അച്ഛൻ വെറുക്കുന്ന നടനുമായി അഭിനയിച്ചതിന് കാരണമുണ്ട്!! വർഷങ്ങൾക്ക് ശേഷം സത്യം പുറത്ത് വിട്ട് ഷമ്മി
ജോഷി സാറും അച്ഛനുംമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്നില്ല
താരസഘടനയായ എഎംഎംഎയിലേയ്ക്ക് ദിലീപിന്റെ രണ്ടാം വരവിന് കളമൊരുങ്ങിയപ്പോഴാണ് തിലകന്റെ വിലക്ക് വീണ്ടും ചർച്ചയായത്. അദ്ദേഹം മരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും വിലക്ക് തുടരുകയാണ്. തിലകനെതിരെയുള്ള വിലക്കിനെതിരെ നടനും മകനുമായ ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു.
അച്ഛന്റെ പേരിലുളള വിലക്ക് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ഭരണ സമിതിയിൽ വിശ്വാസമുണ്ടെന്നും ആ പ്രതീക്ഷയിലാണ് താനെന്നും ഷമ്മി പറഞ്ഞിരുന്നു. ഇതു സംബന്ധമായ കത്ത് മോഹൻലാലിന് നൽകുകയും ചെയ്തു. ഇപ്പോഴിത പുതിയ വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. തിലകനുമായി പ്രശ്നത്തിലായിരുന്ന നടനോടൊപ്പം അഭിനയിച്ചതിന്റെ കാരണം വർഷങ്ങൾക്ക് ശേഷം തുറന്നു പറയുകയാണ്.

അഭിനയിക്കാൻ കാരണം സംവിധയകൻ ജോഷി
ആ സിനിയിൽ അഭിനയിക്കാൻ കാരണം സംവിധായകൻ ജോഷിയാണെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഞാനും ജോഷി സാറുമായി വളരെ നല്ല ബന്ധമാണ്. ധ്രുവം, വാഴുന്നോർ, എന്നീ സിനിമകളിൽ ജോഷി സാറിന്റെ അസിസ്റ്റന്റ് ആയി ഞാൻ പ്രവർത്തിച്ചിരുന്നു. ആ ഒരു ബന്ധത്തിന്റെ പേരിലാണ് താൻ ആ സിനിമ ചെയ്തതെന്നും ഷമ്മി തിലകൻ പറഞ്ഞു.

തന്റെ ഗോഡ് ഫാദർ
ജോഷി സാറും അച്ഛനുംമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്നില്ല. എന്നിട്ടും ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റായി കൂടിയിരുന്നു. സംവിധായകൻ ജോഷിയെ തന്റെ ഗോഡ്ഫാദറായിട്ടാണ് കാണുന്നത്. ആയതിനാൽ അദ്ദേഹം പറഞ്ഞാൽ എല്ലാ കാര്യവും അനുസരിക്കുമെന്നും ഷമ്മി തിലകൻ പറഞ്ഞു. സിനിമയിൽ നായകൻ ആര് എന്നത് പ്രസക്തമല്ലെന്നും താരം കൂട്ടിച്ചേർത്തു.

നീതി ലഭിക്കും
അച്ഛനും മേൽ സംഘടന ചുമർത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കുമെന്നുള്ള പൂർവ്വ വിശ്വാസം തനിയ്ക്കുണ്ടെന്നും താരം പറഞ്ഞിരുന്നു. അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ ചുമതയേറ്റതിനു പിന്നാലെയായിരുന്നു വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷമ്മി തിലകൻ രംഗത്തെത്തിയത്. മോഹൻലാലിന്റെ നേതൃത്വത്തിലുളള ഭരണ സമിതിയ്ക്ക് മേൽ തനിയ്ക്ക് പൂർണ്ണമായ വിശ്വാസമുണ്ടെന്നും കത്ത് നൽകിയതിനു പിന്നാലെ അദ്ദേഹം പറഞ്ഞു . തങ്ങൾ മക്കളെക്കാലും ഏറ്റവും കൂടുതൽ അച്ഛൻ സ്നേഹിച്ചതും മോനേ എന്നു വിളിച്ചതും മോഹൻലാലിനെയായിരുന്നുവെന്ന് മകൾ സോണിയ പറഞ്ഞിരുന്നു

വിലക്കിന് കാരണം
സൂപ്പർ താരങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് തിലകനെ അമ്മയിൽ നിന്ന് വിലക്കിയത്. എന്നാൽ വിലക്കിനെ തുടർന്ന് തിലകൻ മോഹൻലാലിന് കത്തയച്ചിരുന്നു. സംഭവത്തിൽ തിലകന്റെ വിശദീകരണം കേൾക്കാതെയായിരുന്നു അന്ന് നടപടി സ്വീകരിച്ചതെന്ന് മകൾ ഡോ സോണിയ കഴിഞ്ഞ പറഞ്ഞിരുന്നു.

മരണപ്പെട്ടവരുടെ ലിസ്റ്റിലും സ്ഥാനമില്ല
സംഘടനയിൽ മാത്രമല്ല എഎംഎംഎയുടെ മരപ്പെട്ട താരങ്ങളുടെ ലിസ്റ്റിൽ പോലും തിലകന്റെ പേര് ഇൾപ്പെടുത്തിയിട്ടില്ല. ഇതും മോഹൻലാലിന് എഴുതിയ കത്തിൽ ഷമ്മി തിലകന്റെ വ്യക്തമാക്കിയുണ്ട്. അച്ഛൻ മരിച്ച കാലഘട്ടത്തിൽ മണപ്പെട്ട എല്ലാവരുടേയും പേര് അതിൽ ഉണ്ട്.. അച്ഛന്റെ പേര് മാത്രം അതിലില്ല. അച്ഛൻ മരിച്ചു എന്നത് സത്യമാണ്. കാരണം താനാണ് മരണാന്തര കർമ്മങ്ങൾ ചെയ്തത്. അതിനാൽ ലിസ്റ്റിൽ പേരില്ലാത്തതു കൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ലെന്നും താരം പ്രതികരിച്ചിരുന്നു.


Click it and Unblock the Notifications