മുഖം രക്ഷിക്കാൻ കളവ് പറഞ്ഞത് താരരാജാക്കന്മാർക്ക് പാരയായി! ദിലീപിനെതിരെ അമ്മയിൽ ഗൂഢനീക്കം?

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റത്തിനു പിന്നാലെ സംഘടനയിലേയ്ക്ക് തിരിച്ചു വരാന്‍ ദിലീപിനെ കളമൊരുങ്ങുകയായിരുന്നു

By Suchithra Mohan

അമ്മയിൽ ആഭ്യന്തര കലാപം രൂക്ഷമാകുകയാണ്. ദിനംപ്രതി അമ്മയിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും അതിനെ ചുറ്റിപ്പറ്റി ഇന്നുവരെ ഉണ്ടായികൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ ഒരു ത്രില്ലർ ചിത്രത്തിന് സമാനമാണ്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നു. ഈ കേസിൽ നടൻ ദിലീപ് ആരോപണവിധേയനായി ജയിൽ കിടക്കുന്നതുമെല്ലാം സിനിമകഥയെ ഓർമ്മിപ്പിക്കുന്ന തരത്തിലുളളതാണ്. പിന്നീട് താരസംഘടനയിൽ ദൃശ്യമായത് ഭിന്നിപ്പും ചേരിപ്പോരുമായിരുന്നു. തുടര്‍ന്ന് നിരവധി ചർച്ചകളിലൂടേയും സന്ധി സംഭാഷണത്തിലൂടേയും സംഘടനയില്‍ വീണ്ടും ശാന്തമാകുകയായിരുന്നു.

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റത്തിനു പിന്നാലെ സംഘടനയിലേയ്ക്ക് തിരിച്ചു വരാന്‍ ദിലീപിനെ അവസരം ലഭിച്ചു. ഇതോടു കൂടി പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയുൾപ്പെടെ നാല് നാടിമാര്‍ രാജിവെച്ച് പുറത്തു പോയി. ഇത് ഇന്ത്യന്‍ സിനിമയില്‍ തന്നെ വന്‍ ചര്‍ച്ച വിഷയമായി മാറി. ഇതിനു പിന്നാലെ മലയാള സിനിമ സംഘടനയില്‍ ആഭ്യന്തര യുദ്ധത്തിന് കളമൊരുങ്ങുകയായിരുന്നു.

 ദിലീപിനെ പുറത്താക്കണം

ദിലീപിനെ പുറത്താക്കണം

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിത സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ദിലീപിനെ സംഘടനയുല്‍ നിന്ന് പുറത്താക്കണമെന്ന് നടിമാര്‍ ഒന്നടങ്കമുള്ല ആവശ്യം. എന്നാല്‍ ഇത് ആദ്യം ഉള്‍ക്കൊള്ളാന്‍ താരസംഘടന തയ്യാറായിരുന്നില്ല. ദീപിനെ പുറത്താക്കില്ലെന്ന് അമ്മ അംഗങ്ങള്‍ ഓരേ ശബ്ദത്തില്‍ പറഞ്ഞു. എന്നാല്‍ ഡബ്ല്യൂസിസി നിലപാട് കടിപ്പിച്ചതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

ദിലീപിന്റെ രാജിവെച്ചു

ദിലീപിന്റെ രാജിവെച്ചു

ഡബ്ല്യൂസിസി നിലപാട് കുടുപ്പിച്ച് അമ്മയ്‌ക്കെതിരെ രംഗത്തെത്തിയതോടെ താരസംഘടന തങ്ങളുടെ നയം വ്യക്തമാക്കുകയായിരുന്നു. ദിലീപ് ഒക്ടോബര്‍ 10 ന് രാജിവെച്ചുവെന്ന് അമ്മ സെക്രട്ടറി സിദ്ദിഖും സംഘടനയിലെ മുതിര്‍ന്ന അംഗവുമായ കെപിഎസി ലളിതയും വിളിച്ച ചേര്‍ത്ത പ്രസ് മീറ്റില്‍ പറഞ്ഞു. ദിലീപ് തന്റെ മാന്യത കൊണ്ടാണ് രാജിവെച്ചതെന്നും, തന്റെ പേരിനെ ചൊല്ലി സംഘടനയ്ക്കുള്ളില്‍ പ്രശ്‌നം വേണ്ടെന്നു രാജി കത്ത് നല്‍കുന്നതിനു മുന്‍പ് ദിലീപ് പറഞ്ഞിരുന്നുവെന്നും താരങ്ങള്‍ അന്ന് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് സംഘട തീരുമാനമാണെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

 രാജി ചോദിച്ചു വാങ്ങിയെന്ന്  മോഹന്‍ലാല്‍

രാജി ചോദിച്ചു വാങ്ങിയെന്ന് മോഹന്‍ലാല്‍

സിദ്ദിഖിന്റെ പ്രസ്മീറ്റിനു പിന്നാലെ അമ്മ നിര്‍വാഹക സമിതി അംഗങ്ങള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ദിലീപീന്റെ രാജിയും ഡബ്ല്യൂസിസിയും മീടൂ വെളിപ്പെടുത്തലുമായിരുന്നു പ്രധാന ചര്‍ച്ച വിഷയം. ദിലീപിന്റെ രാജിയെ കുറിച്ച് സിദ്ദിഖ് പറഞ്ഞതിന്റെ വിപരീതമായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്. ദിലീപില്‍ നിന്ന് രാജി കത്ത് താന്‍ ആവശ്യപ്പെട്ടുവെന്നും ഇതിനെ തുടര്‍ന്നാണ് സംഘടനയില്‍ നിന്നുള്ള താരത്തിന്റെ രാജിയെന്നും മാധ്യമങ്ങളോടെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

  രാജി ആവശ്യപ്പെട്ടത് മന്ത്രിയുടെ നിര്‍ദേശപ്രകാരം

രാജി ആവശ്യപ്പെട്ടത് മന്ത്രിയുടെ നിര്‍ദേശപ്രകാരം

അതേസമയം ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണെമന്ന് മോഹലാലിനോട് ആവശ്യപ്പെട്ടിരുന്നു എന്ന് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംവാദിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ അമ്മയില്‍ പല മാറ്റങ്ങളെ കുറിച്ചും മോഹന്‍ലാലുമായി ചര്ഡച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്മാക്കിയിരുന്നു.

  മോഹന്‍ലാലിനെ തള്ളി ദിലീപ്

മോഹന്‍ലാലിനെ തള്ളി ദിലീപ്

മോഹന്‍ലാലിന്റെ വാക്കുകളെ ഖണ്ഡിക്കും വിധത്തിലുളള വെളിപ്പെടുത്തലുമായി നടന്‍ ദിലീപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആരും പറഞ്ഞിട്ടില്ല താന്‍ രാജിവെച്ചതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് രാജി കത്ത് നല്‍കിയതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. തന്റെ പേരില്‍ സംഘടനയില്‍ ഒരു ഭിന്നിപ്പുണ്ടാകരുതെന്നും അത്തരം നീക്കങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നടക്കുന്നുണ്ടെന്നും അതിനാലാണ് ഈ രാജിയെന്നും ദിലീപ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X