ദിലീപിനും AMMAയ്ക്കുമെതിരെ വാണി!! വിഷയത്തിൽ ഭർത്താവും കുടുംബവുമില്ല, ചെയ്തത് തെറ്റ് തന്നെ
കുറ്റവിമുക്തനായതിനു ശേഷം ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്താൽ മതി
താരസംഘടനയായ എഎംഎംഎയിലേയ്ക്ക് (AMMA) ദിലീപിനെ വീണ്ടും തിരിച്ചെടുക്കുന്നു എന്നുള്ള സംഘടനയുടെ നിലപാട് സിനമ മേഖലയിൽ വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. എഎംഎംഎ(AMMA)യുടെ നിലപാടിനെ വിമർശിച്ച് സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. താരസംഘടനയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ അഭിപ്രായം. ദിലീപിന്റെ മടങ്ങി വരവ് സിനിമ മേഖലയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല. വിഷയം എഎംഎംഎയുടെ കൈവിട്ട് പോയിരിക്കുകയാണ്.

താരസംഘടനയുടെ നിലപാടിനെ വിമർശിച്ച് സിനിമ മേഖലയ്ക്ക് അകത്തും പുറത്തും ഉള്ളവർ രംഗത്തെത്തിയിട്ടുണ്ട്. സംഘടനയിലുള്ളവർ തന്നെ ഇരു ചേരികളായിലായി നിൽക്കുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഇപ്പോഴിത എഎംഎംഎയുടെ നിലപാടിനെതിരെ നടി വാണി വിശ്വനാഥ് രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ഭർത്താവ് ബാബു രാജ് എഎംഎംഎയുടെ പുതിയ എക്സിക്യൂട്ടിവ് പാനലിലെ അംഗം കൂടിയാണ്.

തീരുമാനം അംഗീകരിക്കാൻ കഴിയില്ല
എഎംഎംഎയുടെ(AMMA) തീരുമാനം ഒരു തരത്തിലു അംഗീകരിക്കാൻ കഴിയില്ലെന്ന് വാണി അഭിപ്രായപ്പെട്ടു. കേസിൽ നിന്ന് കുറ്റ വിമുക്തനാക്കിയതിനു ശേഷം ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുത്താൽ മതിയായിരുന്നു. പുതിയ നേതൃത്വത്തിന്റെ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്നും വാണി അഭിമുഖത്തിൽ പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

വനിത സംഘടനയ്ക്ക് നേരെ വിമർശനം
വനിത സംഘടനയ്ക്ക് നേരേയും താരം വിമർശനം ഉന്നിയിച്ചിട്ടുണ്ട്. ഞായറാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിൽ വനിത സംഘടനയിലെ അംഗങ്ങൾ പങ്കെടുക്കണമായിരുന്നു. ഈ യോഗത്തിൽ നിന്ന് ഡബ്യൂസിസി അംഗങ്ങൾ മാറി നിന്നത് ശരിയായില്ലെന്നും താരം കുറ്റപ്പെടുത്തി. നമുക്ക് ഒരു പ്രശ്നം ഉണ്ടായാൽ അത് അതിന്റേതായ സ്ഥലത്ത് നിന്നു കൊണ്ട് തന്നെ സംസാരിക്കണം. ഒരു പക്ഷെ യോഗത്തിൽ ഈ കാര്യം നടിമാർ ഉന്നിയിച്ചിരുന്നുവെങ്കിൽ പ്രശ്നം ഇത്രത്തോളം രൂക്ഷമാകുകയില്ലായിരുന്നെന്നും വാണി പറഞ്ഞു.കൂടാതെ നടിയോടൊപ്പമാണ് താനും എന്നും താരം പറഞ്ഞു.

വിഷയത്തിൽ കുടുംബം എന്നില്ല
ഭർത്താവ് ബാബു രാജും അംഗമായ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിന്റെ മടങ്ങി വരവിന് കളമൊരുക്കി കൊടുത്തത്. ഇതിനെതിരേയും താരം പ്രതികരിച്ചിട്ടുണ്ട്. തന്റെ ഭർത്താവും ചേർന്നാണ് ദിലീപിനെ തിരിച്ചെടുത്തതെങ്കിൽ ആ തീരുമാനം തെറ്റാണ്. ഈ വിഷയത്തിൽ കുടുംബമെന്നോ ഭർത്താവെന്നോ ഒന്നും മില്ലെന്ന് താരം പറഞ്ഞു. വിഷയം ഒന്നു കൂടി ചർച്ച ചെയ്യണമായിരുന്നു എന്നും താരം പറയുന്നുണ്ട്.

അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കും
ഇനി നടക്കാൻ പോകുന്ന സംഘടനയുടെ യോഗത്തിൽ താൻ ഉറപ്പായും പങ്കെടുക്കുമെന്നും താരം പറഞ്ഞു. കഴിഞ്ഞ യോഗ സമയത്ത് താൻ ചെന്നൈയിലായിരുന്നു. അതിനാലാണ് തനിയ്ക്ക് എത്തിച്ചേരാൻ കഴിയാത്തതെന്നും താരം പറഞ്ഞു. ഇനി ചേരുന്ന യോഗത്തിൽ താൻ ഈ പ്രശ്നങ്ങളെ കുറിച്ച് ചോദ്യം ഉന്നയിക്കുക തന്നെ ചെയ്യുമെന്നും വാണി പറഞ്ഞിരുന്നു. വാണി വിരൽ ചൂണ്ടുന്നത് ഭർത്താവ് ബാബു രാജ് കൂടി അംഗമായ പാനലിനു നേരയൊണ്.


Click it and Unblock the Notifications