For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാ ലോകം ഇന്ന് നടിമാരുടേതും, കാലം മാറി; മീനാക്ഷി അതൊക്കെ ആരും കാണാതെ ചെയ്യുന്നതാണെന്നും അനൂപ്

  |

  ജനപ്രിയ നായകൻ എന്ന ലേബലിൽ തിളങ്ങി പിന്നീട് കേസുകളിലും വിവാദങ്ങളിലും അകപ്പെട്ട നടനാണ് ദിലീപ്. സൂപ്പർ സ്റ്റാർ ലെവലിലേക്ക് വന്ന നടൻ ഇന്ന് സിനിമകളിൽ പഴയത് പോലെ സജീവമല്ല. അതേസമയം നടന്റേതായി ഒരുപിടി സിനിമകൾ പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. പറക്കും പപ്പൻ, ബാന്ദ്ര തുടങ്ങിയവയാണ് ദിലീപിന്റെ വരാനിരിക്കുന്ന സിനിമകൾ. കേസുകളും മറ്റുമായി നേരത്തെ സിനിമകളിൽ സജീവമാവാൻ ദിലീപിന് കഴിഞ്ഞിരുന്നില്ലെന്നാണ് സൂചന.

  Also Read: 19 വയസില്‍ തിലകന്റെ ഭാര്യയായി, അന്ന് പറഞ്ഞ ഡയലോഗുകളൊന്നും മറക്കില്ല; മമ്മൂട്ടിയെ കുറിച്ചും നടി പൗളി വത്സന്‍

  ഇപ്പോഴിതാ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരിക്കൂട്ടം എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ദിലീപ് തന്നെയാണ് സിനിമയുടെ നിർമാണം. അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ആണ് തട്ടാശ്ശേരിക്കൂട്ടം. അർജുൻ അശോകൻ നായകനായ ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, ​ഗണപതി, അനീഷ്​ ​ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥയും സംഭാഷണവും.

  Also Read: 'ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ കോൺഫിഡന്റ് ആയിരുന്നില്ല, ചില വേഷങ്ങൾ ശ്വാസം മുട്ടി ചെയ്തതാണ്': മീര ജാസ്മിൻ പറഞ്ഞത്

  ഇപ്പോഴിതാ സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് അനൂപ്. തന്റെ സെറ്റിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ പ്രാധാന്യം ആയിരുന്നെന്ന് അനൂപ് പറയുന്നു. സിനിമകളിൽ നടിമാരും ഇപ്പോൾ ബോൾഡായ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെന്നും അനൂപ് പറഞ്ഞു.

  സിനിമാ ലോകം ആണുങ്ങളുടേത് മാത്രമാണെന്ന ചിന്താ​ഗതികൾ മാറി വരികയാണെന്നും അനൂപ് പറഞ്ഞു. മുൻപ് അങ്ങനെയുണ്ടായിരുന്നു. ഇപ്പോൾ മാറ്റമുണ്ട്. കഥയ്ക്കനുസരിച്ചാണ് നായകനെയും നായികയെയും തീരുമാനിക്കുന്നതെന്നും അനൂപ് പറഞ്ഞു.

  ദിലീപിന്റെ മകൾ മീനാക്ഷിയെക്കുറിച്ചും അനൂപ് സംസാരിച്ചു. എംബിബിഎസ് പഠിച്ച് കൊണ്ടിരിക്കുന്ന മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്ന് അനൂപ് പറയുന്നു. ആരും കാണാതെയാണ് സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകൾ എടുക്കുന്നതെന്നും പിന്നീട് തങ്ങളെ കാണിക്കുമെന്നും അനൂപ് പറഞ്ഞു.

  മീനാക്ഷി സിനിമയിലേക്ക് വരുന്നെന്ന് നേരത്തെ പലതവണ അഭ്യൂഹങ്ങൾ പരന്നിരുന്നു. സോഷ്യൽ മീഡിയയിൽ മീനാക്ഷി ഇടുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടാറുണ്ട്.

  അതേസമയം ദിലീപ് അടുത്തിടെയായി ടിവി ചാനലുകളിൽ നിറഞ്ഞ് നിൽക്കുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർ കാണുന്ന റിയാലിറ്റി ഷോകളിലാണ് ദിലീപ് അതിഥി ആയെത്തുന്നത്. പഴയ ജനസ്വീകാര്യത വീണ്ടെടുക്കാനുള്ള ശ്രമമാണോ ഇതെന്നും ചോദ്യം ഉയരുന്നുണ്ട്.

  മീശമാധവൻ, സിഐഡി മൂസ, തുടങ്ങിയ സിനിമകളിലൂടെ ജനപ്രിയ നായകനായി മാറിയ ദിലീപിന് പക്ഷേ കേസിന് ശേഷം കരിയറിൽ വലിയ തിരിച്ചടി ആണ് നേരിട്ടത്.

  രാമലീല മാത്രമാണ് വിവാദങ്ങൾക്ക് ശേഷം ദിലീപ് നായകനായതിൽ ഹിറ്റായ സിനിമ. അവസാനം പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. നാദിർഷ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ആയിരുന്നു സിനിമ റിലീസ് ചെയ്തത്.

  അതേ സമയം സിനിമ സാമ്പത്തികമായി വിജയം കൈവരിച്ചെന്നാണ് നാദിർഷ അടുത്തിടെ അവകാശപ്പെട്ടത്. ഒടിടിക്ക് കൊടുത്തതിൽ നിന്നാണ് ഈ ലാഭം ഉണ്ടായതെന്നാണ് നാദിർഷ പറഞ്ഞത്.

  Read more about: dileep
  English summary
  Dileep's Brother Anoop About Meenakshi; Talks About Women In Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X