യര്‍ പിന്‍വാങ്ങുകയും ചെയ്തു.

മകളുടെ താല്‍പര്യത്തിന് പ്രാധാന്യം

ദിലീപിനൊപ്പം പോവാനാണ് താല്‍പര്യമെന്ന് മീനാക്ഷി വ്യക്തമാക്കിയതോടെ ആ തീരുമാനത്തിന് മഞ്ജു വാര്യറും സമ്മതം മൂളുകയായിരുന്നു. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് താരത്തിന് കൃത്യമായി അറിയാമായിരുന്നു. അച്ഛനൊപ്പം മകള്‍ സന്തോഷവതിയായിരിക്കുമെന്നും താരത്തിനുറപ്പുണ്ടായിരുന്നു. മകളുടെ കാര്യത്തിനാണ് ദിലീപ് എന്നും പ്രഥമ പരിഗണന നല്‍കുന്നത്. മകളെക്കുറിച്ച് താരം വാചാലനാവാറുണ്ട്. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ പോലും മകളുടെ കാര്യം ഓര്‍ക്കാറുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു.

രണ്ടാം വിവാഹത്തിന് പിന്നില്‍

ഓണ്‍സ്‌ക്രീനില്‍ ദിലീപിന്റെ മികച്ച ജോഡിയായിരുന്ന കാവ്യ മാധവനെ ജീവിതസഖിയാക്കിയതിന് പിന്നിലും മീനൂട്ടിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമാതിരക്കുകളുമായി നീങ്ങുന്നതിനിടയില്‍ മകളുടെ ഭാവിയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും തനിക്ക് കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. എന്നാല്‍ രണ്ടാം വിവാഹത്തെക്കുറിച്ച് ഇങ്ങോട്ട് പറഞ്ഞ് അവിടെയും മീനാക്ഷി അച്ഛനെ അത്ഭുതപ്പെടുത്തി. കാവ്യാ മാധവനെയാണ് വിവാഹം കഴിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു താരപുത്രി. ഇവരുടെ വിവാഹത്തില്‍ നിറപുഞ്ചിരിയുമായി മീനാക്ഷി നിറഞ്ഞുനിന്നിരുന്നു.

പാപ്പരാസികള്‍ പ്രചരിപ്പിച്ചത്

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ പാപ്പരാസികള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ഫോട്ടോ പുറത്തുവന്നതോടെ കുപ്രചാരണങ്ങള്‍ അവസാനിച്ചു. അമേരിക്കന്‍ ഷോയില്‍ ഇവര്‍ക്കൊപ്പം മീനാക്ഷിയുമുണ്ടായിരുന്നു. അനാവശ്യമായ യാതൊരുവിധ പ്രശനങ്ങളുമില്ലാതെ സന്തോഷത്തോടെയാണ് ഇവര്‍ കഴിഞ്ഞുപോരുന്നതെന്ന് മനസ്സിലാക്കിയതോടെ പാപ്പരാസികള്‍ പിന്‍വാങ്ങുകയായിരുന്നു.

പ്രതിസന്ധിഘട്ടത്തില്‍ കാണിച്ച ധൈര്യം

ദിലീപിന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ അച്ഛന് ശക്തമായ പിന്തുണ നല്‍കി മീനൂട്ടി ഒപ്പമുണ്ടായിരുന്നു. കുഞ്ഞുമനസ്സിനെ തളരാതെ പിടിച്ചുനിര്‍ത്താന്‍ കാവ്യാ മാധവനും കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരും നല്‍കിയ ശക്തമായ പിന്തുണയാണ് ദിലീപിന്റെ ശക്തമായ തിരിച്ചുവരവിലേക്ക് നയിച്ചത്. ദിലീപിനെ കാണാനായി ജയിലില്‍ പോയപ്പോള്‍ അനാവശ്യമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ പക്വതയോടെയാണ് ഈ താരപുത്രി പെരുമാറിയത്.

പിറന്നാള്‍ ദിനത്തിലെ ചിത്രം

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസയിലൂടെയാണ് ഇന്ന് മീനാക്ഷിയുടെ പിറന്നാളാമെന്ന് ആരാധകര്‍ക്ക് മനസ്സിലായത്. ക്വീനിലൂടെ ശ്രദ്ധേയായ സാനിയ ഇയ്യപ്പനൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും ഈ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപിനൊപ്പം നില്‍ക്കുന്ന സാനിയയെ കണ്ടപ്പോള്‍ ഇതാരാമെന്ന തരത്തില്‍ നിരവധി പേര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മകളുടെ കൂട്ടുകാരിയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു പലരും ചോദിച്ചത്.

English summary
Meneakshi Dileep celebrates her birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X