വീരനായകന്‍, വിവാദ പുരുഷന്‍, കേസ്, ജയില്‍... ഒന്നിലും തളരാതെ കരുത്തനായി ദിലീപ്! പോയ വര്‍ഷം
മലയാള സിനിമയില്‍ ഇത്രയേറെ പ്രതിസന്ധികളിലൂടെ കടന്ന് പോയ ഏക താരമായിരിക്കും ദിലീപ്. മാധ്യമ വിചാരണയ്ക്കും പപ്പരാസികളുടെ ക്യാമറ കണ്ണുകള്‍ക്കും മുന്നില്‍ ദിലീപിന്റെ കരിയറും വ്യക്തി ജീവിതവും കീറി മുറിക്കപ്പെട്ടു. 2017ന്റെ തുടക്കം മുതലിന്നോളം വാര്‍ത്താമാധ്യങ്ങള്‍ക്ക് ഏറ്റവും ചൂടുള്ള വിഷയമായി ദിലീപ് നിന്നു.
സംഭവ ബഹുലമായിരുന്നു ദിലീപിനെ സംബന്ധിച്ച് 2017. മലയാള സിനിമയെ തന്നെ പിടിച്ചുലച്ച സംഭവ വികാസങ്ങളില്‍ ദിലീപ് കേന്ദ്രബിന്ദുവായി. ദിലീപുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മലയാള സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുലച്ചു.

വിവാഹത്തോടെ തുടക്കം
ഏറെക്കാലത്തിന് ശേഷം ദിലീപ് ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയാകുന്നത് 2016ന്റെ അന്ത്യത്തിലായിരുന്നു. നവംബര്‍ 25ന് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെയായിരുന്നു. ഇത്രയും കാലം ഇരുവരേയും ചുറ്റിപ്പറ്റിയുണ്ടായ ഗോസിപ്പുകളെ ശരിവയ്ക്കുന്നതാണ് വിവാഹം എന്ന തരത്തിലായിരുന്നു ദിലീപിന് ഗോസിപ്പ് കോളത്തിലെ മാര്‍ക്കറ്റ് ഉയര്‍ന്നത്.

വിജയത്തുടക്കം
വിവാഹത്തേത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിന്നും വീരനായകനിലേക്ക് ദിലീപ് മാറുന്നതാണ് 2017ന്റെ തുടക്കത്തില്‍ മലയാള സിനിമ ലോകം കണ്ടത്. ക്രിസ്തുമസ് റിലീസുകള്‍ക്ക് തൊട്ട് മുമ്പ് മലയാള സിനിമയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ തിയറ്റര്‍ സമരം പൊളിച്ചതോടെയായിരുന്നു അത്.

പുതിയ സംഘടന
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്ന തിയറ്റര്‍ സംഘടനയെ പൊളിച്ചുകൊണ്ട് ദിലീപ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്നതാണ് പുതിയ സംഘടന. ഫിയോക്ക് എന്ന പുതിയ സംഘടനയുടെ പ്രസിഡന്റായും ദിലീപിനെ തിരഞ്ഞെടുത്തു.

നടി ആക്രമിക്കപ്പെടുന്നു
ദിലീപ് - കാവ്യ വിവാഹത്തിന്റെ അലയൊലികളും മറ്റും ഏറെക്കുറെ അവസാനിക്കുന്നു എന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് കൊച്ചിയില്‍ മലയാളത്തിലെ യുവനടി ആക്രമിക്കപ്പെടുന്നതും ഓടുന്ന വാഹനചത്തില്‍ ലൈംഗീക അതിക്രമത്തിന് ഇരയാകുന്നതും. ക്രമേണ ദിലീപും ഈ കേസിലേക്ക് എത്തപ്പെട്ടു.

ദിലീപ് ചൂടുള്ള ചര്‍ച്ചയായി
നടി ആക്രമിക്കപ്പെട്ട കേസിലേക്ക് ദിലീപിനെ ആദ്യമായി ബന്ധിപ്പിക്കുന്നത് നടിയും ദിലീപും നടിയുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന ശത്രുതയായിരുന്നു. അക്രമികള്‍ പിടിയിലായ കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കേസ് ഉയര്‍ന്നുവരുന്നു.

