For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപും കാവ്യ മാധവനും തിളങ്ങി നിന്ന ചടങ്ങ്; ആരാധകര്‍ക്കിടയില്‍ നിന്നും ജനപ്രിയ നായകന്റെ സെല്‍ഫി വൈറലാവുന്നു

    |

    നടനും ഗായകനും സംവിധായകനുമൊക്കെയായ നാദിര്‍ഷയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വലിയ ആഘോഷമായിട്ടാണ് താരപുത്രിയുടെ വിവാഹം നടക്കുന്നത്. വിവാഹത്തോട് അനുബന്ധിച്ച് ഒരാഴ്ചയായി പലവിധ ചടങ്ങുകള്‍ നടത്തി വരികയാണ്.

    കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചടങ്ങില്‍ തിളങ്ങി നില്‍ക്കുന്നത് നടന്‍ ദിലീപും കുടുംബവുമാണ്. നാദിര്‍ഷയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന ദിലീപ് ഭാര്യ കാവ്യ മാധവനും മൂത്തമകള്‍ മീനാക്ഷിയ്ക്കുമൊപ്പമാണ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. മീനാക്ഷിയുടെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയാണ് നാദിര്‍ഷയുടെ മകള്‍ ആയിഷ.

    dileep-kvya-

    ഫെബ്രുവരി പതിനൊന്നിന് നടക്കുന്ന വിവാഹത്തിന്റെ ആഘോഷം തകൃതിയായി നടക്കുകയാണ്. ഇതിനിടെ ദിലീപിന്റെ ഒരു സെല്‍ഫി ചിത്രം വൈറലാവുകയാണ്. തന്റെ കുഞ്ഞ് ആരാധകരെടുത്ത സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയാണ് ജനപ്രിയ നായകന്‍. സെല്‍ഫി ടൈം എന്ന ക്യാപ്ഷനില്‍ ദിലീപ് ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.

    ബാത്ടബ്ബിലും മറ്റുമായി ജിനൽ ജോഷിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ഇത്രയും ഹോട്ടായി കണ്ടിട്ടില്ലെന്ന് ആരാധകരും

    ഇത് മാത്രമല്ല കാവ്യ മാധവനൊപ്പമുള്ള വീഡിയോസും ശ്രദ്ധേയമാവുകയാണ്. നാദിര്‍ഷയ്ക്കും മറ്റ് ആളുകള്‍ക്കുമൊപ്പം വേദിയിലേക്ക് നടന്ന് വരികയായിരുന്നു ദിലീപ്. ആള്‍ക്കൂട്ടത്തിനിടയില്‍ കാവ്യ പിന്നിലായി പോയി. കുറച്ച് മുന്‍പോട്ട് പോയപ്പോള്‍ ഭാര്യ ഒപ്പമില്ലെന്ന് മനസിലാക്കിയ ദിലീപ് പിന്നിലേക്ക് നോക്കുന്നു. ശേഷം കാവ്യ എത്തുന്നത് വരെ കാത്ത് നിന്ന് ഒന്നിച്ച് പോവുകയായിരുന്നു.

    ദിലീപിനും കാവ്യയ്ക്കുമൊപ്പം ചടങ്ങിനെത്തിയ മീനാക്ഷിയാണ് ചടങ്ങില്‍ തിളങ്ങി നിന്ന മറ്റൊരാള്‍. അപൂര്‍വ്വമായിട്ടാണ് മീനാക്ഷിയും കാവ്യ മാധവനും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളു. ആയിഷയുടെ വിവാഹനിശ്ചയത്തിനാണ് മൂവരും ഒരുമിച്ചെത്തിയത്. ശേഷം ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യയും എത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നില്‍ക്കുന്നത് കൊണ്ട് ഇളയമകള്‍ മഹാലക്ഷ്മിയെ വീട്ടില്‍ തന്നെയാണ്.

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

    വീഡിയോ കാണാം

    English summary
    Dileep Poses With A Cute Little Fan In Nadirsha's Daughter Wedding, His Selfie Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X