'മഞ്ജു അടുത്തില്ലെങ്കിലും വളർത്ത് ഗുണം മീനാക്ഷി കാണിക്കുന്നു; രണ്ട് പേർക്കും അമ്മമാരുടെ സ്വഭാവം'; ആരാധകർ
ദിലീപിന്റെ കരിയർ ഗ്രാഫും വ്യക്തി ജീവിതവും സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. മലയാളത്തിൽ മറ്റൊരു നടന്റെ സ്വകാര്യ ജീവിതവും ഇത്ര മാത്രം ചർച്ചയായിട്ടില്ല. മലയാള സിനിമാ പ്രേക്ഷകർ നെഞ്ചിലേറ്റിയ മഞ്ജു വാര്യർ, കാവ്യ മാധവൻ എന്നിവർ ദിലീപിന്റെ ജീവിത പങ്കാളികളായതാണ് ഇതിന് കാരണം. മഞ്ജു വാര്യരുമായി ദിലീപ് വേർപിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ ഇപ്പോഴും ഈ വേർപിരിയൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. രണ്ടാമത് വിവാഹം ചെയ്ത കാവ്യ മാധവൻ ഇന്ന് കുടുംബിനിയായി കഴിയുകയാണ്.
ദിലീപിനെ വിവാഹം ചെയ്ത ശേഷം നടി സിനിമാ രംഗം വിട്ടു. മഹാലക്ഷ്മി എന്നാണ് കാവ്യയുടെയും ദിലീപിന്റെയും മകളുടെ പേര്. കഴിഞ്ഞ ദിവസം മാളവിക ജയറാമിന്റെ വിവാഹത്തിന് ദിലീപ് കുടുംബ സമേതമെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത് മഹാലക്ഷ്മിയുടെ ദൃശ്യങ്ങളാണ്. കാവ്യയുടെ അതേ മുഖഛായ മഹാലക്ഷ്മിക്കുണ്ടെന്ന് ആരാധകർ പറയുന്നു. മഹാലക്ഷ്മി കുസൃതിക്കാരിയാണെന്ന് ദിലീപ് അഭിമുഖങ്ങളിൽ പറയാറുണ്ട്.

മക്കൾ രണ്ട് പേരെയും താരതമ്യം ചെയ്ത് കൊണ്ട് ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഹാലക്ഷ്മി വികൃതിയാണെങ്കിൽ മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്ന് ദിലീപ് വ്യക്തമാക്കി. മീനാക്ഷി ഭയങ്കര സൈലന്റാണ്. എല്ലാം കേട്ട് ഭയങ്കരമായി പൊട്ടിച്ചിരിക്കുകയും തമാശകൾ ആസ്വദിക്കുകയും ചെയ്യും. ഒരാൾ വയലന്റും ഒരാൾ സൈലന്റുമാണെന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിന്റെ വാക്കുകൾ വൈറലാകവെ സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങൾ വരുന്നുണ്ട്.
മഞ്ജു വാര്യരുടെ അതേ സ്വഭാവമാണ് മീനാക്ഷിക്കെന്ന് പലരും ചൂണ്ടിക്കാട്ടി. മഞ്ജു അധികം സംസാരിക്കാത്ത ആളാണെന്ന് സുഹൃത്തുക്കളുൾപ്പെടെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മീനാക്ഷിയെ വളർത്തിയത് അമ്മയാണ്. അമ്മ അടുത്തില്ലെങ്കിലും മീനാക്ഷി വളർത്ത് ഗുണം കാണിക്കുന്നുണ്ടെന്ന് ചിലർ കമന്റ് ചെയ്തു. 'രണ്ട് അമ്മമാരുടെയും സ്വഭാവം അവരവരുടെ മക്കൾക്കും അതുപോലെ ദൈവം കൊടുത്തു,' എന്നാണ് ഒരാളുടെ കമന്റ്.

'മീനാക്ഷിക്ക് എന്തെങ്കിലും നന്മ ഉണ്ടെങ്കിൽ അത് അവൾ പത്ത് മാസം കിടന്ന ഗർഭപാത്രത്തിന്റെ മാത്രം മഹത്വമാണ്,' എന്നാണ് മറ്റൊരാളുടെ കമന്റ്. മഞ്ജു വാര്യരെ പോലെ നൃത്തത്തിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. സിനിമാ രംഗത്തേക്ക് മീനാക്ഷി കടന്ന് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
മറുവശത്ത് മഞ്ജു വാര്യർ കരിയറിലെ തിരക്കുകളിലാണ്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദിലീപും സിനിമാ രംഗത്ത് സജീവമാണ്. പവി കെയർ ടേക്കർ ആണ് ദിലീപിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ്. അതേസമയം മഞ്ജു വാര്യർ ഇന്ന് തമിഴകത്തും താരമാണ്. സൂപ്പർസ്റ്റാറുകളുടെ നായികയായി തമിഴ് സിനിമകളിൽ നിന്നും താരത്തിന് തുടരെ അവസരം വരുന്നുണ്ട്.


Click it and Unblock the Notifications











