»   » ദിലീപിന്റെ പ്രതിസന്ധിയില്‍പ്പോലും മീനാക്ഷി തീരുമാനം മാറ്റിയില്ല, അച്ഛനൊപ്പം ശക്തമായി നിന്നു!

ദിലീപിന്റെ പ്രതിസന്ധിയില്‍പ്പോലും മീനാക്ഷി തീരുമാനം മാറ്റിയില്ല, അച്ഛനൊപ്പം ശക്തമായി നിന്നു!

Posted By:
Subscribe to Filmibeat Malayalam

സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചത്. സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിപ്പിച്ചൊരു സംഭവം കൂടിയായിരുന്നു നടന്നത്. എന്നാല്‍ ഏത് പ്രതിസന്ധിയിലും ശക്തമായ പിന്തുണയുമായി അദ്ദേഹത്തിന്റെ കുടുംബം ഒപ്പമുണ്ടായിരുന്നു. ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും അദ്ദേഹത്തിന് നല്‍കിയ പിന്തുണ അത്രയ്ക്ക് വലുതായിരുന്നു. അച്ഛനെ മനസ്സിലാക്കി കൂടെ നില്‍ക്കുകയായിരുന്നു ഈ താരപുത്രി.

ഈ മകള്‍ ഒപ്പമുള്ളതാണ് ദിലീപിന്റെ ഭാഗ്യമെന്ന് ആരാധകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ആത്മസംയമനം പാലിക്കുകയായിരുന്നു ഈ മകള്‍. ഇടയ്ക്ക് ദിലീപിനെ കാണാനെത്തിയപ്പോള്‍ ഈ മകള്‍ പെരുമാറിയത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അനാവശ്യമായ വികാരപ്രകടനത്തിനൊന്നും നില്‍ക്കാതെ വളരെ ശാന്തയായി അച്ഛനെക്കണ്ട് മടങ്ങിയ മീനാക്ഷിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഈ മകള്‍ കാണിച്ച ചങ്കൂറ്റത്തെക്കുറിച്ച് ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അച്ഛനൊപ്പം നിന്നു

ദിലീപിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മീനൂട്ടി എന്ന മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് ദിലീപ് ഇടയ്ക്ക് തുറന്നുപറഞ്ഞിരുന്നു.

ഈ മകളാണ് അച്ഛന്റെ ഭാഗ്യം

ദിലീപിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ മകളെന്ന് ആരാധകരും പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്. അച്ഛന്റെ സുഖത്തിലും ദു:ഖത്തിലും കൂടെ നിന്ന ഈ മകള്‍ ഒരിക്കലും തെറ്റായ തീരുമാനമെടുക്കില്ലെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ദിലീപ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കാണൂ.

സന്തോഷത്തോടെ ദിലീപും മീനാക്ഷിയും

ദിലീപിനോടൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന മീനാക്ഷിയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപ് ഒാണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലെ കുറിപ്പും വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുടുംബസമേതം നടത്തിയ ക്ഷേത്രസന്ദര്‍ശനം

കമ്മാരസംഭവത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് കടക്കുന്നതിന് മുന്‍പ് കുടുംബസമേതം ക്ഷേത്രസന്ദര്‍ശിനെത്തിയ ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വൈറലായിരുന്നു. കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം ദിലീപ് എത്തിയത്.

മീനാക്ഷിയുടെ മുഖത്തെ സന്തോഷം

നാളുകള്‍ക്ക് ശേഷമാണ് ഇത്രയധികം സന്തോഷത്തോടെ മീനാക്ഷിയെ കാണുന്നതെന്ന് ആരാധകര്‍ പറയുന്നു. ഈ മകള്‍ കൂടെയുള്ളിടത്തോളം കാലം ഈ അച്ഛനും മകളും തോല്‍ക്കില്ലെന്നും മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

അച്ഛന്‍റെ കൂടെ

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നതിനിടയിലും ഈ മകള്‍ അച്ഛനൊപ്പമായിരുന്നു. ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചപ്പോഴും ഈ താരപുത്രി പക്വതയോടെയാണ് പെരുമാറിയത്. അനാവശ്യ വികാരപ്രകടനങ്ങളൊന്നുമില്ലാതെയായിരുന്നു മീനാക്ഷി പെരുമാറിയത്.

കാവ്യാ മാധവന്റെ പിന്തുണ

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പേ തന്നെ ദിലീപിനെയും കാവ്യാ മാധവനെയും വിവാദങ്ങള്‍ വേട്ടയാടിയിരുന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകളും പ്രചരിച്ചിരുന്നു. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോഴും ദിലീപ് കാവ്യയെക്കുറിച്ചാണ് ചിന്തിച്ചത്. വിവാഹ ശേഷവും വിവാദങ്ങള്‍ വിടാതെ പിന്തുടരന്നുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കി കാവ്യമാധവനും ദിലീപിനൊപ്പമുണ്ടായിരുന്നു.

സാരിയണിഞ്ഞുള്ള ചിത്രം

ഇടയ്ക്ക് സാരിയണിഞ്ഞുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഡിസൈനര്‍ സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുകയാണ് മീനാക്ഷി. ഇത് മീനാക്ഷി തന്നെയാണോയെന്ന് ആരാധകര്‍ സംശയിച്ചിരുന്നു.

ദിലീപിന്റെ സ്വന്തം മീനൂട്ടി

മകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന പിതാവാണ് ദിലീപ്. മകളോടുള്ള സ്‌നേഹത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ താരം വാചാലനാവാറുണ്ട്. മകളുടെ തീരുമാനത്തിന് പ്രാധാന്യം നല്‍കുന്ന പിതാവാണ് ദിലീപ്.

വിവാഹത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു

ആദ്യ ഭാര്യയായ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം നേടിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷണാണ് ദിലീപ് രണ്ടാമത് വിവാഹിതനായത്. രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ മകളുടെ അഭിപ്രായം തേടിയിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ അടുപ്പം

അമ്മയേക്കാള്‍ അച്ഛനോട് അടുപ്പമുള്ള താരപുത്രിയാണ് മീനാക്ഷി. അച്ഛനോടൊപ്പമാണ് ഇനിയുള്ള കാലമെന്ന തീരുമാനമെടുത്തതും മീനാക്ഷി തന്നെയാണ്. മകളുടെ മനസ്സറിയാവുന്ന അമ്മയാവട്ടെ ഇക്കാര്യത്തിന് തടസ്സമായി വന്നിട്ടുമില്ലായിരുന്നു.

സ്വരച്ചേര്‍ച്ചയിലല്ലെന്ന പ്രചാരണം

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന കുടുംബം കൂടിയാണ് ദിലീപിന്റേത്. ദിലീപിന്റെയും മീനാക്ഷിയും ജീവിതത്തിലേക്ക് കാവ്യാ മാധവന്‍ കടന്നുവന്നതിന് ശേഷം ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് മനസ്സിലായി.

അമേരിക്കന്‍ ഷോയില്‍ കാവ്യയ്‌ക്കൊപ്പം

നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യാ മാധവന്‍ ചിലങ്കയണിഞ്ഞത് അമേരിക്കയിലെ പരിപാടിക്ക് വേണ്ടിയായിരുന്നു. പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം സജീവ സാന്നിധ്യമായി മീനാക്ഷിയും കൂടെയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ വൈറലായിരുന്നു.

സിനിമാപ്രവേശനത്തെക്കുറിച്ച്

താരങ്ങളുടെ മക്കള്‍ സിനിമയില്‍ അരങ്ങേറുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ മീനാക്ഷിയും സിനിമയില്‍ അരങ്ങേറുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

English summary
Dileep Online facebook post getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam