twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാർവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു!! പിന്നെ സംഭവിച്ചത്, വെളിപ്പെടുത്തലുമായി നടി

    ചില ആളുകളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്തേയ്ക്ക് കൊണ്ടുവന്നു.

    |

    അമ്മയിലെ പുതിയ ഭാരവാഹികൾ അധികാരമേറ്റ് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ സംഘടന തിര‍ഞ്ഞെടുപ്പിനെ കുറിച്ചുള്ള ആരോപണങ്ങൾ ഉയരുകയാണ്. നടിമാരായ പാർവതിയും പത്മ പ്രിയയുമാണ് അമ്മയിലെ പുതിയ ഭാരവാഹിത്വത്തിന് നേരെ വിരൽ ചൂണ്ടുന്നത്. അമ്മയിൽ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി നടത്തിയ തിരഞ്ഞെടുപ്പിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടിമാർ നടത്തിയിരിക്കുന്നത്.

    അച്ഛനും അമ്മയും മരിച്ചപ്പോൾ കൂടെ നിന്നത് മണിച്ചേട്ടൻ!! പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് നടി, കാണൂഅച്ഛനും അമ്മയും മരിച്ചപ്പോൾ കൂടെ നിന്നത് മണിച്ചേട്ടൻ!! പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് നടി, കാണൂ

    അമ്മ സംഘടന തിരഞ്ഞെടുപ്പിൽ നടി പാർവതിയ്ക്ക് അടക്കം രണ്ടു താരങ്ങൾക്ക് മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു എന്നാൽ അമ്മയിലുള്ള ചില താരങ്ങൾ തങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഇവർ പറയുന്നു. ചില ആളുകളെ സംഘടനയുടെ തലപ്പത്തേയ്ക്ക് കൊണ്ടുവരാൻ ചിലർ മുൻകൂട്ടി ശ്രമിക്കുകയായിരുന്നെന്നും ഇവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നടിച്ചത്.

     മോഹൻലാലിൽ നിന്ന് അത് പ്രതീക്ഷിക്കുന്നു!! തിലകനു വേണ്ടി ശബ്ദം ഉയർത്തി മകൻ ഷമ്മി തിലകൻ മോഹൻലാലിൽ നിന്ന് അത് പ്രതീക്ഷിക്കുന്നു!! തിലകനു വേണ്ടി ശബ്ദം ഉയർത്തി മകൻ ഷമ്മി തിലകൻ

    പാർവതിയെ ഒഴിവാക്കി

    പാർവതിയെ ഒഴിവാക്കി

    തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ‍ പാർവതി നോമിനേഷൻ നൽകാൻ തിരുമാനിച്ചിരുന്നു. എന്നാൽ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കാൻ ഇവരെ അനുവദിച്ചിരുന്നില്ല. നോമിഷൻ നൽകുന്ന സമയത്ത് പാർവതി വിദേശത്തായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി അവരെ ഒഴിവാക്കുകയായിരുന്നു. കൂടാതെ പലരുടേയും നോമിനികളെയാണ് സംഘടനയുടെ തലപ്പത്ത് കൊണ്ടു വന്നിരിക്കുന്നതെന്നും മഅമ്മയുടെ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്.

     അമ്മയിലെ പുതിയ അംഗങ്ങൾ

    അമ്മയിലെ പുതിയ അംഗങ്ങൾ

    ജൂൺ 24 ഞായറാഴ്ചയാണ് അമ്മയിലെ പുതിയ അംഗങ്ങൾ അധികാരമേറ്റത്. മോഹൻലാലിന്റെ അധ്യക്ഷതയിലുള്ള അംഗങ്ങളാണ് ചുമതലയേറ്റത്. മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി സെക്രട്ടറി സിദ്ദിഖ്, ജനറൽ സെക്രട്ടറി ഇടവേള ബാബു വൈസ് പ്രസിഡന്റ് മുകേഷ് ഗണേഷ് ട്രഷറർ ജഗദീഷ്. മറ്റു എക്സിക്യൂട്ടീല് അംഗങ്ങൾ എക്‌സീക്യൂട്ടിവ് അംഗങ്ങൾ: ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരയണൻ കുട്ടി,ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാൽ എന്നിവരാണ്. മൂന്ന് വർഷമാണ് ഈ പാനലിന്റെ കാലാവതി

