»   »  ഞാൻ ഒരു സ്ത്രീ അല്ലേ!! വേദനയുണ്ടാകാതിരിക്കുമോ!! വിമർശകർക്ക് മറുപടിയുമായി ഊർമിള ഉണ്ണി

ഞാൻ ഒരു സ്ത്രീ അല്ലേ!! വേദനയുണ്ടാകാതിരിക്കുമോ!! വിമർശകർക്ക് മറുപടിയുമായി ഊർമിള ഉണ്ണി

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ് ഊര്‍മിള ഉണ്ണിക്ക് പണി കിട്ടി | filmibeat Malayalam

  കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന ഒരു പേര് നടി ഊർമിള ഉണ്ണിയുടേതാണ്. താരത്തിനു നേരെ വിമർശനങ്ങൾ കത്തി കയറുകയാണ്. വിമർശനങ്ങൾക്ക് പുറമേ ട്രോളാക്രമണത്തിനും ഒരു പഞ്ഞവുമില്ല. നടിയെ വെട്ടിലാക്കിയത് ദിലീപ് വിഷയത്തിൽ നടത്തിയ പ്രതികരണമാണ്. ദിലീപിനെ പിന്തുണച്ചതല്ല ഇവിടെ പ്രശ്നമായത്. വിഷയം അവതരിപ്പിച്ച രീതിയാണ് താരത്തിനെ വെട്ടിലാക്കിയത്.

  മുതിർന്ന താരങ്ങളോട് ഖേദം പ്രകടിപ്പിച്ച് സംവിധായകൻ കമൽ!! ദിലീപ് വിഷയത്തിൽ മൗനം

  ജൂൺ 24 അമ്മയുടെ ജനറൽ ബോഡിയോഗത്തിനു ശേഷമാണ് ഊർമിള ഉണ്ണി സമൂഹമാധ്യമത്തിൽ സജീവ ചർച്ച വിഷയമായത്. എന്നാൽ അന്നൊന്നും ഇത്തരത്തിലുളള വിമർശനം കേൾക്കേണ്ടു വന്നിരുന്നില്ല. കഴിഞ്ഞ ദിവസം വിഷയത്തിൽ താരം നടത്തിയ അലസമായ പ്രതികരണമാണ് താരത്തിന് വിനയായത്. സമൂഹമാധ്യമങ്ങളിലൂടെ തനിയ്ക്ക് നേരെ നടക്കുന്ന കന്നടക്രണത്തിൽ പ്രതികരിച്ച് താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. മനോര ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പ്രതികരിച്ചത്.

  കാസ്റ്റിങ് കൗച്ച് കെട്ടുകഥയല്ല!! അത് യാഥാർഥ്യം തന്നെ, വെളിപ്പെടുത്തലുമായി നടി രേവതി

  കാര്യമറിയാതെ വിമർശിക്കുന്നു

  എഎംഎംഎയുടെ യോഗത്തിൽ നടന്ന കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരാണ് തന്നെ വിമർശിക്കുന്നത്. ജനറൽ ബോഡി യോഗത്തിൽ ദീലീപിനെ തിരിച്ചെടുത്തതിൽ തന്നെ കുറ്റക്കാരിയായി ചിത്രീകരിക്കുകയാണെന്നും നടി പറഞ്ഞു. ഒരു സ്ത്രീയാണെന്നുള്ള പരിഗണന പോലും ആരും തനിയ്ക്ക് നൽകുന്നില്ലെന്നും ഇതു തന്നെ വേദനിപ്പിച്ചെന്നും താരം പറഞ്ഞു.

  തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നു

  ഒരു കുന്നോളം നല്ല കാര്യങ്ങൾ ചെയ്താലും ഒരു കുന്നിക്കുരുവേളം തെറ്റ് ചെയ്താൽ മതി ആൾക്കാർക്ക് കുറ്റം കണ്ടു പിടിക്കാൻ. ഇപ്പോൽ തന്നെ കുറ്റക്കാരിയായി ചിത്രീകരിച്ച് വാർത്തകൾ പെയ്ക്കേണ്ടിരിക്കുകയാണ്. ഇത് മുൻകൂട്ടി ഉറപ്പിച്ച മട്ടിലാണ് ചിലർ അജണ്ടകൾ നടപ്പാക്കുന്നത്. ദിലീപിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച് താൻ യോഗത്തിൽ ചോദിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളിലും മറ്റും വന്നത് ഓരോർത്തരുടേയും ഭാവനയിൽ ഉണ്ടായ കാര്യങ്ങൾ മാത്രമാണെന്നും താരം പറ‍ഞ്ഞു.

  താനൊരു സ്ത്രീയാണ്

  മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന ഓരോ വാർത്തകൾ പുറത്തു വരുമ്പോൾ താൻ ചിന്തിക്കുന്നത് ആൾക്കാർക്ക് വേറെ പണിയൊന്നും ഇല്ലേ എന്നാണ്. ഒരാളെ കരിവാരി തേയ്ച്ചിട്ട് ഇത്ര അത്യാവശ്യം എന്താണ്. അതിന്റേതായ ഒരു മാനസിക ബുദ്ധിമുട്ടുണ്ടാക്കി. കൂടാതെ താനൊരു സ്ത്രീ കൂടെയല്ലേ ഒരു സെക്കൻഡ് എങ്കിലും വേദനിക്കാതെ ഇരിക്കില്ലല്ലോ എന്നും താരം ചോദിക്കുന്നുണ്ട്.

  ലാലേട്ടനെ കുറിച്ചേർക്കുമ്പോൾ വിഷമം

  കാര്യങ്ങൾ അറിയാതെയാണ് എല്ലാവരും മോഹൻലാൽ എന്ന നടനെ കുറ്റപ്പെടുത്തുന്നത്. അതൊക്കെ കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്നും താരം പറ‍ഞ്ഞു. വളരെ സൗമ്യനായ വ്യക്തിയാണ് അദ്ദേഹം. ഒരു കാര്യം രണ്ടു പ്രാവശ്യം ചോദിക്കുമ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ വായിൽ നിന്ന് ഒരു വാക്ക് വീഴുന്നത്. ത് ‘അമ്മ'യെ മനഃപൂർവം തകർക്കാനുള്ള ശ്രമമാണ്.'-ഊർമിള ഉണ്ണി പറഞ്ഞു.

  English summary
  dileep reentry oormila unni says about haters

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more