ദിലീപേട്ടനും മഞ്ജു ചേച്ചിയുമാണ് ആ ചിത്രത്തിലേക്ക് എന്നെ സെലക്ട് ചെയ്തത്, തുറന്നുപറഞ്ഞ് നവ്യാ നായര്‍

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നവ്യാ നായര്‍. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നവ്യ മലയാളത്തില്‍ തിളങ്ങിയിരുന്നു. നന്ദനം പോലുളള സിനിമകളാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നവ്യാ നായര്‍ക്ക് ലഭിച്ചിരുന്നു.

തുടര്‍ന്ന് തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. അതേസമയം ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യാ നായര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. ഇഷ്ടത്തിന് പിന്നാലെയാണ് മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി നവ്യ മാറിയത്.

ഇഷ്ടത്തിലേക്ക് നവ്യയെ തിരഞ്ഞെടുത്തത്

ഇഷ്ടത്തിലേക്ക് നവ്യയെ തിരഞ്ഞെടുത്തത് എങ്ങനെയാണെന്ന് ദിലീപ് മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ നവ്യ പങ്കെടുത്ത സമയത്തായിരുന്നു ഇതേകുറിച്ച് ഒരു വീഡിയോയില്‍ ദിലീപ് പറഞ്ഞത്. ഇഷ്ടത്തിന് ശേഷവും ദിലിപീനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് നവ്യാ നായര്‍. ഈ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷകര്‍ ഏ്‌റെടുത്തിരുന്നു.

കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍

കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ വിജയമായ സിനിമകളാണ്. ദിലീപിന് പുറമെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നവ്യാ നായര്‍ക്ക് ലഭിച്ചത്.

അതേസമയം ഒരുപാട് പുതുമുഖങ്ങളെ

അതേസമയം ഒരുപാട് പുതുമുഖങ്ങളെ നോക്കികൊണ്ടിരിക്കുന്ന സമയത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ നവ്യയെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് ദിലീപ് പറയുന്നു. അന്ന് മോണോ ആക്ടിലൊക്കെ ഫസ്റ്റ് കിട്ടിയ ഒരു കുട്ടിയുണ്ടെന്ന് പറഞ്ഞിട്ട് സിബി സാറിനെ സിദ്ധു ഒരു കാസറ്റൊക്കെ കാണിച്ചു. നവ്യ പെര്‍ഫോം ചെയ്ത വീഡിയോ ആയിരുന്നു അത്.

പിന്നെ ഈ കുട്ടി

പിന്നെ ഈ കുട്ടി ഒകെ ആവുമോ എന്ന് എല്ലാവര്‍ക്കുമിടയില്‍ സംശയമുണ്ടായിരുന്നു. അപ്പോ സിബി സാറ് പറഞ്ഞു എനിക്ക് ഒകെയാണ്. ദിലീപും മഞ്ജുവും കൂടി ഒന്ന് കാണട്ടെയെന്ന് പറഞ്ഞാണ് ആ കാസറ്റ് എനിക്ക് തന്നത്. ആ കാസറ്റ് ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. അപ്പോ ആദ്യത്തെ കുറച്ച് ഭാഗങ്ങള്‍ കണ്ടപ്പോള്‍ തന്നെ മനസിലായി ഈ കുട്ടിക്ക് എന്തൊക്കെയോ സ്പാര്‍ക്കൊക്കെ ഉണ്ടെന്ന്.

Recommended Video

Mammootty and manju warrier combo first time ever in mollywood | FilmiBeat Malayalam
നല്ല ടാലന്റുളള ഒരാളാണ്

നല്ല ടാലന്റുളള ഒരാളാണ്. അപ്പോ ഞാന്‍ സിബി സാറിനെ വിളിച്ചു പറഞ്ഞു. സര്‍, ഈ കുട്ടി നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ശോഭിക്കുന്ന ഒരാളാണ് എന്ന്, പിന്നെ നമുക്ക് നമ്മുടെ കൂട്ടത്തിലുളള ഒരാളെ പോലെ തോന്നുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് നവ്യ ഇഷ്ടത്തിലെ നായികയാവുന്നത്. അങ്ങനെ മലയാള സിനിമയ്ക്ക് നമുക്ക് നല്ല കഴിവുളള ഒരു നടിയെ കിട്ടി, ദിലീപ് പറഞ്ഞു. അതേസമയം ദിലിപേട്ടനും മഞ്ജു ചേച്ചിയും ആണ് എന്നെ സെലക്ട് ചെയ്തതെന്ന് സെലക്ഷന് ശേഷമാണ് താനറിഞ്ഞതെന്ന് നവ്യയും പറഞ്ഞു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X