നാദിർഷ പെണ്ണ് കാണാൻ പോയപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് ദിലീപ്; വിവാഹതീയ്യതി വരെ മറന്ന് പ്രോഗ്രാം പിടിച്ചു

ഒന്നിച്ച് കരിയര്‍ തുടങ്ങി ആത്മാര്‍ഥ സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹം വലിയ ആഘോഷമായി നടത്തിയിരുന്നു. ചടങ്ങില്‍ ദിലീപും കുടുംബവുമായിരുന്നു ഏറ്റവും ശ്രദ്ധേയരായതും. അതേ സമയം നാദിര്‍ഷയുടെ വിവാഹത്തെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നാദിര്‍ഷ. തന്റെ വിവാഹത്തിന്റെ തീയ്യതി മറന്നിട്ട് പ്രോഗ്രാം ബുക്ക് ചെയ്തതിനെ കുറിച്ചാണ് നാദിര്‍ഷ വെളിപ്പെടുത്തിയത്. ഇതിനിടെ ഷാഹിനയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ രസകരമായ കാര്യങ്ങള്‍ പറഞ്ഞ് ദിലീപും എത്തിയിരുന്നു.

 നാദിര്‍ഷയുടെ പെണ്ണ് കാണലിനെ പറ്റി ദിലീപ്

കല്യാണത്തിന്റെ ഡേറ്റ് മറന്ന് പോയിട്ട് അന്ന് പ്രോഗ്രാം പിടിച്ച ആളാണ് താന്‍. ഒരു ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു വിവാഹം. ആരോ ഒരാള്‍ പ്രോഗ്രാം ബുക്ക് ചെയ്യാന്‍ വന്നു. അന്നൊരു ഈസ്റ്റര്‍ ഞായറാഴ്ച കൂടിയാണ്. ഡേറ്റ് ഒക്കെ കൊടുത്ത്, അവരത് എഗ്രിമെന്റ് ഒക്കെ സൈന്‍ ചെയ്തു. പക്ഷേ ഏപ്രില്‍ പന്ത്രണ്ടിന് എന്തൊ ഒരു പ്രോഗ്രാം ഞാന്‍ സൈന്‍ ചെയ്തിട്ടുണ്ടല്ലോന്ന തോന്നല്‍ വരുന്നുണ്ട്. അങ്ങനെ ഏപ്രില്‍ പന്ത്രണ്ടിന് നമ്മള്‍ എവിടെങ്കിലും പ്രോഗ്രാം കൊടുത്തിട്ടുണ്ടോന്ന് ഞാനെന്റെ അനിയനെ വിളിച്ച് ചോദിച്ചു.

 നാദിര്‍ഷയുടെ പെണ്ണ് കാണലിനെ പറ്റി ദിലീപ്

ഇക്കാ എന്താണ് തമാശ പറയുകയാണോന്ന് അവന്‍ ചോദിച്ചപ്പോള്‍ പ്രോഗ്രാം ഉണ്ടെങ്കില്‍ നീ പറയ്. ഞാനിവിടെ എഗ്രിമെന്റ് സൈന്‍ ചെയ്യുകയാണെന്ന് പറഞ്ഞു. തമാശയാണോ കാര്യമാണോന്ന് അവന്‍ വീണ്ടും ചോദിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍ ഇക്കാക്കയുടെ കല്യാണമല്ലേ പന്ത്രണ്ടാം തീയ്യതിയെന്ന് ചോദിച്ച്. അന്നേരമാണ് അതോര്‍മ്മിച്ചത്. അവിടെ കരാര്‍ ഒപ്പിടുകയും ചെയ്തു. പിന്നാലെ അവരില്‍ ഒരാളെ പുറത്തേക്ക് വിളിപ്പിച്ചു.

  നാദിര്‍ഷയുടെ പെണ്ണ് കാണലിനെ പറ്റി ദിലീപ്

സര്‍, ഒരു കുഴപ്പമുണ്ട്, ഏപ്രില്‍ പന്ത്രണ്ടിന് പറ്റില്ല. ഒരു കല്യാണമുണ്ട്. ഏയ് അതൊന്നും പറഞ്ഞാല്‍ പറ്റില്ലെന്നായി അവര്‍. കല്യാണത്തിന് ആരെങ്കിലുമൊക്കെ പോയാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ഈ കല്യാണത്തിന് ഞാന്‍ തന്നെ പോവണം. ഇത് എന്റേതാണെന്ന് പറഞ്ഞു. അതെന്ത് പറ്റി മറന്ന് പോയെന്ന് ചോദിച്ചു. അങ്ങനെ അവരുമായി സംസാരിച്ച് ഡേറ്റ് മാറ്റി.

