ശാലിനിയുടെ മുമ്പിൽ ചെയ്ത തമാശ പാളി; ആ സിനിമയ്ക്കിടെ നടന്നത്; ദിലീപ് പറയുന്നു

മലയാള സിനിമയിൽ ജനപ്രിയ നടൻ എന്ന ഖ്യാതി നേടാൻ കഴിഞ്ഞത് അന്നും ഇന്നും നടൻ ദിലീപിന് മാത്രമാണ്. വിവാദങ്ങൾക്കിടെ കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ദിലീപ് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ പുതിയ സിനിമ. റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ദിലീപ്. മാറ്റിനീ ലൈവിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമകൾ വിജയിച്ചത് ദൈവാനു​ഗ്രഹം കൊണ്ടാണെന്ന് ദിലീപ് പറയുന്നു. ഒരുപാട് സിനിമകൾ ഹിറ്റായി. അതിന് ദൈവത്തോടും പ്രേക്ഷകരോടും നന്ദി പറയുന്നു. എന്റെ സിനിമകളിൽ ഒരുപാട് പുതിയ ആളുകളെ ഇൻഡ്രഡ്യൂസ് ചെയ്തിട്ടുണ്ട്. പുതിയ നായികമാർ വന്നിട്ടുണ്ട്. എന്റെയടുത്ത് വന്ന് പലരും സങ്കടം പറയുമ്പോൾ ഞാൻ പറയാറ് വിഷമിക്കേണ്ട കാര്യമില്ല. നമ്മുടെ തലയിൽ എഴുതിയിട്ടുണ്ടെങ്കിൽ നമ്മൾ എവിടെ പോയി ഒളിച്ചിരുന്നാലും കറങ്ങിത്തിരിഞ്ഞ് വരും എന്നാണെന്ന് ദിലീപ് വ്യക്തമാക്കി.

സിനിമകളുടെ സെറ്റിൽ ആളുകളെ പ്രാങ്ക് ചെയ്യുന്ന തമാശകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപ് പറയുന്നു. സതീഷ് എന്ന ഒരു അസിസ്റ്റന്റുണ്ട്. സതീഷ് ഊമയായിട്ട് അഭിനയിക്കും. സെറ്റിൽ ഞങ്ങൾ ഓരോ പദ്ധതിയിടും. ഞങ്ങൾ വഴക്കിടുന്നത് പോലെ അഭിനയിക്കും. സതീശന്റെ കൈയിലാണ് യഥാർത്ഥത്തിൽ ഞാൻ അടിക്കുക. തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് ആളുകൾക്ക് മനസ്സിലാവില്ല.

Dileep, Shalini

ഒരു ദിവസം കളിയൂഞ്ഞാൽ സിനിമ ചെയ്യുന്ന സമയത്ത് ശാലിനിയുടെ മുമ്പിൽ ഇങ്ങനെ ചെയ്തു. അന്ന് ശാന്തി മാസ്റ്ററാണ് പാട്ട് എടുത്ത് കൊണ്ടിരിക്കുന്നത്. സതീശൻ എന്റെ മുമ്പിൽ വീണ്ടും ചാടി. പക്ഷെ അവന്റെ രണ്ട് കൈയിലും കുപ്പിയുണ്ടായിരുന്നു. ഒരു കുപ്പി വെക്കാൻ പറ്റിയില്ല. ഇതോടെ കൈയിൽ അടിക്കുന്നതിന് പകരം സതീശനെ ശരിക്കും അടിക്കേണ്ടി വന്നെന്ന് ദിലീപ് ചിരിയോടെ ഓർത്തു.

സെറ്റിൽ ദിലീപ് ഒരുക്കുന്ന തമാശകളെക്കുറിച്ച് അടുത്തിടെ നടി നവ്യ നായർ സംസാരിച്ചിരുന്നു. ഇഷ്ടം എന്ന സിനിമയ്ക്കിടെ അസിസ്റ്റന്റുമായി വഴക്കുണ്ടാക്കി തന്നെ പറ്റിച്ചതിനെക്കുറിച്ചാണ് നവ്യ സംസാരിച്ചത്. ഊമയായി അഭിനയിച്ച ആളുമായി ദിലീപേട്ടൻ വഴക്കായി. തല്ലുന്നതും കണ്ടു.

dileep

തന്നെ പറ്റിക്കാൻ വേണ്ടി ദിലീപേട്ടൻ ആ ചേട്ടനാെപ്പം ഒപ്പിച്ച തമാശയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും നവ്യ അന്ന് പറഞ്ഞു. ഇഷ്ടം, കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയ ഒരുപിടി സിനിമകളിൽ ദിലീപും നവ്യയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

വോയ്സ് ഓഫ് സത്യനാഥന് ശേഷം ദിലീപിന് സിനിമാ രം​ഗത്ത് ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ കുറേനാളുകളായി ദിലീപിന് ഹിറ്റുകളില്ല. പഴയ ജനസ്വീകാര്യത നേടാൻ ദിലീപിന് കഴിയുമോയെന്ന ചോദ്യവുമുണ്ട്. ഒരുകാലത്ത് ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ച നടനാണ് ദിലീപ്. ജനപ്രിയ നായകനെന്ന ദിലീപിന് ലഭിച്ച പേര് ഇതുവരെ മറ്റൊരു നടന് സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല.

വോയ്സ് ഓഫ് സത്യനാഥന് പുറമെ മറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബാന്ദ്രയാണ് നടന്റെ അടുത്ത സിനിമ. അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന സിനിമയിൽ തമന്ന ഭാട്ടിയയാണ് നായിക. തമന്ന ആദ്യമായി മലയാളത്തിലേക്ക് കടന്ന് വരുന്ന സിനിമ കൂടിയാണ് ബാന്ദ്ര.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X