»   »  താരസംഘടനയ്ക്ക് നേരെ പ്രതിഷേധം ശക്തം, നടിമാരെ പിന്തുണച്ച് സിനിമ ലോകം, നൂറോളം പേര്‍ ഒപ്പ് വച്ചു

താരസംഘടനയ്ക്ക് നേരെ പ്രതിഷേധം ശക്തം, നടിമാരെ പിന്തുണച്ച് സിനിമ ലോകം, നൂറോളം പേര്‍ ഒപ്പ് വച്ചു

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  താര സംഘടനയായ എഎംഎംഎ( AMMA)യ്ക്കെതിരെ ചലച്ചിത്ര മേഖലയിലെ പ്രമുഖർ രംഗത്ത്. ദിലീപിനെ തിരിച്ചെടുത്തു കൊണ്ടുള്ള അമ്മയുടെ എഎംഎംഎയുടെ നിലപാടാണ് പ്രശ്നങ്ങൾ വഴിവെച്ചത്. ജൂൺ 24 ഞായറഴ്ച മോഹൻലാൽ അധ്യക്ഷനായ പാനൽ അധികാരമേറ്റത്തിനു പിന്നാലെ ചേർന്ന യോഗത്തിലാണ് ദിലീപിനെ വീണ്ടും സംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനമായത്.

  പാർവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു!! പിന്നെ സംഭവിച്ചത്, വെളിപ്പെടുത്തലുമായി നടി

  എന്നാൽ അമ്മയുടെ നിലപാടിനെതിരെ വനിത സംഘടനയിലെ താരങ്ങൾ ശക്തമായി രംഗത്തെത്തിയതോടു കൂടിയാണ് കഥ മാറിമറഞ്ഞത്. സംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച് വനിത സംഘടനയിലെ നാല് അംഗങ്ങൾ എഎംഎംഎ വിട്ട് പുറത്തു പോയിരുന്നു. ഇതോടെ ദിലീപിന്റെ മടങ്ങി വരവ് സമൂഹത്തിൽ തന്നെ ചർച്ച വിഷയമാകുകയായിരുന്നു. ഇപ്പോഴിത അമ്മയിൽ നിന്ന് രാജിവെച്ച അംഗങ്ങൾക്ക് പിന്തുണയുമായി സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.  ചലച്ചിത്ര മേഖലയിലെ നൂറോളം പേരാണ് എഎംഎംഎ( AMMA)യ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. അഷിഖ്  അബു, പത്മപ്രിയ, പാർവതി, രേവതി,  ദിലീഷ് പോത്തൻ എന്നിവർ നടിമാരെ പിന്തുണച്ച് പത്രക്കുറിപ്പ് പുറത്തു വിട്ടിട്ടുണ്ട്.

  പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ

  അച്ഛനും അമ്മയും മരിച്ചപ്പോൾ കൂടെ നിന്നത് മണിച്ചേട്ടൻ!! പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് നടി, കാണൂ

  നടിമാർക്ക് പിന്തുണയുമായി സിനിമ ലോകം

  നടിയ്ക്കും സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ താരങ്ങൾക്കും പിന്തുണയുമായി മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. അഭിനേതാക്കൾ, സംവിധായകർ എന്നു വേണ്ട് സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളാണ് നടിമാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവർ പത്ര കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്. പ്രശ്നം രൂക്ഷമാകുന്ന പശ്ചാത്തലത്തിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്.

  സംഘടനയ്ക്ക് നേരെ വിമർശനം

  നടിമാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട പത്ര കുറിപ്പിൽ എഎംഎംഎ( AMMA) യ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങളായ ഉന്നിയിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു എന്നും പത്ര കുറിപ്പിൽ പറയുന്നുണ്ട്.

  രാജിവച്ച് പുറത്തു പോയ താരങ്ങൾക്ക് അഭിവാദ്യം

  താര സംഘടനയുടേത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. എന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷ-ഫ്യൂഡൽ ലോകത്തിന്റെ പൊതു നിലപാടുകൾക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹാർദ്ദവാഭിവാദ്യങ്ങൾ.

  ജനപ്രതിനിധികള്‍ക്ക് നേരെ വിമർശനം

  സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു

  സർക്കാരിനോട് ആഭ്യർഥന

  നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് സർക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങൾ ചലച്ചിത്ര പ്രവർത്തകർ അഭ്യർഥിക്കുന്നു.

  വാർത്ത കുറിപ്പിന്റെ പൂർണ്ണരൂപം

  അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നു.നിയമപരവും സാമൂഹ്യപരവും തൊഴിൽ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങൾ.

  ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്.അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷ-ഫ്യൂഡൽ ലോകത്തിന്റെ പൊതു നിലപാടുകൾക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹാർദ്ദവാഭിവാദ്യങ്ങൾ.


  സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

  നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് സർക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങൾ ചലച്ചിത്ര പ്രവർത്തകർ അഭ്യർഥിക്കുന്നു.

  English summary
  dileep re-entry more people support resigned actoress

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more