  നാദിര്‍ഷയുടെ പെണ്ണ് കാണലിനെ പറ്റി ദിലീപ്

നാദിര്‍ഷ പെണ്ണ് കാണാന്‍ പോയ സമയത്ത് വലിയ ഗൗരവ്വത്തിലൊക്കെ ഇരിക്കുകയാണ്. ചെക്കനും പെണ്ണും ഒറ്റയ്ക്ക് സംസാരിക്കാന്‍ പോയതാണ്. അന്നേരം ഞാനൊരു കലാകാരനാണെന്നും കല്യാണം കഴിഞ്ഞ് കഴിയുമ്പോള്‍ അതുമായി പൊരുത്തപ്പെടണം. ഞാന്‍ കലയെ ആണ് ആദ്യം സ്‌നേഹിച്ചത്. സിനിമയാണ് എന്റെ എല്ലാം. അപ്പോള്‍ കല്യാണം കഴിഞ്ഞശേഷം എന്നെ ഒരാഴ്ച കണ്ടില്ലെന്ന് വരാം, ചിലപ്പോള്‍ ഒരു മാസവും ആറ് മാസവും കണ്ടില്ലെന്ന് വരാം, അഞ്ച് വര്‍ഷത്തേക്കും കണ്ടില്ലെന്ന് വന്നേക്കാമെന്ന് ഷാഹിനയോട് പറഞ്ഞു. അത് കുഴപ്പമില്ല. കലാകാരന്മാരെ എനിക്ക് മനസിലാവുമെന്നൊക്കെ പറഞ്ഞ് കല്യാണം കഴിച്ചു.

 നാദിര്‍ഷയുടെ പെണ്ണ് കാണലിനെ പറ്റി ദിലീപ്

കല്യാണശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴും നാദിര്‍ഷ വീട്ടിലുണ്ട്. ഒരു മാസം കഴിഞ്ഞപ്പോഴും ആറ് മാസം കഴിഞ്ഞിട്ടും അഞ്ച് വര്‍ഷം നോക്കിയപ്പോഴും നാദിര്‍ഷ വീട്ടില്‍ തന്നെയുണ്ട്. അങ്ങനെ ഷാഹിന എന്നെ വിളിച്ച് ചോദിച്ചു. ചേട്ടാ, ഇക്ക ഇങ്ങനെ പറഞ്ഞിരുന്നു. കലാകാരന്മാര്‍ ആയാല്‍ ആഴ്ചകളും മാസങ്ങളും കാണില്ലെന്ന് പറഞ്ഞു. പക്ഷേ ഫുള്‍ ടൈം ഇക്ക വീട്ടിലുണ്ടല്ലോ. ശരിക്കും ഇക്കാക്ക ഉദ്ദേശിച്ചത് ഈ പറഞ്ഞ കാലഘട്ടത്തിലൊക്കെ കാണില്ലെന്ന് പറഞ്ഞത് സിനിമയിലാണോ അതോ വീട്ടിലാണോന്ന് ഷാഹിന ചോദിക്കുന്നു.

Recommended Video

ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam
 നാദിര്‍ഷയുടെ പെണ്ണ് കാണലിനെ പറ്റി ദിലീപ്

കലാകാരന്മാരുടെ ഒക്കെ അവസ്ഥ ഇതാണല്ലോ. എന്നൊക്കെ ഞാന്‍ പറഞ്ഞു. ഞാന്‍ ചോദിക്കാന്‍ ഉദ്ദേശിച്ചത് വിവാഹം കഴിഞ്ഞിട്ട് എത്രയോ വര്‍ഷമായി. ഈ കാലയളവില്‍ നാദിര്‍ഷ പുതിയതായി എന്തൊക്കെ നുണകള്‍ ഷാഹിനയോട് പറഞ്ഞാണ് പിടിച്ച് നിന്നത് എന്നായിരുന്നു ദിലീപിന്റെ ചോദ്യം. എന്നാല്‍ ഇതൊക്കെ അവന്മാര്‍ കളിയാക്കാന്‍ വേണ്ടി പറയുന്നതാണെന്നാണ് നാദിര്‍ഷയുടെ മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X