For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെ ആക്രമിക്കുന്നവരോട് ഒരു ചോദ്യം, ഗൂഗിള്‍ നോക്കാതെ ഇതേക്കുറിച്ച് ഉത്തരം പറയാമോ?

  |

  കഴിഞ്ഞയാഴ്ച നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തിനിടയിലാണ് ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. നേരത്തെ ദിലീപിനെ പുറത്താക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച താരങ്ങളെല്ലാം ഇക്കാര്യത്തിനായി ശക്തമായി വാദിച്ചിരുന്നു. ഇതോടെയാണ് താരത്തിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. ദിലീപിനെ തിരികെ പ്രവേശിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി നടിയും സുഹൃത്തുക്കളും രാജി വെച്ചിരുന്നു.


  ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വ്പക പ്രതിഷേധം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതുമായി ബന്ധപ്പെട്ട വിമര്‍ശനവും വിവാദവും ഇപ്പോഴും തുടരുന്നുണ്ട്. അമ്മയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാല്‍ വിഷയത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നതും പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. മോഹന്‍ലാലിന്റെ കോലം കത്തിച്ചിരുന്നു. വീടിന് മുന്നില്‍ റീത്ത് വെച്ചും പ്രതുിഷേധിച്ചിരുന്നു. സിനിമാജീവിതത്തില്‍ ഇതുവരെ നേരിടാത്തത്ര തരത്തിലുള്ള പ്രതിസന്ധിയാണ് ഇപ്പോള്‍ താരത്തിനെ തേടിയെത്തിയത്.

  മോഹന്‍ലാലിനെതിരെ വ്യാപക പ്രതിഷേധം

  മോഹന്‍ലാലിനെതിരെ വ്യാപക പ്രതിഷേധം

  ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. സംഘടനയിലേക്ക് തിരികെയില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടും പ്രതിഷേധം അവസാനിച്ചിരുന്നില്ല. കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ ഒരു സംഘടനയിലേക്കും താനില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മൗനപിന്തുണ നല്‍കി കൂടെനിന്ന മോഹന്‍ലാലിന്റെ പ്രവര്‍ത്തി ശരിയായിരുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

   കോലം കത്തിച്ചു വീടും ഉപരോധിച്ചു

  കോലം കത്തിച്ചു വീടും ഉപരോധിച്ചു

  മോഹന്‍ലാലിന്റെ കോലം കത്തിച്ചും കൊച്ചിയിലെ വീടും ഉപരോധിച്ചാണ് പ്രതിഷേധം നടത്തിയത്. എവൈഎഫ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ കൊച്ചിയിലും ആലപ്പുഴയിലുമായാണ് പ്രതിഷേധം നടന്നത്. മോഹന്‍ലാലിന്റെ വീടിനു മുന്നില്‍ അമ്മയ്ക്ക് ആദരാഞ്ജലികള്‍ എന്ന റീത്ത് വെച്ചും പ്രതിഷേധം നടത്തിയിരുന്നു. പോലീസെത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.

   ഒരു കാരണം മാത്രം

  ഒരു കാരണം മാത്രം

  ഒരു സ്വകാര്യ സംഘടനയുടെ അധ്യക്ഷൻ എന്ന നിലയിൽ ആ സംഘടനയുടെ നിയമാവലിയുടെ ഉള്ളിൽ നിന്നുകൊണ്ട് ഈ രാജ്യത്തെ നിയമങ്ങൾ ലംഘിക്കാതെ എടുത്ത തീരുമാനം നിങ്ങളെ കൂടി ത്രിപ്തിപെടുത്തണം എന്ന് ഏത് അർത്ഥത്തിൽ ആണ് ആവശ്യപ്പെടുന്നത്? പൊതുജനങ്ങളെ ബാധിക്കുന്ന നൂറുകണക്കിന് പ്രശ്നങ്ങൾ നമുക്ക് ചുറ്റും ഉള്ളപ്പോൾ അതിനെല്ലാം നേരെ കണ്ണടച്ച് ലാലേട്ടനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതിനു ഒരു കാരണം മാത്രമേ ഉള്ളു, ആദ്യത്തേത് ചെയ്യാൻ നട്ടെല്ല് വേണം രണ്ടാമത്തേതിന് വാഴപ്പിണ്ടി മതി.