ദിലീപ് ഷോ
ഏപ്രില്‍ മാസം നാദിര്‍ഷയുടെ സംവിധാനത്തില്‍ യുഎസില്‍ നടന്ന ദിലീപ് ഷോയില്‍ പങ്കെടുക്കാനായി ദിലീപ് നടത്തിയ യാത്രപകളുടെ പേരിലും നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ദിലീപിന്റെ അസാന്നിദ്ധ്യത്തിലും കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളില്‍ താരം നിറ സാന്നിദ്ധ്യമായി.

ആദ്യ ചിത്രം
ദിലീപിന്റെ 2017ലെ ആദ്യ റിലീസായിരുന്നു ജോര്‍ജ്ജേട്ടന്‍സ് പൂരം. ഏപ്രില്‍ ഒന്നിനായിരുന്നു ജോര്‍ജ്ജേട്ടന്‍സ് പൂരം തിയറ്ററിലേക്ക് എത്തിയത്. തൃശൂര്‍ പശ്ചാത്തലുള്ള ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ വിജയം നേടിയില്ല. വിവാദങ്ങളുടെ തുടക്കത്തിലായിരുന്നു ചിത്രത്തിന്റെ റിലീസും.

കേസ് ശക്തമാകുന്നു
നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെതിരെ തിരിഞ്ഞ് തുടങ്ങി. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ മൊഴി ദിലീപിന് എതിരായ പ്രധാന ആയുധമായി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പള്‍സര്‍ സുനി ശ്രമിച്ചതായുള്ള വാദങ്ങള്‍ തള്ളപ്പെട്ടു. മാധ്യമങ്ങളും ദിലീപിനെതിരെ തിരിഞ്ഞു.

ആരോപണങ്ങളുടെ പ്രളയം
നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെതിരെ തിരിഞ്ഞ് തുടങ്ങിയപ്പോള്‍ സിനിമ രംഗത്ത് നിന്നും നിരവധിപ്പേര്‍ താരത്തിനെതിരെ രംഗത്ത് വന്നു. ദിലീപ് തങ്ങളുടെ അവസരം ഇല്ലാതാക്കി എന്നതായിരുന്നു ഉയര്‍ന്ന് വന്ന പ്രധാന ആരോപണം.

ദിലീപിന്റെ അറസ്റ്റ്
സംഭവത്തിന്റെ തുടക്കം മുതല്‍ ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിന് പിന്നില്‍ ദിലീപാണെന്ന് ചൂണ്ടിക്കാടി ജൂലൈ 10ന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിസന്ധിയിലായ രാമലീല
ദിലീപ് അറസ്റ്റിലായതോടെ റിലീസിനൊരുങ്ങിയ ദിലീപ് ചിത്രം രാമലീലയും പ്രതിസന്ധിയിലായി. ജൂലൈ ഏഴിന് റിലീസ് ചെയ്യാനിരുന്നു ചിത്രം സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റി. അതിന് പിന്നാലെ തൊട്ടടുത്ത ദിവസം ദിലീപ് അറസ്റ്റിലാകുകയുമായിരുന്നു.

ജാമ്യത്തിന് ശ്രമങ്ങള്‍
ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ആദ്യ ശ്രമം അങ്കമാലി കോടതി തള്ളി. തൊട്ട് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രണ്ട് തവണ അങ്കമാലി കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളി. ഒടുവില്‍ അഞ്ചാം തവണ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ജയില്‍ ദിനങ്ങള്‍
അറസ്റ്റിലായ ദിലീപിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലവധി അവസാനിച്ചപ്പോള്‍ ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ സ്വമേധയാ ജാമ്യം ലഭിക്കും എന്നിരിക്കെ 85ാം ദിവസമാണ് കോടതി ദിലീപിന് ജാമ്യം അനുവദിക്കുന്നത്. ജാമ്യത്തെ പോലീസ് ശക്തമായി എതിര്‍ത്തെങ്കിലും വിഫലമായി.

അമ്മയില്‍ നിന്നും പുറത്തേക്ക്
ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലും എല്ലാ പിന്തുണയുമായി ഒപ്പം നിന്ന അഭിനേതാക്കളുടെ സംഘടന താരത്തെ പുറത്താക്കി. ദിലീപിന്റെ പ്രാഥമീക അംഗത്വം പോലും റദ്ദാക്കിക്കൊണ്ടായിരുന്നു അത്. തൊട്ട് പിന്നാലെ മറ്റ് സിനിമ സംഘടനകളും ദിലീപിനെ പുറത്താക്കി.

