എനിക്ക് അതിനും ആഗ്രഹമുണ്ട്; സിനിമ റിയലിസ്റ്റിക് ആകുന്നതിനോട് താത്പര്യമില്ല; അത് ഫാന്റസിയാണ്
മലയാളികളെ നിരവധി തമാശ വേഷങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ദിലീപ്. എന്നാല്‍ അടുത്തിടെ തന്നെ പിടിച്ചു കുലുക്കിയ വിവാദങ്ങളെ തുടര്‍ന്ന് സിനിമയില്‍ അത്ര സജീവമായിരുന്നില്ല ദിലീപ്. ദിലീപിന്റേതായി അടുത്ത കാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വേണ്ടവിധം ശ്രദ്ധിക്കപ്പെടാത പോവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ് നടന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. നടന്‍ കൂടിയായ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. പവി കെയര്‍ ടേക്കര്‍ തിയേറ്ററില്‍ ഭേദപ്പെട്ട പ്രതികരണവുമായാണ് മുന്നേറുന്നത്.

ഇപ്പോഴിതാ ദിലീപ് തനിക്ക് അഭിനയിത്തിന് പുറമെ സംവിധാനം ചെയ്യാനും താത്പര്യമുണ്ടെന്ന് പറയുകയാണ്. ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ വ്യക്തമാക്കിയത്. എന്നാല്‍ സിനിമ ഫാന്റസിയാണെന്നും സിനിമയില്‍ റിയാലിറ്റി കൊണ്ടു വരുന്നതിനോട് താത്പര്യമില്ലെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.
'ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഒക്കെ ചിന്തിക്കുന്നുണ്ട്. എന്റര്‍ടൈന്‍മെന്റ് സിനിമ തന്നെയായിരിക്കും ചെയ്യുക. സിനിമ റിയാലിറ്റി അല്ല. ഫാന്റസിയാണ്. അതിനെ റിയാലിറ്റിയോട് ഉപമിക്കുന്നതിനോട് എനിക്ക് വലിയ താത്പര്യമില്ല. ഇപ്പോഴത്തെ രീതികള്‍ റിയലിസ്റ്റിക് ആണ്. പക്ഷെ നമ്മള്‍ നൂറ് ശതമാനം റിയലിസ്റ്റിക് ആയി ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അത് എടുക്കുകയുമില്ല,' ദിലീപ് പറഞ്ഞു.
ഞാന്‍ പേഴ്‌സണലായി അനുഭവിച്ച പ്രശ്‌നങ്ങള്‍ അതൊക്കെയാണ്. ഈ സിനിമയല്ല, അത്തരം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ ജനങ്ങള്‍ പറയും. എന്നോട് ഇഷ്ടമുള്ളവര്‍ പറയുന്നത്, അവര്‍ക്കെല്ലാവര്‍ക്കും വേണ്ടത്, ഭയങ്കര എനര്‍ജെറ്റിക് ആയിട്ട്, ആട്ടവും പാട്ടും ഒക്കെയുള്ള ദിലീപേട്ടനെയാണ്.
ഇതിനെ വളച്ചൊടിക്കുന്നത് പണ്ടത്തെ, പോലത്തെ സിനിമകളുമായി വരുന്നു എന്ന് പറഞ്ഞാണ്. എന്തിനാണ് ആ കംപാരിസണ്‍? സിനിമയുടെ കണ്ടന്റ് എന്താണ് എന്നുള്ളത് മാത്രമാണ് ഞാന്‍ നോക്കാറ്. എനിക്ക് നൂറ് ശതമാനം അന്തസ്സോടു കൂടി പറയാന്‍ പറ്റും, പവി കെയര്‍ ടേക്കര്‍ അടുത്തൊന്നും പറയാത്ത തരത്തിലുള്ള ഒരു പ്രണയ കഥയാണ് എന്നും ദിലീപ് പറഞ്ഞു.
തുടക്ക കാലത്ത് ചെറിയ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ ദിലീപ് ആകുന്നത് മാനത്തെക്കൊട്ടാരം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ്. സല്ലാപം, പഞ്ചാബി ഹൗസ്, ഈ പുഴയും കടന്ന് തുടങ്ങിയ ചിത്രങ്ങളെല്ലാം ദിലീപ് എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങളാണ്.

എന്നാല്‍ പില്‍ക്കാലത്ത് പെട്ടെന്നാണ് ദിലീപ് വളര്‍ന്നത്. സിനിമാ മേഖലയില്‍ പിടി കിട്ടാത്ത വിധം വളര്‍ച്ച നടന് ഉണ്ടായിരുന്നു. കമേഴ്‌സ്യല്‍ സക്‌സസിനപ്പുറം ദിലീപ് ചെയ്ത കഥാവശേഷന്‍, സ്വ.ലേ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.
1998ല്‍ നടി മഞ്ജു വാര്യരെ പ്രണയിച്ച് വിവാഹം കഴിച്ചു. എന്നാല്‍ 2015ല്‍ ഇരുവരും ദീര്‍ഘനാളത്തെ വിവാഹ ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. തുടര്‍ന്ന് 2016ല്‍ നടി കാവ്യ മാധവനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്.


Click it and Unblock the Notifications