വേഷംകെട്ടൊന്നും അവളുടെ അടുത്ത് നടക്കില്ല! പറ്റിക്കാനും കഴിയില്ല! മീനാക്ഷിയെക്കുറിച്ച് ദിലീപ്

അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രികളില്‍ പ്രധാനിയാണ് മീനാക്ഷി ദിലീപ്. അച്ഛനൊപ്പം പോവാനാണ് ആഗ്രഹം എന്ന് മനസിലാക്കി, മഞ്ജുവും ആ തീരുമാനം അംഗീകരിക്കുകയായിരുന്നു. പിന്നീടൊരിക്കലും മഞ്ജുവോ, മീനാക്ഷിയോ, ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. പ്രണയവിവാഹത്തിലൂടെ ഒന്നിച്ചവരാണെങ്കിലും ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു ദിലീപും മഞ്ജുവും. കുഞ്ഞുമീനാക്ഷി അന്ന് അച്ഛനൊപ്പമായിരുന്നു.

അനുഭവിച്ചിടത്തോളം വൻശോകം! ഇനി പ്രതീക്ഷ അദ്ദേഹത്തിൽ! വിജയിനെക്കുറിച്ച് ജസ്ല
അനുഭവിച്ചിടത്തോളം വൻശോകം! ഇനി പ്രതീക്ഷ അദ്ദേഹത്തിൽ! വിജയിനെക്കുറിച്ച് ജസ്ല

അവരെ അവരുടേതായ ലോകത്ത് വിട്ട് തന്റെ കാര്യങ്ങളിലേക്ക് ഒതുങ്ങുകയായിരുന്നു മഞ്ജു വാര്യര്‍. പുത്തന്‍ ചിത്രങ്ങളും, വീഡിയോകളുമൊക്കെ കാണുമ്പോള്‍ അമ്മയെപ്പോലെ എന്നാണ് എല്ലാവരും മീനാക്ഷിയോട് പറയാറുള്ളത്. മീനാക്ഷിയാവട്ടെ, മൗനം പാലിക്കാറാണ് പതിവ്. അപൂര്‍വ്വമായി മാത്രമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്. അപ്രതീക്ഷിത പ്രതിസന്ധിയില്‍ കുടുംബം ഒന്നടങ്കം തളര്‍ന്നുപോയപ്പോള്‍ ശക്തയായി നിന്നത് മീനാക്ഷിയായിരുന്നു.

Dileep about his daughter
Photo Credit: Dileep / Facebook

കുട്ടിക്കാലത്ത് തന്നെ അഭിനയിക്കാനുള്ള അവസരങ്ങളൊക്കെ വന്നിരുന്നുവെങ്കിലും അതിലൊന്നുമായിരുന്നില്ല മീനാക്ഷി ശ്രദ്ധിച്ചത്. ഡോക്ടറാവണം എന്ന ആഗ്രഹം സഫലീകരിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലായി ആഗ്രഹം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഗ്രാജുവേഷന്‍ ചടങ്ങിലേക്ക് കാവ്യയ്‌ക്കൊപ്പമായിരുന്നു ദിലീപ് പോയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മകള്‍ ജോലിക്ക് കയറിയെന്നും ദിലീപ് പറഞ്ഞിരുന്നു.

എന്റെ ഹൃദയത്തിന്റെ രാജകുമാരി! വിവാഹ ജീവിതം 21 ല്‍! പ്രിയയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്
എന്റെ ഹൃദയത്തിന്റെ രാജകുമാരി! വിവാഹ ജീവിതം 21 ല്‍! പ്രിയയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്

