ഇങ്ങനെയൊക്കെ ആരെങ്കിലുമുണ്ടാവുമോ! ലാലേട്ടന്റെ ചോദ്യത്തെക്കുറിച്ച് ദിലീപ്! ഒന്നും പറഞ്ഞ് ചെയ്യിച്ചതല്ല

ക്രിസ്മസ് റിലീസായെത്തിയ ഭഭബ വ്യത്യസ്ത പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തില്‍ ദിലീപിനൊപ്പമായി മോഹന്‍ലാലും എത്തിയിരുന്നു. ലാലേട്ടനെ എനിക്ക് അത്രയും ഇഷ്ടമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുമ്മുമ്പോഴൊക്കെ മണ്ണൊക്കെ ഇങ്ങനെ മുകളിലേക്ക് പോവുന്ന അവസ്ഥയായിരുന്നു. എടാ, ഇങ്ങനെയൊക്കെ ആരെങ്കിലുമുണ്ടാവുമോ എന്ന് ലാലേട്ടന്‍ തന്നെ പലപ്പോഴും എന്നോട് ചോദിച്ചിരുന്നു.

ഭഭബ വിശേഷങ്ങള്‍ പങ്കിടുന്നതിനിടയിലാണ് ദിലീപ് മോഹന്‍ലാലിനെക്കുറിച്ച് വാചാലനായത്. എനിക്ക് ലാലേട്ടനെ ഒരുപാടിഷ്ടമാണ്. അദ്ദേഹത്തെ അനുകരിച്ചിരുന്നൊരാളാണ് ഞാന്‍. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയപ്പോള്‍ ആദ്യം ക്ലാപ്പടിച്ചത് ലാലേട്ടന്റെയും ഉര്‍വശി ചേച്ചിയുടെയും മുന്നിലാണ്. അതിന് ശേഷം ഞാന്‍ ലാലേട്ടന്റെ റിയലായിട്ടുള്ള മാനറിസങ്ങള്‍ കാണിച്ച് കൈയ്യടി വാങ്ങിയിട്ടുണ്ട്. സിനിമയിലും ആള്‍ക്കാരുടെ മുന്നിലും, റിയല്‍ മോഹന്‍ലാല്‍ എങ്ങനെയാണെന്നുള്ള രീതിയും ഞാന്‍ കാണിച്ചിട്ടുണ്ട്.

Dileep about Mohanlal
Photo Credit: Dileep/ Facebook

അഭിനയം തുടങ്ങിയ കാലത്ത് തന്നെ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് യാദൃശ്ചികമായി വര്‍ണ്ണപ്പകിട്ട് ലഭിക്കുന്നത്. പിന്നെയാണ് ട്വന്റി ട്വന്റിയും, ക്രിസ്ത്യന്‍ ബ്രദേഴ്‌സുമൊക്കെ സംഭവിക്കുന്നത്. എല്ലാത്തിലും അനിയനായുള്ള ക്യാരക്ടറായിരുന്നു. പിന്നെയാണ് ചൈന ടൗണ്‍. 14 വര്‍ഷത്തിന് ശേഷമാണ് പിന്നെ ഞങ്ങളൊന്നിക്കുന്നത്. നമുക്കൊരാളോടുള്ള ഇഷ്ടം അത് സ്‌ക്രീനിലും വരികയാണല്ലോ. മമ്മൂക്കയും, ലാലേട്ടനും, ജയറാമേട്ടനും സുരേഷേട്ടനുമെല്ലാം എന്റെ സീനിയേഴ്‌സാണ്. എനിക്ക് അവരൊന്നുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ട്വന്റി ട്വന്റി സമയത്ത് ഒന്നു വാ എന്ന് പറഞ്ഞ് അവരെ വീടുകളില്‍ പോയി വരെ വിളിച്ചിട്ടുണ്ട്. എന്റെ വളര്‍ച്ച മൊത്തത്തില്‍ കണ്ടിട്ടുള്ളവരാണ് അവരെല്ലാം.

സിനിമയില്‍ വന്ന കാലം മുതല്‍ അവര്‍ക്ക് എന്നെ അറിയാം. അവരുടെ സിനിമകളിലേക്ക് എന്നെ വിളിക്കുമ്പോള്‍ ക്യാരക്ടറിനെക്കുറിച്ച് പോലും ഞാന്‍ ചോദിക്കാറില്ല. അവരെന്നെ വിളിക്കുമ്പോള്‍ ആര്‍ക്കാണ് സ്‌ക്രീന്‍ സ്‌പേസ്, ആരാണ് സ്‌കോര്‍ ചെയ്യുന്നത് എന്നൊന്നും ഞാന്‍ നോക്കാറില്ല. നാലുപേരുടെ കൂടെ അഭിനയിച്ചപ്പോഴും ഒന്നും ചോദിക്കാതെ പോയി ചെയ്തതാണ്. അത് അവരിലുള്ള വിശ്വാസമാണ്. അവര്‍ക്ക് കൊടുക്കുന്ന ബഹുമാനമാണ്. ഈ ഇഷ്ടമായിരിക്കും ആ സിനിമകളില്‍ ഫീല്‍ ചെയ്യുന്നത് എന്നും ദിലീപ് പറഞ്ഞിരുന്നു.

ഭഭബയില്‍ മറ്റ് സിനിമകളിലെ റഫറന്‍സ് ചെയ്യാന്‍ ഞാന്‍ പറഞ്ഞതല്ല. സംവിധായകന്‍ പറഞ്ഞത് അതുപോലെ ചെയ്തു എന്നേയുള്ളൂ. റണ്‍വേയിലെ പരമശിവത്തിന്റെ റഫറന്‍സ് വന്നപ്പോഴൊക്കെ വലിയ കൈയ്യടിയായിരുന്നു. ആളുകള്‍ക്ക് അത് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കണ്ടന്റിന് പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. പഴയതായാലും, പുതിയതായാലും വിരോധമില്ല. ഇപ്പോള്‍ കണ്ടന്റ് പ്രധാനപ്പെട്ടതാണ്.

Read more about: dileep mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X