ഒഴിവാക്കേണ്ട നടിമാരുടെ പേരുകൾ സിനിമക്കാരുടെ ഗ്രൂപ്പുകളിൽ!! കൂടുതലും ഡബ്യൂസിസി അംഗങ്ങൾ
ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റുകള്‍ വാട്സ് അപ്പിൽ പ്രചരിക്കുന്നുണ്ട്
നടൻ ദിലീപിനെ എഎംഎംഎ( AMMA)യിലേയ്ക്ക് തിരിച്ചെടുത്ത സംഘടനയുടെ നിലപാടിനെതിരെയുള്ള വിവാദം ചൂട് പിടിക്കുകയാണ്. ഒന്നിച്ചു സ്നേഹത്തോടെ പ്രവർത്തിക്കേണ്ടവർ ഇപ്പോൾ ഇരു തട്ടുകളിലാണ്. വിഷയവുമായി ബന്ധപ്പെട്ട പരസ്പരം ചളിവാരി എറിയുന്ന തരത്തിലുളള വിമർശനങ്ങളും ആരോപണങ്ങളുമാണ് ഇപ്പോൾ ഉയരുന്നത്.
മലയാള സിനിമ മേഖലടേയും താരസംഘടനയായ എഎംഎംഎയേയും ഏറെ ബഹുമാനത്തോടൊണ് ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം നോക്കി കണ്ടിരുന്നത്. സംഘടനയ്ക്ക് ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച പ്രതിച്ഛയായിരുന്നു. എന്നാൽ ഇപ്പോൾ എഎംഎംഎയിൽ നടന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങളും വാക് വാദങ്ങളും ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി നടി സജിത മഠത്തിൽ രംഗത്തെത്തിയിട്ടുണ്ട്.

ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക
മലയാള സിനിമയിൽ നിന്ന് ഒഴിവാക്കേണ്ട സിനിമ നടിമാരുടെ ലിസ്റ്റ് നിർമ്മാതാക്കളുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നുവെന്ന് സജിത മഠത്തിൽ. പുറത്തു വന്ന നടിമാരുടെ ലിസ്റ്റിൽ ഭൂരിഭാഗവും വനിതസംഘടന അഗങ്ങളുടേതാണ്. എന്നാൽ ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് പോരാടാനി ഇറങ്ങി തിരിച്ചത്. കൂടാതെ ചവേർ സ്വഭാവമുള്ള സംഘടനയാണ് ഡബ്യൂസിസിയെന്നും സജിത മഠത്തിൽ പറഞ്ഞു.

അവസരങ്ങൾ നഷ്ടപ്പെട്ടു
പല താരങ്ങൾക്കും സിനിമയിൽ അവസരം നഷ്ടപ്പെട്ടതിന്റെ കഥകൾ പറയാനുണ്ടാകും. വനിത സംഘടനയായ ഡബ്യൂസിസിയിൽ അംഗമായതിന്റെ പേരിൽ പലർക്കും സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരത്തിലുളള സാഹചര്യങ്ങളെ കൂട്ടായ് തന്നെ നേരിടുമെന്നും സജിത മഠത്തിൽ പറഞ്ഞു. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്നവരുടെ പിന്തുണ ഡബ്യൂസിസിയ്ക്ക് ഉണ്ട്.

താരങ്ങൾക്ക് പിന്തുണ
അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ താരങ്ങൾക്ക് പിന്തുണയുമായി കുടുതൽ പേർ രംഗത്തെത്തിയിരുന്നു. സംവിധായകൻ ആഷിഖ് അബു, ദിലീഷ് പോത്തൻ, രേവതി, പാർവതി, പത്മ പ്രിയ, തുടങ്ങി സിനിമ മേഖലയിലുള്ള 100 പേർ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു. കൂടാതെ നടിമാരായ അമല അക്കിനോനി, സംയുക്ത നമ്പ്യാർ, ദിവ്യ ഗോപിനാഥ്,, കനി കുസൃതി, രഞ്ജി പിയർ എന്നീ 14 ഓളം പ്രമുഖ നടിമാരും രംഗത്തെത്തിയിട്ടുണ്ട്.

ചർച്ച ചെയ്യണം
ദിലീപിന് വീണ്ടും എഎംഎംഎ(AMMA) യിലേയ്ക്ക് തിരിച്ചെടുക്കുന്നത് വീണ്ടും ചർച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് താരസംഘടനയിലെ അംഗങ്ങളായ രേവതിയും, പാർവതിയും, പത്മ പ്രിയയും കത്ത് നൽകിയിട്ടുണ്ട്. അമ്മയുടെ പുതിയ പ്രസിഡന്റ് മോഹൻലാൽ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇപ്പോൾ വിദേശത്താണ്, മടങ്ങി വന്നാലുടൻ തന്നെ വീണ്ടും എഎംഎംഎ ജനറൽ ബോഡിയാഗം ചേരും.


Click it and Unblock the Notifications











