For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  10 വർഷമായി താരസംഘടനയിലെ അംഗം!! രീതികൾ വ്യത്യസ്തം, അമ്മയോഗങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി

  |

  താരസംഘടനയായ അമ്മയിലെ പ്രശ്നം സമൂഹത്തിലെ ഒരു ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. അമ്മയിലെ അഭിപ്രായഭിന്നതകൾ കേവലം സംഘടന വിഷയമായി ഒതുങ്ങി നിൽക്കുകയല്ല. എല്ലാവരും സംസാരിക്കുന്നത് അമ്മയിലെ ഭിന്നിപ്പിനെ കുറിച്ചാണ്. അമ്മയിൽ ദിലീപിനെ തിരിച്ചെടുക്കുന്നു എന്ന തീരുമാനം കൈകൊണ്ട ശേഷമാണ് സംഘടനയിൽ അഭിപ്രായ ഭിന്നതകൾ ഉയർന്നു വരാൻ തുടങ്ങിയത്. അമ്മയുടെ ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നാലു നടിമാർ അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തു പോയിരുന്നു.

  dileep

  പുറത്തു പോയതു കൊണ്ട് ഒന്നും സംഭവിക്കില്ല! ചെയ്യേണ്ടത് ഇത്, മഞ്ജുവിനും കൂട്ടർക്കുമെതിരെ വിമർശനം

  രമ്യ നമ്പീശൻ, ഗീതു മോഹൻ ദാസ്, ഭവന, റിമ കല്ലിങ്കൽ എന്നിവരാണ് അമ്മയിൽ നിന്ന് പുറത്തു പോയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടനെതിരെ ഇവർ അടങ്ങുന്ന സംഘടന ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിത അമ്മ സംഘടനയെ കുറിച്ചും അവിടെ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് നടി രമ്യ നമ്പീശൻ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

  മോഹൻലാലിനേയും മമ്മൂട്ടിയേയും മുന്നിൽ നിർത്തി കരുക്കൾ നീക്കുന്നു!! മുഖം നോക്കാതെ തുറന്നടിച്ച് നടൻ

   ആരും അഭിപ്രായം ചോദിക്കില്ല

  ആരും അഭിപ്രായം ചോദിക്കില്ല

  കഴിഞ്ഞ 10 വർഷമായി താരസംഘടനയായ അമ്മയുടെ ഭാഗമായിരുന്നു . ആദ്യമൊക്കെ എല്ലാ മീറ്റിങ്ങുകൾക്കും പങ്കെടുക്കുമായിരുന്നു. യോഗങ്ങളിൽ പോകുന്നതല്ലാതെ തങ്ങളോട് ആരും അഭിപ്രായം ചോദിക്കാറില്ല. വലിയ താരങ്ങൾ പറയാനുള്ളത് കേൾക്കും. എന്നാൽ പിന്നീടാണ് മനസിലായത് ഇത് ഒരു തരത്തിലുള്ള അടിച്ചമർത്തലാണെന്ന്.

  ഡബ്ല്യൂസിസി രൂപീകരിക്കാൻ കാരണം

  ഡബ്ല്യൂസിസി രൂപീകരിക്കാൻ കാരണം

  അമ്മയിൽ ഉന്നിക്കാൻ തനിയ്ക്ക് ഒരുപാട് ചോദ്യമുണ്ടായിരുന്നു. എന്നാൽ അതൊന്നും അവിടെ ചോദിക്കാൻ പറ്റില്ലായിരുന്നു. അതാണ് ഡബ്ല്യൂസിസി സംഘടന രൂപീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചത്. അതേസമയം അമ്മയ്ക്ക് എതിരെ നിൽക്കാനല്ല. അമ്മയ്ക്കൊപ്പം നിന്ന് പ്രവർത്തിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും രമ്യ പറഞ്ഞു. വനിത സംഘടനയായിലെ അംഗങ്ങളായ രമ്യ ഉൾപ്പെടെയുള്ള നാലു നടിമാർ അമ്മയിൽ നിന്ന് രാജിവെച്ചിരുന്നു. ഭവന, റിമ, ഗീതു എന്നിവരാണ് രാജിവെച്ച പ്രമുഖ നടിമാർ

