ബി​ഗ് ബജറ്റ് സിനിമകൾ വിജയിപ്പിച്ച് എടുക്കാൻ ബുദ്ധിമുട്ടാണ്, അന്ന് മുപ്പത് രൂപയ്ക്കായിരുന്നു ടിക്കറ്റ്; ദിലീപ്

കേസിനും വിവാദങ്ങൾക്കുശേഷം സിനിമാ കരിയർ കൃത്യമായി തിരിച്ച് പിടിക്കാൻ ദിലീപിന് കഴിഞ്ഞിട്ടില്ല. കാലത്തിനൊത്ത് സഞ്ചരിക്കാനും തിരക്കഥകൾ‌ തെരഞ്ഞെടുക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയുമാണ് നടന്റെ സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിന്റെ കാരണമായി പ്രേക്ഷകർ പറയുന്നത്. തൊണ്ണൂറുകളിലേയും 2015 വരെയും ചെയ്ത സിനിമകളുടെ അതേ പാറ്റേൺ പിന്തുടരാൻ നടൻ ശ്രമിക്കുന്നതായും അത് പുതുതലമുറയ്ക്ക് ദഹിക്കുന്ന തരത്തിലുള്ളതല്ലെന്നുമാണ് വിലയിരുത്തലുകൾ.

തമാശകൾ പോലും ആവർത്തന വിരസത തോന്നിപ്പിക്കുന്നതാണെന്നും വിമർശനമുണ്ട്. അടുത്ത കാലത്ത് റിലീസ് ചെയ്ത ദിലീപ് സിനിമകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് പ്രിൻസ് ആന്റ് ദി ഫാമിലിയാണ്. ന്യൂജെൻ സിനിമകളുടെ പാറ്റേണിലേക്ക് മാറാനുള്ള ശ്രമങ്ങൾ ദിലീപ് ആരംഭിച്ചിട്ടുണ്ട്.

Dileep
Photo Credit: dileep / facebook

നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. നടന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ ഭ.ഭ.ബയുടെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

പ്രിൻസ് ആന്റ് ഫാമിലിയിൽ ധ്യാൻ ശ്രീനിവാസനും ദിലീപിനൊപ്പം ഒരു പ്രധാന വേഷം ചെയ്തിരുന്നു. അടുത്തിടെയാണ് സിനിമ സീ ഫൈവിൽ സിട്രീം ചെയ്ത് തുടങ്ങിയത്. എന്നാൽ ധ്യാനിന് സ്ക്രീൻ സ്പേസ് കുറവായിരുന്നു. ആ പരാതിയെല്ലാം ഭ.ഭ.ബയിൽ ദിലീപും സംഘവും പരിഹരിച്ചിട്ടുണ്ട്. പ്രിൻസ് ആന്റ് ഫാമിലിക്ക് മുമ്പ് റിലീസ് ചെയ്ത ദിലീപിന്റെ ബാന്ദ്രയും തങ്കമണിയുമെല്ലാം തിയേറ്ററിൽ വൻ പരാജയമായിരുന്നു.

ഒടിടിയിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. പരാജയപ്പെട്ട സിനിമകളായതുകൊണ്ട് റൈറ്റ്സ് വിറ്റ് പോയിട്ടില്ലെന്നതിനാലാണ് ഒടിടിയിൽ ഈ സിനിമകൾ എത്താത്തതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഒടിടി പ്ലെയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ ജീവിതത്തെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമകളുടെ ഭാ​ഗമാകാത്തതിന്റെ കാരണവും നടൻ വ്യക്തമാക്കി.

നടൻ എന്നതിലുപരി നിർമാതാവും ‍ഡിസ്ട്രിബ്യൂട്ടറുമെല്ലാമാണ് ദിലീപ്. വലിയ സിനിമകൾ ഇരുതല മൂർച്ചയുള്ള വാളുകളാണ്. ആളുകൾ എന്റെ സിനിമ തിയേറ്ററുകളിൽ കാണാൻ വരുന്നത് പൂർണ്ണമായും എന്റർടെയ്ൻമെന്റ് പ്രതീക്ഷിച്ചാണ്. ട്വന്റി-20 ഇന്നാണ് റിലീസ് ചെയ്തിരുന്നെങ്കിൽ അത് 150 കോടിയിൽ അധികം കലക്ഷൻ നേടുമായിരുന്നു. ടിക്കറ്റ് നിരക്കുകൾ 20-30 രൂപയായിരുന്ന കാലത്താണ് ട്വന്റി ട്വന്റി ഞങ്ങൾ റിലീസ് ചെയ്തത്.

Dileep
Photo Credit: dileep / facebook

എന്നിട്ടും 10 കോടിയിൽ കൂടുതൽ കലക്ഷൻ നേടിയ ആദ്യ മലയാള ചിത്രമായി മാറി. ഇപ്പോൾ ഒരു സിനിമ ഹിറ്റാകുമ്പോൾ കലക്ഷനും വളരെ വലുതായിരിക്കും. സിനിമ പരാജയപ്പെട്ടാൽ അത് എവിടെയുമില്ലാതെ അപ്രത്യക്ഷമാകും. എന്നെ സംബന്ധിച്ചിടത്തോളം വലിയ സിനിമ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. മറ്റുള്ളവർക്ക് അത് എളുപ്പമായിരിക്കും. വലിയ കാൻവാസിലുള്ള ഒരു സീരിയസ് സിനിമ ചെയ്യുമ്പോൾ അന്തിമഫലം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയില്ല.

അല്ലെങ്കിൽ ഉള്ളടക്കം ശക്തമായിരിക്കണം. അതേസമയം ഒരു കുടുംബത്തേയും അവരുടെ വികാരങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമ എടുക്കുന്നതെങ്കിൽ അത് മലയാളി പ്രേക്ഷകരെ സ്വാധീനിക്കാൻ സാധ്യത കൂടുതലാണ്. ഭ ഭ ബ ഒരു വലിയ സിനിമയാണ്. എന്റെ സിനിമകൾക്ക് വലിയ നിർമ്മാണ കമ്പനികളുടെ പിന്തുണ ലഭിക്കുന്നത് ഭാഗ്യമായി കരുതുന്നു. ഓണത്തോട് അനുബന്ധിച്ച് ഭ ഭ ബ റിലീസ് ആയേക്കും.

പ്രിൻസ് ആൻഡ് ഫാമിലിയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്ക്രീൻ സ്പേസ് ഈ സിനിമയിൽ ധ്യാനിനൊപ്പം എനിക്കുണ്ട്. രാമലീല, കമ്മാരസംഭവം തുടങ്ങിയ സിനിമകളിൽ ഞാൻ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ കേട്ട കഥകളിൽ മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളാണ് ഉള്ളത്. അതിനാൽ എനിക്ക് വ്യ‌ത്യസ്തമായ വേഷങ്ങൾ കൂടുതൽ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദിലീപ് പറയുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X