തിരിച്ച് വിളികള്‍ നിരസിച്ചു
ജാമ്യത്തിലിറങ്ങിയ ദിലീപിനെ സംഘടനകളെല്ലാം തിരികെ വിളിച്ചെങ്കിലും ഒരു സംഘടനയുടേയും തലപ്പത്തേക്ക് തിരികെ എത്താനില്ലെന്ന് ദിലീപ് അറിയിച്ചു. ദിലീപിനെ പുറത്താക്കിയതിന്റെ പേരില്‍ അമ്മയിലും ഒട്ടേറെ പൊട്ടിത്തെറികള്‍ നടന്നു.

മുതലാക്കി രാമലീല
ദിലീപിന്റെ സാഹചര്യങ്ങളെ പരമാവധി മുതലെടുത്തുകൊണ്ടായിരുന്നു രാമലീലയുടെ മാര്‍ക്കറ്റിംഗ്. ചിത്രത്തിലും ദിലീപിന്റെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കുന്ന സംഭവങ്ങളുടെ സമാനതയായിരുന്നു ഇതിന് വളമായത്. ജയിലില്‍ അച്ഛന് ബലി ഇടാന്‍ എത്തിയ ദിലീപ് രാമലീലയുടെ പോസ്റ്ററിലും എത്തിയത് പ്രേക്ഷകര്‍ക്ക് ചിത്രത്തേക്കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിച്ചു.

പൂജ റിലീസ്
എല്ലാത്തരത്തിലും പ്രേക്ഷകര്‍ക്ക് ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ ആവോളം ഉയര്‍ത്തിയ ശേഷമായിരുന്നു രാമലീല പൂജ റിലീസായി തിയറ്ററില്‍ എത്തിയത്. കേരളത്തില്‍ മാത്രം 129 തിയറ്ററിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ റിലീസ് സമയത്തും ദിലീപ് ജയിലില്‍ ആയിരുന്നു.

ബോക്‌സ് ഓഫീസിസ് ബംബര്‍
തുടക്കം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും ഗംഭീരം പ്രകടനം നടത്തി. സ്റ്റഡി കളക്ഷനായിരുന്നു ചിത്രത്തെ ബോക്‌സ് ഓഫീസില്‍ ശ്രദ്ധേയമാക്കിയത്. തുടര്‍ ദിവസങ്ങളില്‍ ചിത്രത്തിന് കൂടുതല്‍ തിയറ്ററുകള്‍ ലഭിക്കുകയും ചെയ്തു.

അമ്പത് കോടി
രാമലീലയിലൂടെ കരിയറില്‍ രണ്ടാമതും ദിലീപ് അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയതും 2017ലാണ്. അതോടെ ഒന്നിലധികം അമ്പത് കോടി ചിത്രങ്ങളുള്ള താരങ്ങളുടെ പട്ടികയില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും പിന്നില്‍ ഇടം നേടുകയും ചെയ്തു. ടൂ കണ്‍ട്രീസായിരുന്നു ദിലീപിന്റെ ആദ്യ 50 കോടി ചിത്രം.

വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്
കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ദിലീപ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. രഞ്ജിത് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു ദിലീപ് അറസ്റ്റിലായത്. ദിലീപ് ഇപ്പോള്‍ കമ്മാര സംഭവത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്.

ദുബായ് യാത്ര
രാജ്യത്തിന് പുറത്തേക്ക് പോകാന്‍ പാടില്ല എന്ന നിര്‍ദേശത്തോടെയായിരുന്നു ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ റെസ്റ്റൊറന്റ് ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് ദുബായിലെത്തി. കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചതിനേത്തുടര്‍ന്നായിരുന്നു ഇത്.

വിടാതെ മാധ്യമങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍ നടപടികള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. പോലീസ് സമര്‍പ്പിച്ച കുറപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ആരംഭിക്കുന്നത്. ഇപ്പോഴും ദിലീപിനെ വിടാതെ പിന്തുടരുകയാണ് മാധ്യമങ്ങള്‍.

പ്രതീക്ഷയോടെ ആരാധകര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റവിമുക്തനായി തിരികെ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനോടകം ദിലീപിന്റേതായി പ്രഖ്യാപിച്ച ചിത്രങ്ങളേയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കമ്മാര സംഭവം വിഷുവിന് തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











