twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാർവതിക്ക് മത്സരിക്കാമായിരുന്നു!ആരും തടഞ്ഞിട്ടില്ല, ഡബ്ല്യൂസിസിയുമായുളള യോഗത്തിനെ കുറിച്ച് താരം

    പാർവതിയെ ആരും നടഞ്ഞിട്ടില്ല

    |

    മലയാള സിനിമയെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാകമുണ്ടാകും. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന ലാലേട്ടൻ തിരിച്ചെത്തിയിരിക്കുകയാണ്. ഇനി എല്ലാവരും ഉറ്റു നോക്കുന്നത് സംഘടനയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കുമെന്നതാണ്.

     ദിലീപ് വിഷയത്തിൽ സംഘടനയിൽ ഭിന്നതയുണ്ടായി!! അവിടെയുണ്ടായത്... വെളിപ്പെടുത്തലുമായി മോഹൻലാൽ ദിലീപ് വിഷയത്തിൽ സംഘടനയിൽ ഭിന്നതയുണ്ടായി!! അവിടെയുണ്ടായത്... വെളിപ്പെടുത്തലുമായി മോഹൻലാൽ

    ദിലീപിനെ എഎംഎംഎയിൽ തിരിച്ചെടുക്കുന്നു എന്നുള്ള തീരുമാനം വന്നതിനു പിന്നാലെ സംഘടനയിൽ വൻ വിവാദമായിരുന്നു ഉയർന്നത്. ഇത് നാലു നടിമാരുടെ രാജിയ്ക്ക് തന്നെ കാരണമായിരുന്നു. ഇതിനു പിന്നാലെ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ വനിത താരങ്ങൾ രംഗത്തെത്തിയിരുന്നു. താരങ്ങളുമായിട്ടുള്ള ചർച്ചയെ കുറിച്ചും മോഹൻലാൽ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

    അവസാനം <span class=ബോളിവുഡിലെ ഉത്തമ പുത്രൻ മനസ് തുറന്നു!! അച്ഛനുമായി അകലാനുള്ള കാരണം ഇതാണ്..." title="അവസാനം ബോളിവുഡിലെ ഉത്തമ പുത്രൻ മനസ് തുറന്നു!! അച്ഛനുമായി അകലാനുള്ള കാരണം ഇതാണ്..." />അവസാനം ബോളിവുഡിലെ ഉത്തമ പുത്രൻ മനസ് തുറന്നു!! അച്ഛനുമായി അകലാനുള്ള കാരണം ഇതാണ്...

      നടിമാരുമായി ചർച്ച

    നടിമാരുമായി ചർച്ച

    എഎംഎംഎയും അഭിനേതാക്കളുമായി ഏതു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറാണെന്ന് മോഹൻലാൽ‌ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് നടിമാരുമായി ആലോചിച്ച് ചർച്ചയ്ക്കുള്ള തീയതി തീരുമാനിക്കും.കൂടാതെ സംഘടനയിൽ കൂടുതൽ സ്ത്രീ പ്രതിനിധികളെ ഉൾപ്പെടുത്തും. കൂടാതെ ആവശ്യമെങ്കിൽ അമ്മയുടെ ബൈലോ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

     നടിമാരെ തിരിച്ചെടുക്കും

    നടിമാരെ തിരിച്ചെടുക്കും

    ഈ വിഷയവുമായി ബന്ധപ്പെട്ട് രാജിവെച്ച രണ്ടു നടിമാകരുടെ രാജികത്ത് മാത്രമാണ് ലഭിച്ചിട്ടുള്ളത്. അത് ഭാവനയുടേയും രമ്യയുടേുമാണ്. കൂടാതെ നടിമാരുമായി യോഗം ചേർന്ന ശേഷം രാജിവെച്ച നടിമാർക്ക് സംഘനയിൽ വരാൻ താൽപര്യമുണ്ടെങ്കിൽ ബാക്കിയുള്ള അംഗങ്ങൾ തമ്മിൽ കൂടി ആലോചിച്ചതിനു ശേഷ വേണ്ട നപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജിവെച്ച വരെ തിരിച്ചെടുക്കേണ്ടത് അമ്മ ജനറൽ ബോഡിയാണെന്നും അദ്ദേഹം പറഞ്ഞു.

     ഡബ്യൂസിസി അംഗങ്ങൾക്കും മത്സരിക്കാം

    ഡബ്യൂസിസി അംഗങ്ങൾക്കും മത്സരിക്കാം

    എഎംഎംഎ ഒരു സ്ത്രീവരുദ്ധ സംഘടനയല്ല. അമ്മയിലെ ജനറൽ ബോഡി യോഗത്തിൽ ഡബ്യൂസിസിയിലെ വനിത അംഗങ്ങൾക്ക് പങ്കെടുത്ത് അവർക്ക് തങ്ങളുടെ അഭിപ്രായം പറയാമായിരുന്നു. കൂടാതെ അവർക്കും സംഘടന തലപ്പത്തേയ്ക്ക് മത്സരിക്കാമായിരുന്നു. അവരെ ആരും മത്സരിക്കുന്നതിന് തടഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. സാധാരണ രീതിയിൽ അമ്മയുടെ ഭാരവാഹിയാകാൻ വനിത അംഗങ്ങൾ മുന്നോട്ട് വരാറില്ല. പാർവതിയ്ക്ക് ഭാരവാഹിയാകാമായിരുന്നെന്നും ലാലേട്ട്ൻ മാധ്യമങ്ങളോട് പറഞ്ഞു.

     നടിക്കൊപ്പം

    നടിക്കൊപ്പം

    മോഹൻലാൽ എന്ന വ്യക്തി ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് വർത്ത സമ്മേളനത്തിൽ പറഞ്ഞു. അതോടൊപ്പം തന്നെ നടനു വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തിനു തിരിച്ചുവരാം. ആ പെണ്‍കുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ്. സത്യം തെളിയണമെന്നും മോഹൻലാൽ പറഞ്ഞു.

    നടിമാരുടെ കത്ത്

    നടിമാരുടെ കത്ത്

    നടനെ തിരിച്ചെടുത്തതിനെ തുടർന്ന് ഡബ്ല്യൂസിസി അംഗങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവെച്ചിരുന്നു. നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ യോഗം വിളിക്കണമെന്നും നടിമാരായ രേവതി, പദ്മപ്രിയ, പാർവതി എന്നിവർ കത്തു നൽകിയിരുന്നു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണ് കത്തു നൽകിയത്. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ചേരർന്നത്.

    English summary
    dileep reentry mohanlal says about wcc meeting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X