റിയാസ് ഖാന്റെ മുന്നില്‍ ബിക്കിനിയിട്ട് വന്നതോടെ അവന്‍ ചിരി തുടങ്ങി! മായമോഹിനിയെ കുറിച്ച് നടന്‍ ദിലീപ്
ജനപ്രിയ നായകനായിട്ടാണ് ദിലീപ് അറിയപ്പെടുന്നത്. മാത്രമല്ല ദിലീപ് സിനിമകളാണ് പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാറുള്ളതെന്ന പ്രത്യേകത കൂടിയുണ്ട്. വീണ്ടും ദിലീപ് നായകനാവുന്നൊരു സിനിമ കൂടി തിയേറ്ററിലേക്ക് എത്താന്‍ പോവുകയാണ് താരം. തങ്കമണി എന്ന സിനിമയാണ് ഉടനെ റിലീസിനെത്തുന്ന സിനിമ.
ഇതുമായി ബന്ധപ്പെട്ട് ദിലീപ് നല്‍കിയ അഭിമുഖങ്ങളിലൂടെ തന്റെ സിനിമയിലെ രസകരമായ കഥാപാത്രങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മായമോഹിനി പോലെയുള്ള സിനിമകളില്‍ അഭിനയിക്കുമ്പോള്‍ പോലും ചിരിച്ച് പോവാറുണ്ടെന്നാണ് താരം പറയുന്നത്. മാത്രമല്ല സംവിധായകനും നടനുമായ ലാല്‍ ജോസുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ചും നടന്‍ സംസാരിക്കുന്നു.

ഞാന്‍ നൂറ് ശതമാനവും പെര്‍ഫെക്ട് ആയിട്ടുള്ള നടനൊന്നുമല്ല. എന്നിലെ കുറവുകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. എന്റെ എല്ലാ സിനിമകളിലെയും എക്‌സ്പ്രഷനുകള്‍ ഇഷ്ടമാണോന്ന് ചോദിച്ചാല്‍ അറിയില്ല. ചില സിനിമകള്‍ കാണുമ്പോള്‍ ഇത് കൊള്ളാമെന്നും മറ്റ് ചിലത് ഇത്തിരി കൂടി നന്നാക്കാമെന്നും തോന്നാറുണ്ട്.
പഞ്ചാബിഹൗസ് കണ്ടിട്ട് ഞാന്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. അതുപോലെ ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകളൊക്കെ കണ്ട് ചിരിച്ചിട്ടുണ്ട്. പിന്നെ മായാമോഹിനി എന്ന ചിത്രം കണ്ടിട്ട് ദൈവമേ എന്തൊക്കെയാണ് ഈ കാണിച്ച് വെച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. കാരണം ബിക്കിനിയൊക്കെ ധരിച്ച് വരുന്ന സീനുകളൊക്കെ അതിലുണ്ട്. ആ രംഗങ്ങളൊക്കെ ഒരു പ്രൈവറ്റ് പൂളിലാണ് ഷൂട്ട് ചെയ്തത്. എന്നെ ആ വേഷത്തില്‍ കണ്ടതോടെ റിയാസ് ഖാനൊക്കെ ചിരിച്ച് ചിരിച്ച് മടുത്തു. സീനെടുക്കുമ്പോഴെക്കും അവര്‍ ചിരിപ്പിക്കും.

സംവിധായകന്‍ ലാല്‍ ജോസിനെ കുറിച്ചും ദിലീപ് സംസാരിച്ചിരുന്നു. 'മലയാള സിനിമയില്‍ എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ ലാല്‍ ജോസാണ്. അത് എടുത്ത് പറയേണ്ട കാര്യമാണ്. വഴക്ക് പറയേണ്ട സമയത്ത് വഴക്ക് പറയും. പക്ഷേ ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടാല്‍ കോംപ്രമൈസ് ചെയ്യാനോ അതിലിടപെടാനോ ആരും വരാറില്ല. ഇത്രയും വര്‍ഷത്തിനിടയില്‍ അങ്ങനെയാണ്.
ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടി ഒരു അഞ്ചുമിനുറ്റ് കഴിഞ്ഞാലും ഞാന്‍ ലാലിന്റെ മടിയില്‍ കിടന്ന് ഉറങ്ങുന്നുണ്ടാവും. അങ്ങനെയുള്ള ആളുകളാണ് ഞങ്ങള്‍. എന്റെ വീട്ടില്‍ അച്ഛന്‍ ലാലുവിനെ പരിചയപ്പെട്ട ആദ്യ ദിവസം മുതല്‍ മുത്തമകനായിട്ടാണ് കരുതിയിട്ടുള്ളത്. അന്ന് മുതല്‍ ആ സ്ഥാനം എനിക്കുമുണ്ട്. ജയറാമേട്ടന്‍ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ് ലാല്‍ ജോസ്. ജയറാമേട്ടനാണ് ലാലുവിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്.
ലാല്‍ ജോസിനൊപ്പം വൈകാതെ എന്റെ ഒരു സിനിമ ഉണ്ടാവും. എനിക്കൊരു മീശമാധവനോ ചാന്തുപൊട്ട് പോലെയുള്ള ഒരു സിനിമ തരാനാണ് ഞാന്‍ ലാലുവിനോട് പറഞ്ഞിട്ടുള്ളത്. അതാണ് ജനങ്ങളും പ്രതീക്ഷിക്കുന്നത്. അല്ലാത്തതൊന്നും നമ്മള്‍ പിടിക്കണ്ട.തമാസിക്കാതെ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും' നടന്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications