ചുവന്ന സാരിയിൽ വേറിട്ട ഗെറ്റപ്പിൽ മീനാക്ഷി, ആകെ മാറിപ്പോയി, താരപുത്രിയുടെ ചിത്രം വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്. താരകുടുംബത്തിന്റെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകാറുണ്ട്. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല. എന്നാൽ ഇവർക്ക് നിരവധി ഫാൻസ് ഗ്രൂപ്പുകളുണ്ട്. ഇവരുടെ വിശേഷങ്ങൾ ഈ ഗ്രൂപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്. നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും മകൾ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടുത്ത സമയത്താണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. ചിത്രങ്ങളും മറ്റും താരപുത്രി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മീനാക്ഷിയുടെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ്. മീനാക്ഷി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോയു ംചിത്രവും പങ്കുവെച്ചിരിക്കുന്നത്. സാരിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ചേർത്തിരിക്കുന്നത്. കൂടാതെ ഇൻസ്റ്റഗ്രാമിന്റെ പ്രൊഫൈൽ പിക്കും മാറ്റിയിട്ടുണ്ട്. താരപുത്രിയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ചുവന്ന സാരിയിൽ സ്റ്റൈലൻ ലുക്കിലാണ് മീനാക്ഷി ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. സാരിയ്ക്ക് കറുത്ത നിറത്തുള്ള കോളറുള്ള സ്ലീവ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. ഒരു ചെറിയ പൊട്ടും കമ്മലും മാത്രമാണ് അണിഞ്ഞിരിക്കുന്നത്. പല പോസിലുള്ള മൂന്ന് ചിത്രങ്ങളാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ഒരു സാരി ഗെറ്റപ്പിലുള്ള ഒരു വീഡിയോയും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ഇമോജിയോടൊപ്പമാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

മീനാക്ഷിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന് കമന്റുമായി നടിയും സുഹൃത്തുമായ നമിത പ്രമോദ് എത്തിയിട്ടുണ്ട്. മനോഹരം എന്ന സൂചിപ്പിക്കുന്ന തരത്തിലുള്ള ഫയറിന്റെ ഇമോജിയാണ് കമന്റായി പങ്കുവെച്ചിരിക്കുന്നത്. ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. ലവ് ഇമോജിയാണ് അധികവും ലഭിക്കുന്നത്. ഇത് കൂടാതെ സുന്ദരിക്കുട്ടിയാണെന്നുമുള്ള കമന്റുകളും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. നമിത ഉൾപ്പെടെയുള്ള തന്ഡറെ സുഹൃത്തുക്കളുടെ കമന്റിന് മീനാക്ഷി മറുപടിയും നൽകിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ സജീവമായ മീനാക്ഷി ഇതിന് മുൻപും തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇക്കുറി ഏറെ വ്യത്യസ്തമായ ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ് പോയ വിഷുവിന് കേരള സാരിയിൽ സുന്ദരിയായി നിൽക്കുന്ന ചിത്രം മീനാക്ഷി പങ്കുവെച്ചിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സാരിയിൽ താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അന്ന് കണ്ട നാടൻ ലുക്കിലുള്ള മീനാക്ഷിയെ ആയിരുന്നില്ല പുതിയ ചിത്രത്തിൽ കാണാൻ കഴിഞ്ഞത്. സ്റ്റൈലൻ ഗെറ്റപ്പിലായിരുന്നു ചിത്രത്തിന് പോസ് ചെയ്തത്.

മെഡിസിൻ പഠനവുമായി ബന്ധപ്പെട്ട ചെന്നൈയിലാണ് മീനാക്ഷി. മഞ്ജു വാര്യരുമായുളള ദിലീപിന്റെ വിവാഹമോചനത്തിന് ശേഷം അച്ഛമനോടൊപ്പമാണ മീനാക്ഷി താമസിക്കുന്നത്. ദിലീപിനോടൊപ്പം പൊതു വേദിയിലും മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിന് ദിലീപ് കുടുംബസമേതമായിരുന്നു എത്തിയത്. വിവാഹവേദിയിൽ നിന്നുള്ള കാവ്യയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മീനാക്ഷിയെ കൂടാതെ മഹാലക്ഷമി എന്നൊരു മകൾ കൂടി നടനുണ്ട്. മഹാലക്ഷ്മിയും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്.
മീനാക്ഷി ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications