»   »  ആ 105 നടിമാരും ദിലീപിനെ പിന്തുണച്ചു!! അന്ന് സംഭവിച്ചത് ഇങ്ങനെ, തുറന്ന് പറ‍ഞ്ഞ് സിദ്ദിഖ്

ആ 105 നടിമാരും ദിലീപിനെ പിന്തുണച്ചു!! അന്ന് സംഭവിച്ചത് ഇങ്ങനെ, തുറന്ന് പറ‍ഞ്ഞ് സിദ്ദിഖ്

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മാധ്യമങ്ങളെ പോലും ഒഴിവാക്കിയായിരുന്നു ജൂൺ 24 ന് ചേർന്ന എഎംഎംഎ യോഗം നടന്നത്. യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങളെ കുറിച്ചോ അവിടെ നടന്ന സംഭവ വികാസങ്ങളെ കുറിച്ചോ കൃത്യമായ വിവരം ഇതുവരെ പുറത്തു വന്നിട്ടുമില്ല. കൂടാതെ താരങ്ങൾ യോഗത്തിനെ കുറിച്ച് കൃത്യമായി പ്രതികരിക്കാൻ ഇതുവരെ  തയ്യാറായിട്ടുമില്ല. ഇപ്പോഴിത ജനറൽ ബോഡി യോഗത്തിൽ യഥാർഥത്തിൽ നടന്നത് വിശദീകരിച്ച് നടൻ സിദ്ദിഖ്. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

  ഞാൻ ഒരു സ്ത്രീ അല്ലേ!! വേദനയുണ്ടാകാതിരിക്കുമോ!! വിമർശകർക്ക് മറുപടിയുമായി ഊർമിള ഉണ്ണി

  ജൂൺ 24ന് മോഹൻലാലിന്റെ അധ്യക്ഷതയിലുളള പുതിയ പാനൽ എഎംഎംഎയുടെ ഭാരവാഹികൾ അധികാരത്തിലെറിയിരുന്നു. ഇതിനു പിന്നാലെ ചേർന്ന് അമ്മയോഗത്തിലാണ് നടൻ ദിലീപിനെ തിരിച്ചെടക്കാൻ തീരുമായത്. എഎംഎംഎയുടെ നടപടിയ്ക്കെതിരെ വിമർശനവുമായി ഒരു സംഘം സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

  മുതിർന്ന താരങ്ങളോട് ഖേദം പ്രകടിപ്പിച്ച് സംവിധായകൻ കമൽ!! ദിലീപ് വിഷയത്തിൽ മൗനം

  പെട്ടെന്നുലള്ള തീരുമാനം

  അന്ന് ദിലീപിനെ പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും . ഉടൻ തന്നെ അവയിലബിൾ എക്സിക്യൂട്ടീവ് ചേർന്ന് ദിലീപിനെ പുറത്താക്കുകയുമായിരുന്നു.അതല്ലാതെ മിനിറ്റ്സിൽ പറഞ്ഞ പ്രകാരമുള്ള പുറത്താക്കൽ നടപടികൾ ഒന്നും ചെയ്തിരുന്നില്ല. വിഷയത്തിൽ ദിലീപിന് നോട്ടീസ് അയക്കുകയോ , വിശദീകരണം വാങ്ങുകയോ, വിഷയം ചർച്ച ചെയ്യുകയോ ചെയ്തിരുന്നില്ല. അത്തരം നടപടികൾ ജനറൽബോഡി അവതരിപ്പിച്ചതിന് ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.ഞങ്ങളൊക്കെ കൃത്യമായ നിയമവും വകുപ്പും നോക്കി കാര്യങ്ങൾ ചെയ്യുന്ന ആളുകളല്ല, എല്ലാവരും സുഹൃത്തുക്കളാണെന്നും സിദ്ദിഖ് പറ‍ഞ്ഞു

