For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാസ്റ്റിങ് കൗച്ച് കെട്ടുകഥയല്ല!! അത് യാഥാർഥ്യം തന്നെ, വെളിപ്പെടുത്തലുമായി നടി രേവതി

  |
  സൂപ്പർ താരങ്ങളെ വിമർശിച്ച് നടി രേവതി | filmibeat Malayalam

  താരസംഘടനയായ എഎംഎംഎയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി നടിമാർ രംഗത്തെത്ത്. ഇപ്പോഴിത സൂപ്പർ താരങ്ങളെ വിമർശിച്ച് നടി രോവതി രംഗത്തെത്തിയിട്ടുണ്ട്. എഎംഎംഎ സ്റ്റേജ് ഷോയിൽ നടന്ന സ്ത്രീകളെ പരിഹസിക്കുന്ന തരത്തിലുളള സ്കിറ്റിനെതിരെ താരം ആഞ്ഞടിച്ചിട്ടുണ്ട്. സ്ത്രീകളെ പരിഹസിച്ചു കൊണ്ടുള്ള തമാശകൾ അധികാലം മുന്നോട്ട് പോകില്ലെന്നും ഇവർ കൂട്ടിച്ചേർത്തു . മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  revathy

  അൽപം മാന്യത കാണിക്കാമായിരുന്നു!! കമലിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന താരങ്ങള്‍, പറയുന്നത് ഇങ്ങനെ

  സമൂഹത്തിൽ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ നിലപാടുകളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. , ഈ സാഹചര്യത്തിൽ സിനിമ മേഖല ചൂഷണത്തെ പിന്തുണക്കുന്ന തീരുമാനങ്ങൾ എടുക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും രേവതി പറഞ്ഞു. കാലം മാറി കഴിഞ്ഞു. ഇതു പഴയകാലമല്ല കാലഘട്ടത്തിന്റെ മാറ്റം സിനിമ മേഖലയിലും ഉൾക്കൊള്ളണം. കൂടാതെ സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും രേവതി തുറന്നടിച്ചിട്ടുണ്ട്.

  നടിയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ലിസി ലക്ഷ്മി !! AMMAയ്ക്ക് നേരെ വിരൽ ചൂണ്ടി കൂടെ 36 പേരും

  എഎംഎംഎയിൽ തുറന്ന് പറയാൻ അവസരമില്ല

  എഎംഎംഎയിൽ തുറന്ന് പറയാൻ അവസരമില്ല

  എഎംഎംഎയിൽ സ്ത്രീകൾക്ക് തുറന്നു സംസാരിക്കാനുളള അവസരം ലഭിക്കാറില്ല. നേതൃത്വത്തിനു മുന്നിൽ ആരും തങ്ങളുടെ ആവശ്യങ്ങൾ തുറന്ന് പറയാറുമില്ല. ഭയം മാത്രമല്ല ഇതിനു പിന്നിലുളളത്. സാധരണ ഗതിയിൽ തൊഴിലിടങ്ങളിൽ ലൈംഗിക ചൂഷണമോ അത്തരത്തിലുളള എന്തൊങ്കിലും കാര്യങ്ങൾ തങ്ങൾ തുറന്ന് പറയുന്നത് അടുപ്പക്കാരോടെ കുടുംബാംഗങ്ങളോടൊ ആണ്. ഒരു വേദിയിൽ ഇത്തരത്തിലുളള കാര്യങ്ങൾ തുറന്നു പറയാൻ ഭൂരിപക്ഷം പേർക്കും മടിയായിരിക്കും. വർഷങ്ങളായി നമ്മൾ അത്തരത്തിലുളള ഒരു കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട, വെറുതെ വിട്ടേക്കൂ എന്നുള്ള മനോഭവമയിരിക്കും എല്ലാവർക്കും. ഇതേ സാഹചര്യം തന്നെയാണ് അമ്മയിലും.

    സ്ത്രീകളെ ശല്യംചെയ്യും

  സ്ത്രീകളെ ശല്യംചെയ്യും

  ഇപ്പോൾ മാത്രമല്ല പണ്ടും സ്ത്രീകൾകളെ ശല്യം ചെയ്യുന്ന ആളുകൾ ഉണ്ടായിരുന്നു. എന്നാൽ താൽപര്യമില്ലെന്നു പറഞ്ഞാൽ അത് അവിടെ അവസാനിക്കും. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. നോ എന്ന വാക്കിന് വിലയില്ലാതായി മാറിയിരിക്കുകയാണ്. മൊബൈൽ ഫോണിലൂടേയും വാട്സ് ആപ്പിലൂടേയും എന്തും പറയാം എന്നുള്ള ധൈര്യം ആളുകൾക്ക് വന്നു കഴിഞ്ഞു. ഇപ്പോഴത്തെ പോലെയുളള അവഹേളനം താൻ മുമ്പൊന്നും താൻ നേരിട്ടിട്ടില്ല. അതുപോലെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന പല വാക്കുകളും താൻ ഇന്നുവരെ കേട്ടിട്ടില്ലെന്നും രേവതി കൂട്ടിച്ചേർത്തു

   നോ പറഞ്ഞിട്ടും കാര്യമില്ല

  നോ പറഞ്ഞിട്ടും കാര്യമില്ല

  ഇന്നത്തെ തലമുറയിലെ പല പെൺകുട്ടികളും പറയുന്നത് നോ പറഞ്ഞാലും രക്ഷയില്ലെന്നാണ്. മറ്റു ചില ഉദ്യേശ്യത്തോടെ സമീപിക്കുന്നവർക്ക് തങ്ങൾക്ക് താൽപര്യമില്ലെന്ന് പറഞ്ഞാലും വിടാതെ പിന്തുടരും. നോ പറഞ്ഞാലും അവിടെ നിർത്താത്ത അവസ്ഥയാണ് കാണുന്നത്. മൊബൈൽ ഫോൺ വഴിയും വാട്സ്ആപ്പ് വഴിയുമൊക്കെ ശല്യപ്പെടുത്തി കൊണ്ടിരിക്കും. നോയുടെ അർഥം താൽപര്യമില്ലയെന്നാണെന്ന് ഇവർക്ക് മനസിലാവില്ലേ എന്നും താരം ചോദിക്കുന്നുണ്ട്.

  കാസ്റ്റിങ് കൗച്ച് സത്യം തന്നെ

  കാസ്റ്റിങ് കൗച്ച് സത്യം തന്നെ

  കാസ്റ്റിഭ് കൗച്ചിനെ കുറിച്ചും രേവതി തുറന്നടിച്ചു. ഇത്തരത്തിലുളള അനുഭവം പലരും തന്നോട് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ താൻ സിനിമയിൽ സജീവമായിരുന്ന കാലത്ത് ഒരു പെൺകുട്ടി കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരുന്നു. പെൺകുട്ടിയുടെ വിഷയത്തിൽ താൻ അന്ന് ഇടപെടുകയും ചെയ്തിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയ വ്യക്തിയോട് നേരിട്ട് പോയി കാര്യം ചോദിക്കുകയും ചെയ്തിരുന്നു. അന്ന് അത് വലിയ പ്രശ്നമാകുകയും ചെയ്തിരുന്നതാണ്.

  English summary
  revathy says about cast couch in cinima
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X