ദിലീപ് നൂറ് ശതമാനവും അത് അർഹിക്കുന്നു; കാല് പിടിച്ചും ആവശ്യം നടത്തും; നടനെക്കുറിച്ച് ഉത്പൽ വി നായനാർ

വിവാ​ദങ്ങൾക്കും കേസുകൾക്കും മുമ്പ് സിനിമാ ലോകത്ത് ദിലീപിന്റെ വളർച്ച കണ്ടവരാണ് മലയാളി പ്രേക്ഷകർ. സ്റ്റേജ് ആർട്ടിസ്റ്റിൽ നിന്നും സിനിമകളുടെ സഹ സംവിധായകനായ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. പതിയെ നായകനിരയിലേക്ക് ഉയർന്ന് മലയാള സിനിമയുടെ മുൻനിര നടനായി. നിർമാണ രം​ഗത്തുൾപ്പെടെ സാന്നിധ്യമറിയിപ്പ് മാറ്റി നിർത്താൻ പറ്റാത്ത പ്രബല സാന്നിധ്യമായി ഇക്കാലയളവിനിടെ ദിലീപ് വളർന്നു.

കുടുംബ പ്രേക്ഷകർ ദിലീപ് സിനിമകൾക്കായി കാത്തിരിക്കുന്ന കാലമായിരുന്നു അത്. മീശമാധവൻ എന്ന സിനിമയ്ക്ക് ശേഷമാണ് കരിയറിൽ ദിലീപിന് ഒരു സൂപ്പർതാരത്തിന്റെ പരിവേഷം വരുന്നത്. തിളക്കം, സിഐഡി മൂസ, കല്യാണരാമൻ തുടങ്ങി ഹിറ്റുകളുടെ വലിയൊരു നിര തന്നെ ദിലീപ് 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ സൃഷ്ടിച്ചു.

Dileep

എന്നാൽ ഇതേ ദിലീപിന്റെ പതനമാണ് പിന്നീട് ആരാധകർ കണ്ട്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായതോടെ ദിലീപിന് കരിയറിൽ അടിപതറി. കേസും മറ്റുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ നടൻ സജീവമായിരുന്നില്ല. ഇടവേള അവസാനിപ്പിച്ച് വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടക്കുകയാണ് ദിലീപ്. വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ പുതിയ സിനിമ. ബാന്ദ്ര, പറക്കും പപ്പൻ തുടങ്ങിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് ക്യാമറമാൻ ഉത്പൽ വി നായനാർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ കരിയറിലെ തുടക്കകാലത്ത് നടന്റെ നിരവധി സിനിമകളിൽ ഇദ്ദേഹം ക്യാമറമാനായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിന്റെ ആത്മാർത്ഥതയാണ് നടന്റെ വളർച്ചയ്ക്ക് കാരണമെന്ന് ഉത്പൽ വി നായനാർ പറയുന്നു.

ആ സമയത്ത് ദിലീപിന്റെ തുടരെ സിനിമകൾ വന്നു. അദ്ദേഹത്തിന് കഴിവുണ്ട്. ആർട്ടിസ്റ്റ് എന്ന് പറഞ്ഞ് ക്യാമറയുടെ മുന്നിൽ ​ഗോഷ്ടി കാണിച്ചിട്ടൊന്നും കാര്യമില്ല. വിജയം നൂറ് ശതമാനം ദിലീപ് അർ​ഹിക്കുന്നു. ഒരു ഷോട്ട് കഴിഞ്ഞ ഉടനെ വന്ന് ശല്യപ്പെടുത്തും. ചേട്ടാ അത് നന്നായിട്ടുണ്ടോ ഒന്നുകൂടെ എടുക്കണോ എന്ന് ചോദിക്കും. എത്ര എടുത്താലും മതിവരില്ല. ചിലപ്പോൾ ദേഷ്യം വരും. പക്ഷെ ദിലീപ് എങ്ങനെയെങ്കിലും കാല് പിടിച്ചും തമാശ പറഞ്ഞും ആവശ്യം സാധിക്കുമെന്നും ഉത്പൽ വി നായനാർ പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമ ദിലീപിന് കരിയറിൽ ശക്തമായ തിരിച്ച് വരവിന് വഴിയാെരുക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. റാഫിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. റാഫി-ദിലീപ് കൂട്ടുകെട്ടിൽ ആരാധകർക്ക് എന്നും വലിയ പ്രതീക്ഷയുണ്ട്.

Dileep

ജോജു ജോർജ്, സിദ്ദിഖ്, വീണ നന്ദകുമാർ, ജ​ഗപതി ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ജൂലൈ 14 നാണ് വോയ്സ് ഓഫ് സത്യനാഥൻ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയ്ലർ ലോഞ്ചിന് മമ്മൂട്ടി അടക്കമുള്ള പ്രമുഖരെത്തി. ട്രെയ്ലർ ലോഞ്ചിനിടെ ദിലീപ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി.

റിലീസ് ചെയ്യുമ്പോൾ ഈ സിനിമയ്ക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ദിലീപ് പറഞ്ഞു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടുന്ന ആളാണ് ഞാൻ. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് വന്നത്. പ്രതിസന്ധി ഘട്ടത്തിലും തന്നോടൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പുറമെ ദിലീപിന്റെ ​വ്യക്തിജീവിതത്തെ സംബന്ധിച്ച് തുടരെ ​ഗോസിപ്പുകൾ വരാറുണ്ട്. ആദ്യ വിവാഹം, വിവാഹ മോചനം, കാവ്യ മാധവനുമായുള്ള രണ്ടാം വിവാഹം തുടങ്ങിയ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചർച്ചയാവുന്നു. എന്നാൽ ​ഗോസിപ്പുകളോട് ദിലീപോ കുടുംബമോ പ്രതികരിക്കാറില്ല.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X