രാത്രിയില്‍ നിങ്ങള്‍ക്ക് എന്തിന്റെ കേടാണെന്ന് കാവ്യ ചോദിക്കും! ഓസ്‌ട്രേലിയയിലുള്ള ഭാര്യയെ കുറിച്ച് ദിലീപ്
ഏറെ വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കുമൊടുവിലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹശേഷം പൂര്‍ണമായും കുടുംബിനിയായി ജീവിക്കാനാണ് കാവ്യ തീരുമാനിച്ചത്. നിലവില്‍ മകള്‍ മഹാലക്ഷ്മിയെ നോക്കുകയാണ് നടി. അതുകൊണ്ട് തന്നെ സിനിമയിലേക്കൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന കാര്യത്തിന് സാധ്യത വളരെ കുറവാണ്.
എന്നാല്‍ കാവ്യയുടെ ആരാധകരെല്ലാം നടിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ്. ഇതിനിടെ ദിലീപിനും സമാനമായ ചോദ്യങ്ങള്‍ നേരിടേണ്ടതായി വന്നിരിക്കുകയാണ്. ദിലീപ് നായകനായി അഭിനയിച്ച തങ്കമണി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അടുത്തിടെ നിരവധി അഭിമുഖങ്ങളിലാണ് താരം പങ്കെടുത്തത്.

തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വരാന്‍ പോകുന്ന സിനിമകളെ പറ്റിയുമൊക്കെ നടന്‍ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് കാവ്യയെ കുറിച്ചുള്ള ചില ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നത്. നടി കൂടിയായ മീരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. കാവ്യയെ കൂടി കാണാം എന്ന പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നു എന്നും പക്ഷേ ദിലീപിനൊപ്പം കാവ്യ വരാത്തതിന്റെ പരിഭവം മീര പങ്കുവെച്ചിരുന്നു.
അതിന്റെ ചോദിച്ചപ്പോള്‍ 'അഭിമുഖം നടക്കുന്ന സമയത്ത് കാവ്യ നാട്ടില്‍ ഇല്ലെന്നാണ് ദിലീപ് മറുപടിയായി പറഞ്ഞത്. അവള്‍ സഹോദരനൊപ്പം ഓസ്‌ട്രേലിയയിലാണ്. നാട്ടിലില്ലെന്ന് പറഞ്ഞതോടെ എന്നാല്‍ ഒന്ന് ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ സാധിക്കുമോ എന്നായി അവതാരക. കാവ്യയെ നേരില്‍ കാണണം എന്നില്ല. ഒരു ഹായ് കേട്ടാല്‍പ്പോലും മതിയെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് വേണ്ടിയാണ് ആ കടുംപിടുത്തമെന്നും താരം പറയുന്നു.
എന്നാല്‍ ഈ സമയത്ത് ഫോണില്‍ വിളിച്ചാല്‍ ഉണ്ടാവാന്‍ പോകുന്ന അവസ്ഥ എന്തായിരിക്കുമെന്നാണ് ദിലീപ് മീരയ്ക്ക് വ്യക്തമാക്കി കൊടുത്തത്. 'അഭിമുഖം നടക്കുമ്പോഴത്തെ ഓസ്ട്രേലിയന്‍ സമയം രാത്രി ഒരു മണിയാണ്. അന്നേരം എങ്ങാനും ഫോണില്‍ വിളിച്ചാല്‍ 'നിങ്ങള്‍ക്ക് ഈ രാത്രിയില്‍ ഇതെന്തിന്റെ കേടാ' എന്ന് കാവ്യ പറയുന്നത് കേള്‍പ്പിക്കണമല്ലേ എന്നാണ് ദിലീപ് തമാശയായി അവതാരകയോട് പറഞ്ഞത്.
ഇനി കാവ്യയും ദിലീപുമായി ഒരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് ഭാവിയില്‍ സംഭവിക്കുമോ എന്നറിയില്ല എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. അതിന് മുന്‍പ് ദിലീപിന്റെ നായികയായി അഭിനയിച്ച പിന്നെയും എന്ന സിനിമയാണ് കാവ്യയുടെ അവസാന സിനിമ. ഇതിന് ശേഷം വിവാഹിതയായ നടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. നിലവില്‍ മാമാട്ടിയെന്ന് വിളിക്കുന്ന മകള്‍ മഹാലക്ഷ്മിയെ വളര്‍ത്തുന്നതിന്റെ തിരക്കിലാണ് നടി.
സ്‌കൂളിലേക്ക് ആവശ്യമായിട്ടുള്ള ഹോം വര്‍ക്കുകളൊക്കെ ചെയ്ത് കൊടുത്ത് മാമാട്ടിയുടെ പിന്നാലെയാണ് കാവ്യയെന്നാണ് ദിലീപ് പറയുന്നത്. അത്തരം വിഷയങ്ങളിലൊന്നും താന്‍ ഇടപെടാറില്ലെന്നും അതെല്ലാം കാവ്യയുടെ ഡ്യൂട്ടിയാണെന്നും താരം പറഞ്ഞിരുന്നു.
സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്ന കാവ്യ പൊതുവേദികളിലും അപൂര്‍വ്വമായിട്ടേ പങ്കെടുക്കാറുള്ളു. എന്നാല്‍ ഇടയ്ക്ക് ചില താരവിവാഹങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഏറ്റവുമൊടുവില്‍ നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിനാണ് ദിലീപിനൊപ്പം കാവ്യ എത്തിയത്.


Click it and Unblock the Notifications