ദിലീപിനെ തഴഞ്ഞ പുരസ്‌കാരം! ജൂറിയില്‍ നടന്നത് എന്ത്? കമ്മാരസംഭവം ജയിച്ചത് 4 കാറ്റഗറിയിലെന്ന് ഫാന്‍സ്!
ഫെബ്രുവരി 27 നായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപ്പിച്ചത്. മികച്ച നടന്മാരായി ജയസൂര്യയും സൗബിന്‍ ഷാഹിറും തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ജൂറിയ്‌ക്കെതിരെയായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനും വൈസ് ചെയര്‍മാന്‍ ബീന പോളിനുമെതിരെ കടുത്ത ആരോപണങ്ങളായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും വന്നത്. ദിലീപ് ഓണ്‍ലൈന്‍ പേജിലാണ് ഇത് സംബന്ധിച്ച് കുറിപ്പുകള്‍ വന്നത്.
പുരസ്‌കാരത്തില്‍ നിന്നും ദിലീപിനെയും കമ്മാരസംഭവത്തിനെയും തഴഞ്ഞു എന്ന ആരോപണവുമായി വീണ്ടും ദിലീപ് ഫാന്‍സ് രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ പുറത്ത് വിട്ട കുറിപ്പിലാണ് കമ്മാരസംഭവത്തിന് പുരസ്‌കാരം നിഷേധിച്ചതിനെ കുറിച്ചും ജൂറിയില്‍ സംഭവിച്ചത് എന്താണെന്നും ആരാധകര്‍ പറഞ്ഞിരിക്കുന്നത്.

ജൂറിയില്‍ നടന്നത് എന്ത്?
ദിലീപിന് അവാര്‍ഡ് കൊടുക്കരുത് എന്ന് ആദ്യം മുതല്‍ തന്നെ ശക്തമായ നിര്‍ദേശം നല്‍കിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം. കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയില്‍. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാല്‍ കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട ആള്‍ മികച്ച സഹനടന്‍ ആയി. ജൂറിയില്‍ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും? ഇങ്ങനെയാണ് ദിലീപ് ഓണ്‍ലൈനില്‍ വന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ഇവര്‍ക്കും നഷ്ടപ്പെട്ടു
ദിലീപിനോട് ചിലര്‍ക്കുള്ള വിരോധം കാരണം കമ്മാരസംഭവത്തിലൂടെ അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് അത് നിഷേധിക്കപെട്ടുവെന്നും ഫാന്‍സ് പറഞ്ഞിരിക്കുകയാണ്. സംവിധായകന്‍ രതീഷ് അമ്പാട്ട്, തിരക്കഥാകൃത്ത് മുരളി ഗോപി, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തുടങ്ങിയവരുടെ ചിത്രമടക്കം പങ്കുവെച്ച് കൊണ്ടായിരുന്നു ഇക്കാര്യം ആരാധകര്‍ പറഞ്ഞത്. ഈ അവഗണനക്കെതിരെ കമ്മാര സംഭവത്തിന്റെ നിര്‍മാതാവ് കോടതിയില്‍ പോയി മറ്റൊരു നിഷ്പക്ഷ ജൂറിയില്‍ വീണ്ടും അവാര്‍ഡ് നിര്‍ണയം നടത്തണം എന്ന് അഭ്യര്‍ത്ഥിക്കണമെന്നും ആരാധകര്‍ പറയുന്നു.

കമ്മാരസംഭവത്തിലൂടെ
കഴിഞ്ഞ വര്‍ഷം ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഏകചിത്രമായിരുന്നു കമ്മാരസംഭവം. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം നവാഗതനായ രതീഷ് അമ്പാട്ട് ആയിരുന്നു സംവിധാനം ചെയ്തത്. നമിത പ്രമേദ്, സിദ്ദാര്‍ത്ഥ് മേനോന്‍, മുരളി ഗോപി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങള്‍. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കമ്മാരസംഭവവും മുന്നിട്ട് നിന്നിരുന്നു. മികച്ച നടനുള്ള നോമിനേഷനില്‍ ദിലീപിന്റെ പേരും ഉണ്ടായിരുന്നു.

കിട്ടിയത് ഒറ്റ അവാര്‍ഡ്
നാലോളം പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്ന് ആരാധകര്‍ പറയുന്നുണ്ടെങ്കിലും ചലച്ചിത്ര പുരസ്‌കാരത്തില്‍ കമ്മാരസംഭവത്തിന് ഒരു പുരസ്‌കാരമേ ലഭിച്ചിരുന്നുള്ളു. മികച്ച കലാസംവിധാനത്തിലൂടെ വിനീഷ് ബംഗ്ലാന്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. സാംസ്‌കാരിക മന്ത്രി എകെ ബാലനായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.


Click it and Unblock the Notifications











