കാവ്യ മാധവനും ദിലീപും കുഞ്ഞതിഥിക്കായി നാളെണ്ണുന്നു!ആ സന്തോഷത്തില്‍ പങ്കുചേരാനാവാതെ മീനാക്ഷിയും!കാണൂ

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബങ്ങളിലൊന്നാണ് ദിലീപിന്റേത്. വ്യക്തി ജീവിതത്തില്‍ മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു താരത്തെ കാത്തിരുന്നത്. ശക്തമായ പിന്തുണ നല്‍കി ആ സമയത്ത് കാവ്യ മാധവനും മീനാക്ഷിയും താരത്തിനൊപ്പമുണ്ടായിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള രംഗങ്ങളായിരുന്നു ഈ താരത്തിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കാവ്യ മാധവനെ ജീവിതസഖിയാക്കിയത്. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരജോഡികളായിരുന്നു ഇരുവരും. 2016 നവംബര്‍ 25നായിരുന്നു ഇവര്‍ വിവാഹിതരായത്.

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളൊന്നും ദിലീപിന്റെ സിനിമാജീവിതത്തെ ബാധിച്ചിരുന്നില്ല. ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. എതിര്‍പ്പുകള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ രാമലീല കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ മരുന്നുകളും അവശ്യ വസ്തുക്കളുമൊക്കെയായി ദിലീപും സഹായത്തിനിറങ്ങിയിരുന്നു. സിനിമയും ചടങ്ങുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത എത്തിയിട്ടുള്ളത്. നേരത്തെ നിരവധ തവണ ഇക്കാര്യം പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കുടുംബാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്

ദിലീപും കാവ്യ മാധവനും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ സംഭവം വൈറലായി മാറിയത്. ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുളവാക്കുന്ന കാര്യം കൂടിയായിരുന്നു ഇത്. നടിയുടെ കുടുംബ സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍ എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. കേട്ട കാര്യം ശരിയാണെന്ന് കാവ്യയുടെ അച്ഛനായ മാധവനും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എട്ട് മാസം ഗര്‍ഭിണിയാണ്

എട്ട് മാസം ഗര്‍ഭിണിയാണ്

കാവ്യ മാധവന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. കേട്ട വാര്‍ത്ത സത്യമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്‍ ആദ്യമായി നായികയായി അഭിനയിച്ചത് ദിലീപിനൊപ്പമായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സ്‌ക്രീന്‍ കെമിസ്ട്രി പിന്നെ വരെ ആവര്‍ത്തിച്ചിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്താനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ചിലര്‍ ഉന്നയിച്ചിരുന്നു.

ആലുവയിലുണ്ട്

ആലുവയിലുണ്ട്

കാവ്യയും ദിലീപും ആലുവയിലെ വീട്ടിലാണെന്നും താരപിതാവ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നാളുകള്‍ക്ക് ശേഷം പത്മസരോവരം പഴയ സന്തോഷം വീണ്ടെടുത്തിരിക്കുകയാണ്. അപ്രതീക്ഷിതമായ ചില സംഭവങ്ങളെത്തുടര്‍ന്ന് കുടുംബം ഒന്നടങ്കം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു. ആരോപണങ്ങളും വിമര്‍ശനവുമൊക്കെ രൂക്ഷമായി തുടരുന്നതിനിടയിലും മീനാക്ഷി ശക്തമായ പിന്തുണയുമായി അച്ഛനൊപ്പമുണ്ടായിരുന്നു. വിവാഹ ശേഷമുള്ള പല ആഘോഷങ്ങളും നഷ്ടമായെങ്കിലും എല്ലാം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരദമ്പതികള്‍. നീണ്ട നാളുകള്‍ക്ക് ശേഷം ഇവരുടെ കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മീനാക്ഷി ചെന്നൈയിലാണ്

മീനാക്ഷി ചെന്നൈയിലാണ്

ദിലീപും കാവ്യ മാധവനും കുഞ്ഞതിഥിയെ കാത്ത് നാളെണ്ണി കഴിയുന്നതിനിടയില്‍ ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ മീനാക്ഷി ഒപ്പമില്ല. എംബിബിഎസ് പഠനത്തിനായി ചെന്നൈയിലേക്ക് പോയിരിക്കുകയാണ് താരപുത്രി. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ദിലീപിന് പിന്നാലെ മകളും അഭിനയരംഗത്തേക്ക് വരുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള യാതൊരു താല്‍പര്യവും മീനാക്ഷി പ്രകടിപ്പിച്ചിരുന്നില്ല. എന്ന് മാത്രമല്ല സിനിമയ്ക്കപ്പുറത്ത് പഠനത്തിന് പ്രധാന്യം നല്‍കാനായിരുന്നു ദിലീപും ഉദ്ദേശിച്ചത്. മെഡിക്കല്‍ മേഖലയോടാണ് മകള്‍ക്ക് താല്‍പര്യമെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

അഭിനയത്തോട് വിട

അഭിനയത്തോട് വിട

വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന അഭിനേത്രികളുടെ പതിവ് ശൈലി തന്നെയായിരുന്നു കാവ്യ മാധവനും സ്വീകരിച്ചത്. വിവാഹത്തിന് മുന്‍പ് നിരവധി സിനിമകളായിരുന്നു താരത്തെ ലക്ഷ്യമാക്കിയെത്തിയത്. എന്നാല്‍ താരം അതെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇടയ്ക്ക് അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം നൃത്ത്ം ചെയ്ത് താരം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. അഭിനയത്തോട് പൂര്‍ണ്ണമായും ബൈ പറഞ്ഞ് കുടുംബ കാര്യങ്ങളുമായി കഴിയാനായിരുന്നു താരത്തിന്റെ തീരുമാനം.

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നു

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നു

പാപ്പരാസികള്‍ ഇവരെ വിടാതെ പിന്തുടരാറുണ്ട്. പൊതു ചടങ്ങുകള്‍ക്കും മറ്റും പോവുന്നതിനിടയില്‍ ദിലീപ് തനിച്ചാണെങ്കില്‍ അതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് ഇവര്‍ക്ക് അറിയേണ്ടത്. താരകുടുംബം പങ്കെടുക്കുന്ന ചടങ്ങുകളുടെ ചിത്രങ്ങളൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളതും. അമേരിക്കന്‍ ഷോയുമായി ബന്ധപ്പെട്ട് വന്‍വിവാദങ്ങളായിരുന്നു അരങ്ങേറിയത്. മീനാക്ഷി ഒപ്പമില്ലാതെയാണ് ഇവര്‍ പോയതെന്നായിരുന്നു ആരോപണം. സഹതാരങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കുന്ന താരപുത്രിയുടെ ചിത്രങ്ങളെത്തിയതോടെയാണ് ഈ വിവാദം അവസാനിച്ചത്.

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമായി

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമായി

ദിലീപും കാവ്യ മാധവനും മലയാള സിനിമയിലെ ഹിറ്റ് താരജോഡികളാണ്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളില്‍ മിക്കവയും സൂപ്പര്‍ഹിറ്റാണ്. സിനിമയില്‍ മികച്ച കെമിസ്ട്രി തുടങ്ങിയപ്പോള്‍ മുതല്‍ ഇവരെക്കുറിച്ചുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലണെന്ന റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പ്രചരിച്ചിരുന്നു. ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹം കൂടിയായിരുന്നു ഇത്. അവസാന നിമിഷമായിരുന്നു ഇവരുടെ വിവാഹ വാര്‍ത്ത പുറത്തുവന്നത്. ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴാണ് കുടുംബാംഗങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X