     സ്ത്രീകളുടെ വിഷയങ്ങൾ ഗൗരവകരമായി കാണുന്നില്ല‌‌

    സ്ത്രീകളുടെ വിഷയങ്ങൾ ഗൗരവകരമായി കാണുന്നില്ല‌‌

    സ്ത്രീകളുടെ പല വിഷയങ്ങളും സംഘടന ഗൗരവകരമായി കാണുന്നില്ല. മലയാള സിനിമയിലെ നടിമാർക്ക് ലൊക്കേഷനുകളിൽ ശുചിമുറി വേണമെന്നുളള ആവശ്യം പാർവതി അമ്മയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ആ വിഷയം വോട്ടിങ്ങിന് തീരുമാനിക്കാമെന്നുള്ള നിലപാടായിരുന്നു സംഘടന സ്വീകരിച്ചത്. അവിടെയുള്ള 100-150 അംഗങ്ങളടുത്ത് നേരിട്ട് ചെന്ന് ഒപ്പ് ശേഖരിക്കുക എന്നൊരു മാർഗം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇത് പാർവതി ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥയായിരുന്നു. അവർ ഓരോർത്തരോടും ചെന്ന് ചോദിച്ചു. എക്സിക്യൂട്ടിവിലെ ഒരു അംഗങ്ങളും സഹായിച്ചിരുന്നിവല്ല.

    പ്രശ്നങ്ങനങ്ങൾ  അറിയാൻ ശ്രമിക്കുന്നില്ല

    പ്രശ്നങ്ങനങ്ങൾ അറിയാൻ ശ്രമിക്കുന്നില്ല

    അമ്മയിലെ ലിംഗ അസമത്വത്തിന്റെ പശ്ചാത്തലത്തിലാണ് ഡബ്യൂസിസി രൂപ കൊള്ളുന്നത്. വനിത സംഘടനയെ പിന്തുണക്കുന്നു എന്നുളള കത്ത് അയച്ചതല്ലാതെ അമ്മയുമായി വെറെ ഒരു തരത്തിലുളള ആശയ വിനിമയവും ഉണ്ടായിട്ടില്ല . പാർവതിയേയും, മഞ്ജുവിനേയും അല്ലാതെ ഡബ്യൂസിസിയിലെ മറ്റ് അംഗങ്ങളെ അറയില്ല എന്നൊക്കെ അമ്മയിലെ നേതൃനിരയിലുള്ള ഒരു അംഗം മാധ്യമങ്ങളോട് വിളിച്ചു പറയുന്നുണ്ട്. ഇത് എന്ത് തരം പിന്തുണയാണെന്ന് ഇവർ ചോദിക്കുന്നുണ്ട്. എന്നാൽ ഇത് വസ്തുതാപരമായി പറഞ്ഞതാണെന്നിരിക്കട്ടെ ഇവർ , എങ്കിൽ എന്തു കൊണ്ടാണ് ഇവർ വനിത സംഘടനയുമായി കൂടുതൽ ഇടപെടാത്തത്, കൂടാതെ ഞങ്ങളേയും തങ്ങളുടെ പ്രശ്നങ്ങളേയും അറിയാൻ ശ്രമിക്കാത്തതെന്നും ഇവർ ചോദിക്കുന്നുണ്ട്. പ്രശ്ന പരിഹാര സംഭാഷണങ്ങളിൽ നിന്നാണ് പരിഹാരം ഉണ്ടാകുന്നതെന്നും താരം പറയുന്നു.

    English summary
    dileep re entry actor parvathy and padmapriya says about amma election
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X