എനിക്ക് കടപ്പാടുള്ളത് ഇവരോട് മാത്രമാണ്; തുറന്ന് പറഞ്ഞ് ദിലീപ്
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സ്‌നേഹിക്കുന്ന താരമാണ് താരമാണ് ദിലീപ്. ആറ് മുതല്‍ അറുപതുകാരന് വരെ നടന്‍ ദിലീപേട്ടനാണ്. പ്രായവ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. അതുകൊണ്ടാണ് ദിലീപിനെ ജനപ്രിയനടന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ജനങ്ങളാണ് നടന് ഈ പേര് ചാര്‍ത്തി കൊടുത്തത്.

ഇപ്പോഴിത ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദിലീപ്. ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജനപ്രിയ നായകനെന്ന പേരല്ലെങ്കില്‍ മറ്റേത് ടൈറ്റിലാണ് ദിലീപ് എന്ന താരത്തിന് ചേരുക എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
നടന്റെ വാക്കുകള്‍ ഇങ്ങനെ...'അങ്ങനെയൊരു ടൈറ്റില്‍ ഇടേണ്ടത് ഞാനല്ല. അത് ജനങ്ങളാണ് തീരുമാനിക്കുന്നത്. ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. എല്ലാവര്‍ക്കും ഇഷ്ടപെട്ട സിനിമകള്‍ ചെയ്യുകയെന്നതാണ് എന്റെ ആഗ്രഹം.'
'എനിക്കു ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് എന്നെ വളര്‍ത്തിയ, ഇഷ്ടപ്പെടുന്ന ഇവിടുത്തെ ജനങ്ങളോടാണ്. അപ്പോള്‍ അവരെ, എല്ലായ്പ്പോഴും ഏറ്റവും നന്നായി രസിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.'
'എന്ത് വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചാലും, ജനങ്ങളുടെ മനസിലിടം നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതിനപ്പുറമൊന്നുമില്ല. അവരോടുള്ള നന്ദി എനിക്ക് വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് എപ്പോഴും അവരിലൊരാളായി തുടരാനാണ് ആഗ്രഹം ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.
2021 നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ദിലീപിന്റെ ചിത്രം. ഒടിടി റിലീസായിട്ടായിരുന്നു സിനിമ എ്ത്തിയത്. ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. നിരവധി ചിത്രങ്ങള്‍ ദിലപിന്റേതായി പുറത്ത് ഇറങ്ങാനുണ്ട്. കേസിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം.


Click it and Unblock the Notifications