For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകൾക്ക് വേണ്ടി രാമായണം വായിച്ച് തുടങ്ങിയെന്ന് ദിലീപ്; മൂത്തമകൾ മീനൂട്ടി ഡോക്ടറാവാന്‍ പഠിക്കുകയാണെന്നും താരം

  |

  ദിലീപും കാവ്യ മാധവനും വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നവരാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങിയത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് മകള്‍ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും കൂടെ സന്തുഷ്ടരായി കഴിയുന്നു. ഇടക്കാലത്തുണ്ടായ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ താരകുടുംബത്തെ പിടിച്ച് ഉലച്ചിരിക്കുകയാണ്.

  അതേ സമയം നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലൂടെ ദിലീപ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. ഇപ്പോഴിതാ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മക്കളായ മഹാലക്ഷ്മിയെ കുറിച്ചും മീനാക്ഷിയെ കുറിച്ചുമൊക്കെ ദിലീപ് പറയുകയാണ്. ഇളയമകള്‍ക്ക് വേണ്ടി താനിപ്പോള്‍ രാമായണം വരെ വായിച്ച് തുടങ്ങിയെന്നാണ് ജനപ്രിയ നായകന്‍ പറയുന്നത്.

  മഹാലക്ഷ്മി ചെറിയ പ്രായത്തില്‍ ആദ്യം കാണുന്നത് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലെ പാട്ടാണ്. 'മഞ്ഞ മഞ്ഞ ബള്‍ബുകള്‍' എന്ന പാട്ടായിരുന്നു. പിന്നെ അവള്‍ ബാബേട്ടാ എന്നാണ് വിളിച്ചിരുന്നത്. അത് കഴിഞ്ഞപ്പോള്‍ ജാതിക്ക തോട്ടത്തില്‍ പോയി. അങ്ങനെ ഓരോ സീസണുകളില്‍ വരുന്ന പാട്ടുകള്‍ പിടിച്ച് പിടിച്ച് പോയി. പിന്നെയൊരു ദിവസമാണ് നാരാങ്ങ മുട്ടായില്‍ വന്ന് പിടിച്ചത്. രാത്രിയായി കഴിഞ്ഞാല്‍ അച്ഛാ കഥ പറയ് എന്ന് പറഞ്ഞ് വരും. അവള്‍ക്ക് വേണ്ടി ഞാന്‍ രാമായണം ഒക്കെ എടുത്ത് വായിക്കാന്‍ തുടങ്ങി. കാരണം അതിനകത്ത് ആണല്ലോ കഥകളൊക്കെ ഉള്ളത്. അവളിങ്ങനെ ഉറങ്ങാതെ കണ്ണും തുറന്ന് കിടക്കും.

  ഉറങ്ങാന്‍ പറഞ്ഞാല്‍ അച്ഛന്‍ രാമന്റെ കഥ പറയ്, മാമാട്ടിയുടെ കഥ പറയ് എന്നൊക്കെയാവും. ഞാനിതൊക്കെ ഉണ്ടാക്കി പറഞ്ഞ് കൊടുത്തേണ്ട് ഇരിക്കുകയാണ്. അങ്ങനെ എല്ലാം രസകരമായി പോവുകയാണെന്നും ദിലീപ് പറയുന്നു. പുതിയ വര്‍ഷത്തില്‍ കൂടുതല്‍ പ്ലാനും പദ്ധതികളൊന്നും തനിക്കില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. മുകളില്‍ ഇരിക്കുന്ന ഒരാള്‍ തിരക്കഥ എഴുതി വെച്ചിട്ടുണ്ട്. നമ്മള്‍ അതിന് അനുസരിച്ച് പോയി കൊണ്ടേ ഇരിക്കുകയാണ്.

  നടനുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് 5 പ്രണയം; എല്ലാം യുവനടന്മാര്‍, ഇന്ത്യയിലെ ഹോട്ട് സുന്ദരി ബിപാഷയുടെ പ്രണയകഥ

  ഒരുവിധം സിനിമകളൊക്കെ താന്‍ കാണാന്‍ ശ്രമിക്കാറുണ്ട്. കണ്ടതിന് ശേഷം അതില്‍ അഭിനയിച്ച താരങ്ങളെയും സംവിധായകനെയുമൊക്കെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. നമുക്ക് രസകരമായ പല സിനിമകളും ഉണ്ടായിട്ടുണ്ട്. അത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ കാണുക എന്നേയുള്ളു. അങ്ങനെ ഇരുന്ന് കണ്ടാലേ ഇത് ആസ്വദിക്കാന്‍ സാധിക്കൂ എന്നാണ് ദിലീപിൻ്റെ അഭിപ്രായം. അതേ സമയം കേശു ഈ വീടിൻ്റെ നാഥൻ സംവിധാനം ചെയ്ത പ്രിയ സുഹൃത്ത് നാദിർഷയെ കുറിച്ചും ദിലീപ് വാചാലനായി..

  നസീര്‍ സംക്രാന്തിയുടെ കൂടെ സുബി ഒളിച്ചോടി എന്നാണ് പറഞ്ഞത്; മനഃപൂര്‍വ്വം വിവാദമുണ്ടാക്കിയിട്ടില്ലെന്ന് നടി

  Recommended Video

  Nadirshah talks about Keshu Ee Veedinte Nathan

  മുപ്പത്തിമൂന്ന് വര്‍ഷത്തോളമായി നാദിര്‍ഷയും താനും ഒന്നിച്ചാണ്. ഷോ ചെയ്യാനും അല്ലാതെയുമായി ഞങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്. പിന്നെ എന്റെ മകളും അവന്റെ മകളും ഒരേ പ്രായക്കാരാണ്. കുടുംബത്തിലെ ആദ്യത്തെ കല്യാണം ആയിഷയുടേത് ആയിരുന്നു. അത് കഴിഞ്ഞു. മീനൂട്ടി എംബിബിഎസിന് പഠിക്കുകയാണ്. ഇപ്പോള്‍ മൂന്നാം വര്‍ഷമാണ്. അതൊക്കെയാണ് വിശേഷങ്ങള്‍. മിമിക്രി ചെയ്യുന്ന കാലത്ത് സിനിമയില്‍ ഒരു നടന്‍ ആവണമെന്ന് ആഗ്രഹിച്ചു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നായകനായി അഭിനയിച്ചു. ഇത്രയധികം സിനിമകള്‍ ചെയ്തു. എല്ലാ കലയിലും നാദിര്‍ഷ മിടുക്കനാണ്. അവന്‍ കൈ വെക്കാത്ത മേഖലകള്‍ ഇല്ലെന്ന് പറയാം. ഞാനും അവനും മണിയുമൊക്കെ അത്രയും സൗഹൃദമുള്ളവരാണ്. നാദിര്‍ഷ എന്നെ സംബന്ധിച്ച് എന്റെ കുടുംബത്തിലെ ഒരാളാണ് എന്നും ദിലീപ് പറയുന്നു.

  ഒന്നിച്ച് താമസിക്കുന്ന താരങ്ങളാണ്, ഇത്രയും പ്രണയിച്ചിട്ടും വിവാഹമില്ലേ; താരവിവാഹത്തെ കുറിച്ച് ജ്യോതിഷി

  Read more about: dileep ദിലീപ്
  English summary
  Dileep Opens Up He Started Reading Ramayana For Daughter, Revealed Meenakshi Is Studying Medicine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X