  ചാനലില്‍ മുഖം കാണിക്കുന്നതിനായി

  ചാനലില്‍ മുഖം കാണിക്കുന്നതിനായി

  കേരളം വിഷം നിറഞ്ഞ മീൻ കഴിക്കേണ്ടി വരുമ്പോൾ, ഒരു മഴ പെയ്താൽ റോഡുകൾ കുളം ആകുമ്പോൾ, ദിനം പ്രതി പെട്രോൾ വില വർധിക്കുമ്പോൾ, കെവിനേ പോലെ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ, പോലീസിന് വീഴ്ച തുടർക്കഥ ആകുമ്പോൾ, കുമ്പസാര വിവാദം കൊഴുക്കുമ്പോൾ, അധികാര സ്ഥാനത്തിരിക്കുന്നവർ കയ്യേറ്റങ്ങൾ നടത്തുമ്പോൾ ഒന്നും കാണാത്ത വീറും വാശിയും ആണ് ചില സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും ഇപ്പോൾ കാണിക്കുന്നത്. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കൂ സർ, അല്ലെങ്കിൽ നിങ്ങൾ ഈ കാണിക്കുന്ന കോപ്രായങ്ങൾ ആരാന്റെ ചിലവിൽ 2 മിനിറ്റ് ചാനലിൽ മുഖം കാണിക്കാൻ നടത്തുന്ന നാടകം ആണെന്ന് ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും. ലാലേട്ടൻ ആയാലും ദിലീപേട്ടൻ ആയാലും ജനങ്ങൾ അംഗീകരിച്ച മറ്റു ഏത് കലാകാരൻ ആയാലും ജനങ്ങളുടെ മനസ്സിൽ ഇടം നേടിയത് കഠിനാധ്വാനത്തിലൂടെ ആണ് അല്ലാതെ ഇതേപോലുള്ള എളുപ്പ വഴിയിലൂടെ അല്ല.

  ഈ സംഘടനയെക്കുറിച്ച് നേരത്തെ അറിയുമോ?

  ഈ സംഘടനയെക്കുറിച്ച് നേരത്തെ അറിയുമോ?

  ഇനി ലാലേട്ടന്റെ കോലം കത്തിച്ച AIYF കാരോട് രണ്ടു വാക്ക്. AIYF എന്നൊരു സംഘടന കേരളത്തിൽ ഉണ്ടെന്നു ഇപ്പോൾ ആണ് പലർക്കും മനസ്സിലായത്. AIYF എന്നതിന്റെ പൂർണരൂപം എന്താണെന്നു ഗൂഗിൾ നോക്കാതെ പറയാൻ കഴിയുന്ന എത്ര പേര് ഉണ്ട് നിങ്ങടെ സംഘടനയിൽ? കേരളത്തിലെ പൊളിഞ്ഞ റോഡുകൾക്കെതിരെ "ധിക്കാരം തീരെ ഇല്ലാത്ത" മന്ത്രിയോട് പ്രതിഷേധിക്കാൻ ഉള്ള നട്ടെല്ലുണ്ടോ? അല്ലെങ്കിൽ കേരളത്തിലെ ജനങ്ങളെ വിഷം നിറഞ്ഞ മീൻ തെറ്റിക്കുന്നത് എന്തിനെന്നു വേണ്ടപെട്ടവരോട് ചോദിയ്ക്കാൻ പറ്റുമോ? ഇതൊന്നും പറ്റില്ലെങ്കിൽ ഈ കോമാളിത്തരം കാണിക്കാതെ അടുത്തുള്ള തോട്ടിൽ പോയി ചൂണ്ടയിട്ട് 4 വിഷം ഇല്ലാത്ത മീനിനെ പിടിച്ചു വീട്ടുകാർക്ക് കൊടുക്ക്.

  അവസാനമായി ചാനൽ ജഡ്ജിമാരോട്

  അവസാനമായി ചാനൽ ജഡ്ജിമാരോട്

  നിങ്ങളുടെ സങ്കടം മനസ്സിലാവും. വേൾഡ് കപ്പ് വന്നതോട് നിങ്ങളുടെ രോക്ഷ പ്രകടനം കാണാനും അജണ്ടകൾ കേൾക്കാനും ജനങ്ങളെ കിട്ടാതായി. ഇതിൽനിന്നു നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. നിങ്ങടെ പരിപാടികൾ ജനങ്ങൾ ഒരു എന്റർടൈൻമെന്റ് ആയി മാത്രം ആണ് കാണുന്നത്, അതിനു അത്ര വിലയെ കൊടുക്കുന്നുള്ളു. നിങ്ങളെക്കാൾ നല്ല എന്റർടൈൻമെന്റ് ഇപ്പോൾ വേൾഡ് കപ്പ് കൊടുക്കുന്നത് കൊണ്ട് ജനങ്ങൾ അത് കാണുന്നു. നഷ്ടപ്പെട്ട് പോയ TRP കൂട്ടാൻ ദിലീപ് തന്നെ വേണമല്ലോ.

  ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ്

  മോഹന്‍ലാലിനെ വിമര്‍ശിക്കുകയും ശക്തമായ പ്രതിഷേധം നടത്തുന്നവരോട് ദിലീപ് ഓണ്‍ലൈനിന് പറയാനുള്ളത്. ഇതാണ്, പോസ്റ്റ് കാണൂ.

  മോഹന്‍ലാല്‍ വിദേശത്ത്

  മോഹന്‍ലാല്‍ വിദേശത്ത്

  ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് മിണ്ടിയിരുന്നില്ല. അമ്മയില്‍ നിന്നും നടിമാര്‍ കൂട്ടത്തോടെ രാജി വെച്ചപ്പോഴും താരം മിണ്ടിയിരുന്നില്ല. ഈ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തേണ്ടെന്ന നിലപാടിലാണ് സംഘടനയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ് താരം.

  തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം

  തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം

  അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോള്‍ മുതല്‍ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ മോഹന്‍ലാല്‍ സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

  English summary
  dileep online's mass reply to protest teams
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X