ജീവിതം ഒരു തരത്തില്‍ പോരാട്ടമായിരുന്നു! തനിക്ക് താങ്ങായത് ഇവരാണ്, വെളിപ്പെടുത്തി ദിലീപ്!!

ദിലീപ് നായകനായി അഭിനയിച്ച കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. അതിനൊപ്പം ചിത്രത്തിന്റെ ട്രെയിലര്‍ പ്രകാശനച്ചടങ്ങില്‍ ദിലീപ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ജീവിതത്തിലുണ്ടാകുന്ന ഓരോ പോരാട്ടങ്ങളിലും താങ്ങും തണലുമായി കൂടെ ഉണ്ടാവുന്നത് കുടുംബമായിരിക്കുമെന്നാണ് ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദിലീപ് തുറന്ന് സംസാരിച്ചത്.

ജീവിതം എല്ലാവര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോരാട്ടമാണ്. അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്‌നേഹം എന്ന വികാരമാണ്. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാര്‍ഥ്യം ഉള്ളത് ആശ്വാസമാണെന്നാണ് ദിലീപ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ നിറകൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

dileep

കേരളത്തിലും ദുബായിലും ഒരേ ദിവസമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിനെത്തിയത്. കോമഡി, ആക്ഷന്‍, സസ്‌പെന്‍സ് തുടങ്ങി ദിലീപിന്റെ പക്കാ മാസ് എന്റര്‍ടെയിനര്‍ മൂവിയാണെന്നാണ് ചിത്രത്തെ കുറിച്ച് ആദ്യം വന്ന പ്രതികരണം. ബി ഉണ്ണികൃഷ്ണന്റെ അടുത്ത അഡാറ് ചിത്രമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍.

ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും കോടതിസമക്ഷം ബാലന്‍ വക്കീലിനുണ്ട്. ദിലീപ് നായകനാവുമ്പോ ള്‍സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദിഖ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X