twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിഐഡി മൂസയ്ക്ക് എത്ര കിട്ടിയെന്ന് ഒരു ഐഡിയയും ഇല്ല; പാണ്ടിപ്പടയ്ക്ക് അന്ന് സംഭവിച്ചത്; അനൂപ് പറയുന്നു

    |

    ഏറെ വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്ന നടൻ ദിലീപിന്റെ സഹോദൻ അനൂപ് പത്മനാഭൻ സംവിധാന രം​ഗത്തേക്ക് ചുവടു വെച്ചിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത തട്ടാശ്ശേരി കൂട്ടം ആണ് അനൂപ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. അർജുൻ അശോകൻ നായകനായെത്തിയ സിനിമയിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, ഉണ്ണി പി രാജൻദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    Also Read: ഭർത്താവിനെ കണ്ട് മകനാണോന്ന് ചോദിച്ചപ്പോഴാണ് വാശി വന്നത്; 30 കിലോ കുറച്ചാണ് വാശി അവസാനിപ്പിച്ചതെന്ന് ദേവി ചന്ദനAlso Read: ഭർത്താവിനെ കണ്ട് മകനാണോന്ന് ചോദിച്ചപ്പോഴാണ് വാശി വന്നത്; 30 കിലോ കുറച്ചാണ് വാശി അവസാനിപ്പിച്ചതെന്ന് ദേവി ചന്ദന

    ദിലീപിനൊപ്പം സിനിമാ നിർമാണ രം​ഗത്ത് അനൂപ് പ്രവർത്തിച്ചിട്ടുണ്ട്

    ദിലീപിന്റെ നിർമാണ കമ്പനി ആയ ​ഗ്രാന്റ് പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സംവിധാനം ചെയ്യുന്നത് ആദ്യമായാണെങ്കിലും ദിലീപിനൊപ്പം സിനിമാ നിർമാണ രം​ഗത്ത് അനൂപ് പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിന്റെ തന്നെ കുഞ്ഞിക്കൂനൻ, സിഐഡി മൂസ, ട്വന്റി ട്വന്റി പോലുള്ള സിനിമകളുടെ ട്രെയ്ലർ ഒരുക്കിയതും അനൂപായിരുന്നു.

    അന്നിത്ര ഷോയില്ലാത്തത് കൊണ്ടാണ് അത് സാധിച്ചതെന്നും അനൂപ്

    ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനൂപ്. ക്ലബ് എഫ്എമ്മിനോടാണ് പ്രതികകരണം. ​ഗ്രാന്റ് പ്രൊഡക്ഷൻസ് നിർമ്മിച്ച കുറച്ച് സിനിമകളെക്കുറിച്ച് അനൂപ് സംസാരിച്ചു. സിഐഡി മൂസ നൂറ് ദിവസമാണ് ഷൂട്ട് ചെയ്തത്. 104 ാമത്തെ ദിവസം പടം റിലീസ് ആണ്. അന്ന് ഒരു സോങ് ഒഴിച്ചിട്ടാണ് സെൻസർ കൊടുത്തത്.

    റിലീസിന് മുമ്പാണ് പാട്ട് സെൻസർ ചെയ്ത് സിനിമയിൽ ഉൾപ്പെടുത്തുന്നത്. അന്നിത്ര ഷോയില്ലാത്തത് കൊണ്ടാണ് അത് സാധിച്ചതെന്നും അനൂപ് പറഞ്ഞു. സിനിമയിൽ വണ്ടിയുടെ അടിയിൽ കൂടെ ബൈക്ക് സ്കിഡ് ചെയ്ത് പോവുന്ന സീനുണ്ടായിരുന്നു, സ്കിഡ് ചെയ്യാൻ റോഡിൽ ഓയിൽ ഒഴിച്ചിരുന്നു.