ഇനിയും പഠിക്കണം, ഡെര്‍മറ്റോളജിയില്‍ പിജി ചെയ്യണമെന്ന ആഗ്രഹം മീനാക്ഷി പറഞ്ഞിരുന്നതായും ദിലീപ് വ്യക്തമാക്കിയിരുന്നു. അഭിമുഖങ്ങളിലെല്ലാം മീനാക്ഷിയെക്കുറിച്ച് വാചാലനാവാറുണ്ട് അദ്ദേഹം. മഹാലക്ഷ്മിയുടെ കുസൃതികളൊക്കെ കാണുമ്പോള്‍ പലപ്പോഴും മീനാക്ഷിയെ ഓര്‍മ്മ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മീനാക്ഷിയോട് അഭിപ്രായം ചോദിക്കാറുണ്ട്. മായാമോഹിനിയിലെ വേഷം ചെയ്യുന്ന സമയത്ത് ഇത് വേണോ അച്ഛാ എന്ന് മകള്‍ ചോദിച്ചിരുന്നതായി ദിലീപ് പറഞ്ഞിരുന്നു.

നായികയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ അച്ഛാ, നാറ്റിക്കല്ലേ, എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോട്ടെ എന്ന് മീനൂട്ടി പറഞ്ഞിരുന്നുവത്രേ. അച്ഛന്റെ ഡാന്‍സില്‍ മകള്‍ തൃപ്തയായിരുന്നില്ല. ആ സാഹസം വേണമായിരുന്നോ എന്ന് ചോദിച്ചിരുന്നു. സിനിമയിലെ കാര്യങ്ങളെക്കുറിച്ചെല്ലാം പറയാറുണ്ട്. റിലീസ് ദിവസം തന്നെ അവള്‍ സിനിമ പോയി കാണും. കൃത്യമായി തന്നെ അഭിപ്രായങ്ങളും പറയാറുണ്ട്. വിമര്‍ശിക്കാനൊന്നും ഒരു മടിയുമില്ല.

മുന്‍പൊരിക്കല്‍ മീനാക്ഷിയെ പറ്റിക്കാനായി ശ്രമിച്ചതും, അത് പാളിപ്പോയതിനെക്കുറിച്ചും പറഞ്ഞുള്ള ദിലീപിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. കുഞ്ഞിക്കൂനന്റെ വേഷത്തില്‍ വന്ന സമയത്ത് പുള്ളിക്കാരി ചെറുതാണ്. അച്ഛന്റെ ചേട്ടനാണ് എന്നൊക്കെയാണ് അവളോട് പറഞ്ഞത്. ഇപ്പോഴത്തെ മഹാലക്ഷ്മിയുടെ പ്രായമായിരുന്നു അവള്‍ക്ക്. എന്തോ ഇങ്ങനെ പറഞ്ഞപ്പോള്‍ അച്ഛാ, മിണ്ടാണ്ടിരിക്ക് എന്ന് പറഞ്ഞപ്പോഴാണ് ഈ വേഷം കെട്ടൊന്നും അവളുടെ അടുത്ത് വിലപ്പോവില്ലെന്ന് മനസിലാക്കിയത്.

അത്രനേരം വേറെ ആളാണെന്നുള്ള രീതിയില്‍ അവള്‍ ആക്ട് ചെയ്യുകയും ചെയ്തു. അവളെ അങ്ങനെ പറ്റിക്കാനൊന്നും പറ്റില്ല എന്നുമായിരുന്നു ദിലീപ് പറഞ്ഞത്. മഹാലക്ഷ്മിയുമായി നല്ല കൂട്ടാണ് മീനാക്ഷി. ചേച്ചി വീട്ടിലുണ്ടെങ്കില്‍ മറ്റാരും വേണ്ട പുള്ളിക്കാരിക്ക്. ഫോണൊക്കെ എടുത്ത് ക്യാമറയൊക്കെ ഓണാക്കി ഹലോ ഗൈസ് എന്നൊക്കെ പറഞ്ഞ് നടക്കുന്നത് കാണാം. അവളുടെ കണ്‍വെട്ടത്ത് ഫോണ്‍ വെക്കരുതെന്ന് കാവ്യയോട് പറഞ്ഞിരുന്നതായും ദിലീപ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: dileep meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X