മോഹൻലാലിൽ നിന്ന് അത് പ്രതീക്ഷിക്കുന്നു!! തിലകനു വേണ്ടി ശബ്ദം ഉയർത്തി മകൻ ഷമ്മി തിലകൻ
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകന്‍ കത്തില്‍ പറയുന്നു.
അമ്മയ്ക്കു മുന്നിൽ പുതിയ ആവശ്യവുമായി നടൻ ഷമ്മി തിലകൻ. അന്തരിച്ച നടൻ തിലകനെതിരെ താരസംഘടനയായ അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്കനടപടി പിൻവലിക്കണമെന്ന്
ആവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് കത്തയച്ചു. അമ്മയിലെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി കത്ത് നൽകിയത്.
നടൻ ദിലീപിന്റെ അമ്മയിലേയ്ക്കുളള മടങ്ങി വരവിന് കളമെരുങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു തിലകനെതിരെ അമ്മ പുറപ്പെടുവിച്ച് വിലക്ക് വീണ്ടും ചർച്ച വിഷയമായത്. തിലകന്റെ അമ്മയിലെ വിലക്കിനെതിരെ സംവിധായകൻ ആഷിഖ് അബു, വിനയൻ, തിലകന്റെ മകൾ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷമ്മി തിലകൻ രംഗത്തെത്തിയിരിക്കുന്നത്.

അമ്മയോഗത്തിൽ പങ്കെടുക്കാത്ത കാരണം
അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണവും ഷമ്മി തിലകൻ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരണപ്പെട്ടവരുടെ ലിസ്റ്റ് ഉണ്ടാകും. അച്ഛൻ മരിച്ച കാലഘട്ടത്തിൽ മണപ്പെട്ട എല്ലാവരുടേയും പേര് അതിൽ ഉണ്ട്.. അച്ഛന്റെ പേര് മാത്രം അതിലില്ല. അച്ഛൻ മരിച്ചു എന്നത്
സത്യമാണ്. കാരണം താനാണ് മരണാന്തര കർമ്മങ്ങൾ ചെയ്തത്. അതിനാൽ ലിസ്റ്റിൽ പേരില്ലാത്തതു കൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ല. ആ ഒരു വിഷമമുണ്ട്. അതു
കൊണ്ടാണ് ജനറൽ ബോഡിയിൽ താൻ പങ്കെടുക്കാറില്ലെന്നു താരം പറഞ്ഞു.

മോഹൻലാലിൽ വിശ്വാസം
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ജൂൺ 24 ന് അധികാരമേറിയിരുന്നു. ഈ സമിതിയ്ക്ക് മുൻപിലാണ് താരം കത്ത് നൽകിയത്. മോഹൻലാലിന്റെ നേതൃത്വത്തിലുളള പുതിയ ഭരണ സമിതിയിൽ തനിയ്ക്ക് പ്രതീക്ഷയുണ്ടെന്നും ഷമ്മി കത്തിൽ പറയുന്നുണ്ട്. കൂടാതെ അമ്മയുടെ സുവനീറിൽ മരിച്ചവരുടെ പട്ടികയിൽപ്പോലും തിലകന്റെ പേര് ഉൾപ്പെടുത്തിയിട്ടുല്ലെന്ന് കത്തിൽ ആരോപിക്കുന്നുമുണ്ട്.

അമ്മയുടെ തീരുമാനത്തിനെതിരെ
നടൻ ദീലീപിനെ തിരച്ചെടുത്തു കൊണ്ടുള്ള അമ്മയുടെ നിലപാടിനെതിരെയാണ് താരം. സംഭവത്തിൽ തന്റെ പിന്തുണ നടിമാർക്കൊപ്പമാണെന്നും ഷമ്മി തിലകൻ
പറഞ്ഞു. മനോരമ ഓൺലൈനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വിശദീകരണവും ചോദിച്ചിരുന്നില്ല
സൂപ്പർ താരങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് തിലകനെ അമ്മയിൽ നിന്ന് വിലക്കിയത്. എന്നാൽ വിലക്കിനെ തുടർന്ന് തിലകൻ മോഹൻലാലിന് കത്തയച്ചിരുന്നു. സംഭവത്തിൽ തിലകന്റെ വിശദീകരണം കേൾക്കാതെയായിരുന്നു അന്ന് നടപടി സ്വീകരിച്ചതെന്ന് മകൾ ഡോ സോണിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തങ്ങൾ മക്കളേക്കാൾ കൂടുതൽ അച്ഛൻ സ്നേഹിച്ചതും മോനെ എന്ന് വിളിച്ചതും മോഹൻലാലിനെ ആയിരുന്നുവെന്ന് സോണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തിലകനും മേൽ ഏർപ്പെടുത്തിയിരിക്കുന്ന അമ്മയുടെ വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷമ്മി തിലകൻ രംഗത്തെത്തിയിരിക്കുന്നത്.


Click it and Unblock the Notifications