    അതിന്റെ റിലീസിം​ഗ് ചെറുതായി ഒന്ന് പാളിയിരുന്നു

    Also Read: പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തുടക്കം, സോഷ്യൽമീഡിയയിൽ സജീവമാകാൻ ശാലിനി, സിനിമയിലേക്കും വരുമോ?<br />Also Read: പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തുടക്കം, സോഷ്യൽമീഡിയയിൽ സജീവമാകാൻ ശാലിനി, സിനിമയിലേക്കും വരുമോ?

    'പുതുതായി പണികഴിപ്പിച്ചതാണ് ആ റോഡ്. ഡീസലും ഓയിലും കാരണം ടാറ് അലിഞ്ഞു. പക്ഷെ കാറ് കത്തിച്ചത് അവിടെ നിന്നായിരുന്നില്ല, പക്ഷെ അത് റോഡ് കത്തിച്ചെന്ന തരത്തിൽ അന്ന് വിവാ​ദമായെന്നും അനൂപ് പറഞ്ഞു. 2.80 കോടി രൂപയാണ് അന്ന് സിഐഡി മൂസയ്ക്ക് അന്ന് വന്ന ബ‍ഡ്ജറ്റ്. എത്ര ലഭിച്ചെന്ന് ഒരു ഐഡിയയും ഇല്ല'

    'കാരണം പരസ്യത്തിന് വേണ്ടി ഒരുപാട് കാശ് ചെലവാക്കിയിരുന്നു. പാണ്ടിപ്പട എന്ന സിനിമ നല്ല ഹ്യൂമർ ഉള്ള സിനിമ ആണ്. അതിന്റെ റിലീസിം​ഗ് ചെറുതായി ഒന്ന് പാളിയിരുന്നു. റിലീസ് ആ സിനിമയെ ബാധിച്ചിരുന്നു. പക്ഷെ നന്നായി ചിരിക്കാനുള്ള സിനിമ ആയിരുന്നു'

    ഷൂട്ട് തീരാൻ പറ്റാത്ത ടെൻഷൻ ഉണ്ടായിരുന്നു

    'ഒന്നര വർഷം കൊണ്ടാണ് ട്വന്റി ട്വന്റി ചെയ്തത്. ആദ്യം പതിനെട്ട് ദിവസം അടുപ്പിച്ചായിരുന്നു ഷൂട്ട്. ആ ഒറ്റ ഷെഡ്യൂൾ വളരെ സ്മൂത്ത് ആയിപ്പോയി. അതിന് ശേഷം പിന്നീട് ആർട്ടിസ്റ്റുകളെ ലഭിക്കുന്നത് അനുസരിച്ചായിരുന്നു. ഓരോ ദിവസവും താരങ്ങളെ ലഭിക്കൽ വലിയ പാട് ആയിരുന്നു. ഷൂട്ട് തീർക്കാൻ പറ്റാത്ത ടെൻഷൻ ഉണ്ടായിരുന്നു'

    അവസാനം ജോയിൻ ചെയ്തത് ലാലേട്ടൻ ആണ്

    'അങ്ങനെ വന്നപ്പോൾ മനസ്സ് മടുത്തിരുന്നു. ഇത്രയും ഇൻവെസ്റ്റ് ചെയ്തിട്ട് ഒന്നും നടക്കാതെ ആയിപ്പോവുമോ എന്ന പേടി ഉണ്ടായിരുന്നു. അഭിനയിച്ച എല്ലാവരും നന്നായി സഹകരിച്ചു. അവസാനം ജോയിൻ ചെയ്തത് ലാലേട്ടൻ ആണ്. വന്ന ശേഷം അദ്ദേഹം അദ്ദേഹത്തിന്റെ ഭാ​ഗം തീർത്തു,' അനൂപ് പറഞ്ഞു. പറക്കും പപ്പനാണ് ​ഗ്രാന്റ് പ്രൊഡക്ഷൻസ് നിർമ്മിക്കാൻ പോവുന്ന അടുത്ത സിനിമ. ദിലീപ് തന്നെയാണ് സിനിമയിലെ നായകൻ.

    Read more about: dileep
    English summary
    Dileep's Brother Anoop About His Brother's Superhit Movies; Talks About CID Moosa
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X