For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  AMMAയ്ക്കെതിരെ വിരൽ ചൂണ്ടി കന്നഡ സിനിമാ ലോകം!! പ്രകാശ് രാജ് അടക്കം 50ഓളം താരങ്ങള്‍ രംഗത്ത്

  |

  എഎംഎംഎയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. മലയാള താര സംഘടനയ്ക്കെതിരെ കന്നഡ സിനിമ ലോകവും രംഗത്തെത്തിയിരിക്കുകയാണ്. കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ വീണ്ടും എഎംഎംഎയിലേയ്ക്ക് വീണ്ടും തിരിച്ചെടുത്ത നടപടിയ്ക്കെതിരെയാണ് കന്നഡ സിനിമ ലോകം രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് മലയാളം താരസംഘടനയ്ക്ക് തുറന്ന കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. നടൻ പ്രകാശ് രാജ്, സംവിധായിക കവിതാ ലങ്കേഷ്, നടി മേഘ്‌ന രാജ്, ശ്രുതി ഹരിഹരന്‍, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയ 50 ഓളം പേർ ഈ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

  ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല!! AMMAക്കെതിരെ വിമർശനവുമായി മുൻ ജനറൽ സെക്രട്ടറി

  എഎംഎംഎയുടെ നിലപാടിനെതിരെ മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. വിനായകന്‍, അനുമോള്‍, സൃന്ദ, കുക്കു സരിത, അലന്‍സിയര്‍, അര്‍ച്ചന പദ്മിനി തുടങ്ങിയവരും സംവിധായകരായ ദിലീഷ് പോത്തന്‍, അമല്‍ നീരദ്, രാജീവ് രവി, ഡോ.ബിജു, സമീര്‍ താഹിര്‍, വിധു വിന്‍സെന്റ് തുടങ്ങിയവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകും സാങ്കേതിപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറോളം പ്രവർത്തകർ ഒപ്പിട്ട് പ്രസ്താവന ഇറക്കിയിരിക്കുന്നു. കൂടാടാതെ കൂടുതൽ വനിത താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

  ഒഴിവാക്കേണ്ട നടിമാരുടെ പേരുകൾ സിനിമക്കാരുടെ ഗ്രൂപ്പുകളിൽ!! കുടുതലും ഡബ്യൂസിസി അംഗങ്ങൾ

   ദിലീപിനെ തിരിച്ചെടുത്തത്

  ദിലീപിനെ തിരിച്ചെടുത്തത്

  ദിലീപിനെ എഎംഎംഎയിലേയ്ക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് കന്നഡ സിനിമ താരങ്ങൾ മലയാള താരസംഘടനയ്ക്ക് കത്ത് നൽകിയത്. കുറ്റാരോപിതനായ നടനെ തിരികെ എടുത്ത തീരുമാനം വളരെ തിടുക്കത്തിൽ ആയിപ്പോയി എന്നാണ് കന്നഡ താരങ്ങൾ ഉന്നയിക്കുന്നത്. കൂടാതെ സിനിമ രംഗത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണ്. സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

   തീരുമാനം പുനഃപരിശോധിക്കണം

  തീരുമാനം പുനഃപരിശോധിക്കണം

  കേസിൽ കുറ്റാരോപിതനായ നടനും ആക്രമിക്കപ്പെട്ട നടിയുടം എഎംഎംഎയുടെ ഭാഗമാണ്. അതിനാൽ തന്നെ നടനെ തിരിച്ചെടുക്കുന്ന നടപടി താരസംഘടന പുനഃപരിശേധിക്കണം. കേസ് കഴിയും വരെ നടനെ തിരിച്ചെടുക്കാൻ പാടില്ലയെന്നും കത്തിൽ കന്നട താര സഘടന വ്യക്തമാക്കുന്നുണ്ട്. എഎംഎംഎയുടെ പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണ് താര സം‌ഘടന കത്ത് അയച്ചിരിക്കുന്നത്. . കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാലിറ്റി എന്നീ സംഘടനകള്‍ എന്നീ സംഘടനകൾ സംയുക്തമായിട്ടാണ് അയച്ചിരിക്കുന്ന കത്തില്‍ 50 സിനിമാപ്രവര്‍ത്തകര്‍ ഒപ്പു വെച്ചിട്ടുണ്ട്.

  നടിമാരുടെ രാജി

  നടിമാരുടെ രാജി

  ജൂൺ 24 ഞായറാഴ്ചയാണ് അമ്മയുടെ പുതിയ ഭാരവാഹികൾ ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെടുത്തു എന്നുളള നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ വനിത സംഘടന രംഗത്തെത്തിയിരുന്നു. അമ്മയുടെ ഈ നിലപാടിൽ പ്രതിഷേധിച്ച് നാല് നടിമാർ എഎംഎംഎയിൽ നിന്ന് രാജിവെച്ച് പുറത്തു പോയിരുന്നു. രമ്യ നമ്പീശൻ, ഭാവന, റിമ, ഗീതു മോഹൻ ദാസ് എന്നിവരാണ് ജിവെച്ചത്. നടിമാരുടെ രാജി വൻ ചലനമായിരുന്നു സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലുണ്ടാക്കിയത്.

   നടിമാർക്കൊപ്പം

  നടിമാർക്കൊപ്പം

  രാജിവെച്ച നടിമാർക്കും ആക്രമിക്കപ്പെട്ട നടിയ്ക്കുമെതിരെ പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമ ലോകം രംഗത്തെത്തിയിരുന്നു. ഇവരുടെ നിലപാട് അഭിനന്ദനാർഹമാണ്. മലയാള സിനിമ മേഖലയിലെ അഭിനേതാക്കളും, സങ്കേതിക പ്രവർത്തരും സംവിധായകരും അടങ്ങുന്ന ഒരു സംഘം രാജിവെച്ച് പോയ നടിമാരെ പിന്തുണച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതിനു പിന്നാലെ ഇവരെ പിന്തുണച്ചുംഅമല അക്കിനോനി, രഞ്ജിനി തുടങ്ങിയ നടിമാരും രംഗത്തെത്തിയിരുന്നു.

   ചർച്ച വേണം

  ചർച്ച വേണം

  ദിലീപിനെ തിരിച്ചടുക്കുന്ന വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് നടിമാരായ പാർവതി, പത്മപ്രിയ, രേവതി എന്നിവർ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചിട്ടുണ്ട്. പുതിയ പ്രസിഡന്റായ മോഹൻലാൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോൾ വിദേശത്താണ് . തിരികെ വന്നാൽ ഉടൻ തന്നെ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്നും അറി‌യിച്ചുണ്ട്.

  kannada filim
  actoress
  kannada actors letter

  English summary
  dileep reentry kannada filim industry send letter to amma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X