   ഭാവിയെ കുറിച്ച് ആശങ്കയില്ല

  ഭാവിയെ കുറിച്ച് ആശങ്കയില്ല

  അമ്മ പോലുള്ള ഒരു സംഘടനയിൽ നിന്ന് രാജിവെയ്ക്കുക എന്നത് വളരെ നിസാരമായ ഒരു കാര്യമല്ല. ഇത് സിനിമ ജീവിതത്തെ കാര്യമായി തന്നെ ബാധിക്കും. സിനിമ മേഖലയിലെ തന്റെ ഭാവിയെ കുറിച്ച് തനിയ്ക്ക് ആശങ്കകളില്ല. കൂടാതെ നിശബ്ദയായിരിക്കാൻ പറ്റില്ലെന്നും രമ്യ പറഞ്ഞു. ധീരമായ ചങ്കുറ്റം മാത്രമാണ് രമ്യയെ അമ്മയിൽ നിന്ന് രാജിവെയ്ക്കാൻ പ്രേരിപ്പിച്ചത്. അതു പോലെ രമ്യയും, ഗീതു, റിമയുമൊക്കെ തന്റെ സുഹൃത്തിന് വേണ്ടി നിലകൊള്ളൻ ആഗ്രഹിക്കുന്നവരാണ്, അവൾക്ക് നീതി ലഭിക്കും വരെ ഉറച്ചു നിന്ന് പോരാടൻ ഉറച്ചാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

   പുരുഷ മേൽക്കോയ്മയ്ക്കെതിരെ പോരാടണം

  പുരുഷ മേൽക്കോയ്മയ്ക്കെതിരെ പോരാടണം

  പലരും പേടിച്ച് മാറി നിൽക്കുകയാണ്. അമ്മയുടെ ഭാഗമായാൽ മാത്രമേ ഉയർച്ച ഉണ്ടാകു എന്നാണ് എല്ലാരുടേയും വിചാരം. ഇതു കരുതി മാറി നിൽക്കരുതെന്നും രമ്യ പറയുന്നുണ്ട്. നിലവിൽ അമ്മയിലെ പുരുഷ മേൽക്കോയ്മയ്ക്കെതിരെ കൂടുതൽ സ്ത്രീകളുടെ ശബ്ദം ഉയരേണ്ടതുണ്ട്. ആരും പേടിച്ച് പിന്തിരിയരുതെന്നും രമ്യ അഭ്യർത്ഥിക്കുന്നുണ്ട്. ഇത്രയൊക്കെ സംഭവവികാസങ്ങൾ ഉണ്ടായിട്ടും അമ്മ നിലപാട് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു.

   സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി പോരാടും

  സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി പോരാടും

  അമ്മയുടെ നിലപാട് ഞെട്ടിപ്പിക്കുന്നതും അതിലേറെ വിഷമം ഉണ്ടാക്കുന്നതുമാണ്. എന്താണ് ഇതിന്റെയൊക്കെ പിന്നില്ലെന്ന് അറിയില്ല. എങ്കിലും തങ്ങൾ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും. ഇത് ഞങ്ങൾ കുറച്ചു പേർക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല. സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണിത്. ഇനി വരാനിരിക്കുന്ന തലമുറക്കാർക്കും വേണ്ടിയുള്ളതാണ്. കൂടാതെ ഞങ്ങൾ എടുത്ത തീരുമാനത്തിൽ ഞങ്ങൾ വളരെ സന്തോഷവതികളാമെന്നും രമ്യ പറഞ്ഞു.

  English summary
  dileep re entry ramya nambeeshan says about amma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X