ദിലീപ് വീണ്ടും കള്ളനാവുന്നു! മറ്റൊരു മീശമാധവനോ? അര്‍ജുന്‍ സര്‍ജയ്‌ക്കൊപ്പം ജാക്ക് ഡാനിയേലില്‍

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപ് സിനിമയില്‍ സജീവമാവുകയാണ്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി എന്നീ രണ്ട് സിനിമകളാണ് ഇക്കൊല്ലം ദിലീപിന്റേതായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ജൂലൈ ആദ്യ ആഴ്ചകളില്‍ തിയറ്ററുകളിലേക്ക് എത്തിയ ശുഭരാത്രി നല്ല അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ദിലീപിന്റെ മറ്റ് സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ വരികയാണ്.

ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന മറ്റൊരു ദിലീപ് ചിത്രമാണ് ജാക്ക് ഡാനിയേല്‍. തമിഴ് നടന്‍ അര്‍ജുനും ദിലീപും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പമാണി ചിത്രത്തിലെ ദിലീപിന്റെ റോള്‍ എന്താണെന്നുള്ള പുതിയ വിവരം കിട്ടിയിരിക്കുന്നത്.

ദിലീപിന്റെ ജാക്ക് ഡാനിയേല്‍

ദിലീപിന്റെ ജാക്ക് ഡാനിയേല്‍

എസ്എല്‍ പുരം ജയസൂര്യയുടെ സംവിധാനത്തിലെത്തുന്ന സിനിമയാണ് ദിലീപിന്റെ ജാക്ക് ഡാനിയേല്‍. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും ജാക്ക് ഡാനിയേലിനുണ്ട്. വമ്പന്‍ ക്യാന്‍വാസിലൊരുക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. ഷീബു തമീന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.

വീണ്ടും കള്ളനായി ദിലീപ്

വീണ്ടും കള്ളനായി ദിലീപ്

ചിത്രത്തില്‍ ദിലീപ് ഒരു കള്ളന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ മീശമാധവനിലും ദിലീപ് കള്ളനായിട്ടായിരുന്നു അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത്തരമൊരു റോളില്‍ ജനപ്രിയനെത്തുന്നത്. ജാക്ക്, ഡാനിയേല്‍ എന്നിവരുടെ കഥ പറയുന്ന ചിത്രത്തില്‍ ജാക്ക് ആയിട്ടാണ് ദിലീപ് എത്തുന്നത്. ഡാനിയേല്‍ ആയി അര്‍ജുന്‍ അഭിനയിക്കുന്നു. ഒരു കള്ളനും പോലീസും കളിയാണ് സിനിമയ്ക്ക് ഇതിവൃത്തമാവുന്നത്. ദിലീപ് കള്ളനാവുമ്പോള്‍ സിബിഐ ഉദ്യോഗസ്ഥനായിട്ടാണ് അര്‍ജുന്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

 സംഘട്ടനം മിന്നിക്കും

സംഘട്ടനം മിന്നിക്കും

സിനിമയുടെ പിന്നണിയില്‍ വമ്പന്മാരുടെ സാന്നിധ്യമുണ്ട്. ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയിനാണ്. അതിനൊപ്പം തമിഴിലെ പ്രമുഖ ഛായാഗ്രഹകനായ ശിവകുമാര്‍ വിജയനും ചിത്രത്തിന്റെ ഭാഗമാവുകയാണ്. ഗോപി സുന്ദറാണ് സംഗീതം. സിനിമയ്ക്ക് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പ്രമുഖ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയിനാണ്. നേരത്തെ ഷൂട്ടിംഗിനിടെ ജാക്ക് ഡാനിയേലിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പീറ്റര്‍ ഹെയിന്‍ പുറത്ത് വിട്ടിരുന്നു. പുലിമുരുകന്‍, മധുരരാജ തുടങ്ങിയ ഹിറ്റ് സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പീറ്റര്‍ അതുപോലെ മാസ് ആക്ഷനുമായി എത്തുകയാണെന്നാണ് കരുതുന്നത്.

മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

ബിഗ് ബജറ്റില്‍ ഒരുക്കുന്നതും അല്ലാത്തതുമായി നിരവധി സിനിമകളാണ് ദിലീപിന്റേതായി വരാനിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഇക്കൊല്ലം തന്നെ എത്തുമെന്നാണ് കരുതുന്നത്. റണ്‍വേ എന്ന ചിത്രത്തിലെ ദിലീപ് കഥാപാത്രം വാളയാര്‍ പരമശിവം എന്ന പേരിലും ഒരു സിനിമ വരികയാണ്. ജോഷിയുടെ സംവിധാനത്തിലെത്തുന്ന സിനിമയും ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.

Recommended Video

ദിലീപിനോടൊപ്പം അർജുൻ സർജയും ചേർന്നു
 പത്ത് സിനിമകള്‍ വേറെ

പത്ത് സിനിമകള്‍ വേറെ

പി ബാലചന്ദ്രകുമാര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന പിക് പോക്കറ്റ്, നവാഗതനായ വിയാന്‍ വിഷ്ണുവാണ് സംവിധാനം ചെയ്യുന്ന പറക്കും പപ്പന്‍, പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന സിനിമ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. വിനീത് കുമാര്‍, സൂഗീത് തുടങ്ങിയവരുടെ സിനിമകളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ദിലീപ് നായാകനാവുന്ന പത്തോളം സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X