അബദ്ധമായി പോയെന്ന് തോന്നിയ നിമിഷം; രണ്ടാമത്തെ ദിവസം സെറ്റില്‍ നിന്ന് കരഞ്ഞ് പോയെന്നും നടന്‍ ദിലീപ്

തന്റെ ജീവിതം മൊത്തെം പരീക്ഷണങ്ങളാണെന്ന് പറയുകയാണ് നടന്‍ ദിലീപ്. റേഡിയോ മിര്‍ച്ചിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും മറ്റുള്ള കാര്യങ്ങളും ജനപ്രിയ നായകന്‍ വെളിപ്പെടുത്തിയത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നുള്ള കാര്യവും മുന്‍പ് അബദ്ധമായെന്ന് തോന്നിയ നിമിഷങ്ങളെ കുറിച്ചും ദിലീപ് പറയുന്നു.

'ഇതിലിപ്പോ എന്താണ് ചോദിക്കാനുള്ളത്. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങളിലൂടെ പോയി കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. ജീവിതം മൊത്തമൊരു പരീക്ഷണമാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും പരീക്ഷയും ജീവിതത്തിലെത്തിയപ്പോള്‍ പരീക്ഷണവുമാണമെന്നും ദിലീപ പറയുന്നു.

dileep

കൂടുതലും സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ കണ്ണ് അടച്ചിരുന്നാണ് കേള്‍ക്കാറ്. ശരിക്കും ഞാന്‍ ഉറങ്ങുകയാണെന്ന് ആളുകള്‍ വിചാരിക്കും. ചിലപ്പോള്‍ ചുളുവില്‍ ഉറങ്ങുകയും ചെയ്യുമെന്ന് തമാശയായി ദിലീപ് പറയുന്നു. അവര് പറയുന്ന കഥ ഞാനൊരു സിനിമയായി കണ്ടോണ്ട് ഇരിക്കുകയാണ്. ആ കഥയില്‍ ഞാന്‍ ഉണ്ടോ എന്നുള്ളതാണ് ആദ്യം നോക്കുന്നത്. എനിക്കത് ചെയ്യാന്‍ പറ്റും, എനിക്ക് ചേരുന്നതാണെന്ന് തോന്നിയില്ലെങ്കില്‍ പിന്നെ അത് കേട്ടിട്ട് കാര്യമില്ല.

അങ്ങനെ ഞാന്‍ ചില കഥകള്‍ കേട്ടിട്ട്, നിങ്ങള്‍ ഈ താരത്തെ വെച്ച് ചെയ്യൂ അതെന്ന് പറഞ്ഞ് വിട്ടിട്ടുണ്ട്. ആ സിനിമ ഹിറ്റായി. എന്നിട്ട് ആ പടം ഞാന്‍ വിതരണത്തിനും എടുത്തു. കഥ എനിക്ക് ഇഷ്ടമായി. അതിലെ രണ്ടാമത്തെ കഥാപാത്രത്തിനോടാണ് ഇഷ്ടം തോന്നുന്നത്. അതെനിക്ക് തരുമോന്ന് ചോദിച്ചാല്‍ അയ്യോ ദിലീപ് നായകനാവണമെന്ന് അവര്‍ പറയും.

dileep

ആ ചിത്രത്തില്‍ നായകന്‍ സാധാരണ പോലൊരു വേഷമാണ്. എന്നാല്‍ രണ്ടാമത്തെ കഥാപാത്രം അതിന് മുകളില്‍ കയറി വരുമായിരുന്നു. അനിയന്‍ പറഞ്ഞാണ് അതിന്റെ വിതരണം ഏറ്റെടുക്കുന്നത്. നൂറ് ദിവസം ഓടി വലിയ വിജയം നേടാന്‍ അതിന് സാധിച്ചിരുന്നു.

മായമോഹിനി ചെയ്ത സമയത്ത് കോസ്റ്റിയൂമൊക്കെ ഇട്ടു. പക്ഷേ പെര്‍ഫോമന്‍സ് ഇട്ട് നോക്കിയപ്പോള്‍ ഞാന്‍ പേടിച്ച് പോയി. ഇട്ടിട്ട് പോയാലോ എന്ന് വരെ തോന്നി പോയിട്ടുണ്ട്. കാരണം രൂപം മായാമോഹിനിയുടെയും പെര്‍ഫോമന്‍സ് വരുന്നത് ചാന്ത്‌പൊട്ടിലെയുമായിരുന്നു. അതൊരു ഭീകര ചലഞ്ചായിരുന്നു. രണ്ടാമത്തെ ദിവസമായപ്പോഴെക്കും എനിക്ക് കരച്ചിലൊക്കെ വരാന്‍ തുടങ്ങി. ഈ സിനിമ ഏറ്റെടുത്തത് അബദ്ധമായി പോയോന്ന് തോന്നിയെന്നും ദിലീപ് പറയുന്നു.

Recommended Video

ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

More from Filmibeat

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X