ദിലീപിന് രക്ഷകനായിട്ടെത്തിയ ഓട്ടോറിക്ഷ! മിമിക്രി നടനായിരുന്ന കാലത്തെ അനുഭവം, വീണ്ടും വൈറല്‍

ദിലീപിന് വലിയൊരു വിഭാഗം ആരാധകരെ സമ്മാനിച്ച സിനിമയായിരുന്നു കൊച്ചി രാജാവ്. ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷമായിരുന്നെങ്കിലും വലിയ തരംഗമായിരുന്നു ഈ സിനിമ ഉണ്ടാക്കിയത്. ദിലീപും കാവ്യ മാധവനും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും ഉണ്ടായിരുന്നു.

സിനിമാ കഥ പോലെ തന്നെ യഥാര്‍ഥ ജീവിതത്തില്‍ ദിലീപിന് ഒരു ഓട്ടോറിക്ഷ സഹായമായതിനെ കുറിച്ച് താരം മുന്‍പ് പറഞ്ഞിരുന്നു. മിമിക്രി നടനായിരുന്ന കാലത്ത് ഒരു പരിപാടിയ്ക്ക് പോകാന്‍ വേണ്ടി ഓട്ടോറിക്ഷ സഹായകമായതും, എന്നാല്‍ അതിന് നല്‍കേണ്ടി വന്ന ഓട്ടോ ചാര്‍ജിനെ കുറിച്ച് പറഞ്ഞ പഴയൊരു വീഡിയോ ആയിരുന്നു വീണ്ടും വൈറലായത്.

dileep

'ദൂരെ ഒരു സ്ഥലം വരെ കൃത്യ സമയമെത്താന്‍ മറ്റൊരു പോംവഴിയും കാണാതിരുന്ന ദിലീപിന് മുന്നില്‍ രക്ഷകനായത് ഒരു ഓട്ടോറിക്ഷയാണ്. മറ്റുള്ളവര്‍ കാത്തു നിന്നപ്പോഴും പ്രതീക്ഷ കൈവിടാതെ പറഞ്ഞ സമയത്തെത്താന്‍ ദിലീപ് നടത്തിയ തത്രപ്പാടിന്റെ യാത്ര ഇവിടെ ആരംഭിക്കുന്നു. പൊന്‍കുന്നത്തെ പരിപാടിയുടെ വേദിയില്‍ എന്‍എഫ് വര്‍ഗീസ്, ഹരിശ്രീ അശോകന്‍, എന്നിവര്‍ ഉള്‍പ്പെടെ ദിലീപിനെ കാത്തു നില്‍ക്കുകയായിരുന്നു.

ദിലീപ് മിമിക്രി ചെയ്യുന്ന നാളുകള്‍. സമയമായിട്ടും പ്രോഗ്രാം അവതരിപ്പിക്കാന്‍ ദിലീപ് എത്തിയിട്ടില്ല. അവന്‍ വന്നോളും എന്ന് വര്‍ഗീസിന് ഉറപ്പ്. മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത കാലം. പെട്ടെന്നാണ് ഒരു ഓട്ടോറിക്ഷ ചീറിപ്പാഞ്ഞ് വരുന്നത്. അതാ ദിലീപ്, പക്ഷേ ആ യാത്രയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു. ആ കഥ ഇങ്ങനെ.

dileep

ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരി-തിരുവല്ല വഴി കിട്ടിയ ഓട്ടോയില്‍ കയറി ദിലീപ് സ്ഥലം ലക്ഷ്യമാക്കി പാഞ്ഞു. കൈയില്‍ കൊടുക്കാനുള്ള പണം ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കാന്‍ നിന്നില്ല. സമയത്ത് എത്തിയില്ലെങ്കില്‍ പ്രോഗ്രാം ചെയ്യാന്‍ വേറെ ആളെത്തും. ചങ്കിടിപ്പോടെ തുടങ്ങിയ ആ യാത്ര ദിലീപിനെ സ്ഥലത്തെത്തിച്ചു. പക്ഷെ ഓട്ടോ കാശ് കേട്ടപ്പോള്‍ ദിലീപും കൂടെയുള്ളവരും ഞെട്ടി.

അന്ന് ദിലീപിന് പരിപാടിയില്‍ കിട്ടിയിരുന്നത് 125 രൂപ. ഓട്ടോ ചാര്‍ജ് 150 രൂപ. ഒടുവില്‍ ബാക്കി പണം കൈയില്‍ നിന്നും കൊടുക്കേണ്ടി വന്നു വര്‍ഗീസിന്. എന്നാല്‍ ദിലീപിന്റെ ആത്മാര്‍ഥതയ്ക്ക് അഭിനന്ദനമാണ് ലഭിച്ചത്. തന്റെ മിമിക്രി നാളുകളിലെ സുഹൃത്തുക്കളുമൊത്ത് ഒരു മാധ്യമത്തിന് നല്‍കിയ ചാറ്റ് ഷോ യിലാണ് രസകരമായ ഈ അനുഭവം ദിലീപ് വെളിപ്പെടുത്തിയത്. അന്ന് മുതലേ ദിലീപിന് കൃത്യ നിര്‍വഹണത്തിനായുള്ള ആത്മാര്‍ഥത പിന്നീടങ്ങോട്ടുള്ള അഭിനയ ജീവിതത്തിലും തുണയായെന്ന് സുഹൃത്തുക്കളുടെ സാക്ഷ്യം പറയുന്നു.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X