  ദിലീപ് വിഷയത്തിൽ അമ്മയുടെ സമീപനം

  ദിലീപ് വിഷയത്തിൽ ഇപ്പോഴത്തെ സമീപനം എന്താണെന്ന് ഊർമിള ഉണ്ണിയാണ് യോഗത്തിൽ ഉന്നയിച്ചത്. ദിലീപിനെ രേഖമൂലം പുറത്താക്കൾ നടപടിയുണ്ടായിട്ടില്ല. ഇനി എന്തു വേണം എന്ന് ചോദിച്ചപ്പോൾ . യോഗത്തിലുണ്ടായിരുന്ന 105 സ്ത്രീകൾ ഉൾപ്പെടെ ഐക്യകണ്ഠേനയാണ് ദിലീപ് സംഘടനയിൽ തുടർന്നേട്ടെ എന്നുള്ള അഭിപ്രായം പറഞ്ഞത്. 235 പേർ പങ്കെടുത്ത യോഗത്തിലെ ഭൂരിഭക്ഷാഭിപ്രായം തങ്ങൾക്ക് മാനിക്കുന്നു. കൂടാതെ അഞ്ചോ ആറോ പേർ ചേർന്നാണ് ദിലീപിനെ പുറത്താക്കണമെന്ന് തിരുമാനിച്ചത്. ഇപ്പോൾ 235 പേർ ചേർന്നാണ് ആ തീരുമാനം മരവിപ്പിക്കണം എന്നു പറഞ്ഞത്. കൂടാതെ അന്നുണ്ടായത് പെട്ടെന്നുള്ള തീരുമാനമായിരുന്നു.

  നടിമാരുടെ അഭിപ്രായം മാറിയേക്കൂം

  തങ്ങൾ അഭിനേതാക്കളാണ് , കൂടാതെ വളരെ സാധാരണക്കാരും, ബുദ്ധി കൊണ്ടല്ല ഹൃദയം കൊണ്ടാണ് തങ്ങൾ ചിന്തിക്കുന്നത്. പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്തായിരിക്കും ആ നടിമാർ എഎംഎംഎയിൽ നിന്ന് പുറത്തു പോയത്. ഒരു പക്ഷെ അവരുമായിട്ടുള്ള ചർച്ചയ്ക്ക് ശേഷം അഭിപ്രായങ്ങൾ മാറിയേക്കാം എന്നും സിദ്ദിഖ് പറഞ്ഞു. കൂടാതെ ജനങ്ങളുടെ ഇടയിൽ ഇപ്പോഴുള്ള ധാരണകൾക്കും മാറ്റം ഉണ്ടായേക്കാം. ദിലീപിനോടൊപ്പം അഭിനയിക്കില്ലെന്ന് നടൻ ആസിഫ് അലി പറ‍ഞ്ഞിരുന്നു. എന്നാൽ ഇത് പിന്നീട് മാറിയില്ലേ എന്നും സിദ്ദീവ് ചോദിക്കുന്നുണ്ട്. കൂടാതെ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ നടിമാർ ഒരിക്കലും അന്യരല്ലെന്നും അദ്ദേഹം പറഞ്ഞു.

  പറയാനുള്ള അവസരം ലഭിച്ചില്ല

  അമ്മ മുൻ താരങ്ങൾക്ക് പെൻഷൻ കൊടുക്കുകയും ചികിത്സ സഹായം നൽകുകയും ചെയ്യുന്നുണ്ട്. ഈ ഒരു പ്രശ്നത്തിന്റെ പേരിൽ തങ്ങൾ അക്രമിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. എല്ലാ മാധ്യമങ്ങളും തങ്ങളെ കടന്നാക്രമിക്കുകയാണ്. തങ്ങൾക്ക് ഒന്നും പറയാനുള്ള അവസരം പോലും നൽകുന്നില്ല. കാര്യങ്ങൾ തുറന്നു പറയാനുളള അവസരം കിട്ടാതെ തങ്ങൾ വിഷമിച്ചു. ഇതിലൊക്കെ തങ്ങൾക്ക് ഒരുപാട് വേദനയുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. കൂടാതെ ആക്രമിക്കപ്പെട്ട നടിയോടൊപ്പം എന്നും ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  സ്ത്രീകളുടെ സംഘടന

  വുമൻ ഇന്‍ സിനിമാ കലക്ടീവ് സ്ത്രീകേന്ദ്രീകൃതമായ സംഘടനയാണ്. അവരുടെ പ്രശ്നങ്ങൾ പുരുഷന്മാരുടെ കോണിൽ നോക്കിയാല്‍ മനസ്സിലാവില്ല. അത് സ്ത്രീകൾ മാത്രമെ പരിഹരിക്കാൻ കഴിയൂ. അല്ലാതെ അമ്മ സംഘടനയ്ക്കെതിരെ ഉണ്ടാക്കിയ സംഘടന അല്ല ഡബ്ലുസിസി എന്നും അദ്ദേഹം പറ‍ഞ്ഞു

  English summary
  dileep re entry in amma, actor siddique response

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more