മടുക്കാതെ നോക്കിക്കാണൂല്ലേ! അതുപോലെയാണ് എനിക്ക് ലാലേട്ടന്‍! ഇമോഷണലായി ദിലീപിന്റെ വാക്കുകള്‍
മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്കെത്തിയതാണ് ദിലീപ്. അസിസ്റ്റന്റായിരിക്കുമ്പോഴും അഭിനയമോഹമുണ്ടായിരുന്നു. താരങ്ങളെല്ലാമായി അന്ന് തുടങ്ങിയ സൗഹൃദമാണ്. ഇപ്പോഴും അത് ശക്തമായി തുടരുന്നുണ്ട്. മോഹന്‍ലാലുമായി പ്രത്യേകമായൊരു ആത്മബന്ധമുണ്ട് തനിക്ക് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം മോഹന്‍ലാലിനെക്കുറിച്ച് വാചാലനാവാറുണ്ട്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് അഭിമുഖത്തിലും ദിലീപ് മോഹന്‍ലാലിനെക്കുറിച്ച് വാചാലനായിരുന്നു. അത്രയും ഇമോഷണലായാണ് മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചത്. തന്റെ സിനിമാജീവിതത്തെക്കുറിച്ചും, കുടുംബത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചിരുന്നു.
ലാലേട്ടനെ നമ്മള്‍ കടല്‍, ആന, മഴ നമ്മളിങ്ങനെ എപ്പോഴും മടുക്കാതെ നോക്കിക്കൊണ്ടിരിക്കുകയില്ലേ, അതുപോലെ എനിക്ക് ഫീല്‍ ചെയ്തിട്ടുള്ള ആളാണ്. എല്ലാവര്‍ക്കും അല്ലേ, എനിക്ക് അങ്ങനെ ഫീല്‍ ചെയ്തിട്ടുള്ള ആളാണ്. ശരിക്കും പുള്ളിയെ നമ്മള്‍ പറയില്ലേ, ചില ഗന്ധര്‍വ്വ ജന്മങ്ങള്‍ വരിക എന്ന് പറയില്ലേ, ഇതിനുവേണ്ടി വന്നിരിക്കുന്ന, നമുക്ക് അവരുമായിട്ട് ഇടപഴകാനും, അവരുടെ കൂടെ നില്‍ക്കാനും, അവരുടെ കൂടെ സിനിമകള്‍ ചെയ്യാനും ഒക്കെ പറ്റുകയെന്ന് വെച്ചാല്‍ നമ്മളുടെ ഒരു ദൈവാനുഗ്രഹം ഉണ്ടല്ലോ. അവര് നമ്മളെ ചേര്‍ത്തുപിടിക്കുക. അത് വലിയ കാര്യമല്ലേ. നമുക്ക് നമ്മുടെ സീനിയേഴ്‌സുമായിട്ടുളള ബന്ധം അതാണ്.

ഞാന്‍ ഇവരുടെ കൂടെ അസിസ്റ്റന്റായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. സുരേഷേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. പക്ഷേ, സുരേഷേട്ടനാണ് ഞാനൊരു സിനിമ ചെയ്യുമ്പോള്‍ ആദ്യം ഗസ്റ്റ് അപ്പിയറന്‍സ് ഒന്നിച്ച് ചെയ്തത്. മാനത്തെ കൊട്ടാരം, അന്ന് തുടങ്ങിയിട്ടുള്ളൊരു ബന്ധമാണ്. ഭഭബ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പമായി മോഹന്‍ലാലും അഭിനയിച്ചിരുന്നു. ഇരുവരും ഒന്നിച്ചെത്തുന്നുവെന്ന തരത്തില്‍ തുടക്കത്തില്‍ തന്നെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആരാധകനെന്ന നിലയില്‍ ഞാന്‍ കാണാനാഗ്രഹിച്ച മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കണ്ടതെന്നായിരുന്നു ദിലീപ് പറഞ്ഞത്.
എടാ, ശരിക്കും ഇങ്ങനെയൊക്കെ ആള്‍ക്കാരുണ്ടാവുമോയെന്നായിരുന്നു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ ചോദിച്ചത്. ഞങ്ങള്‍ ആസ്വദിച്ച് ചെയ്ത ചിത്രമാണ്. പ്രേക്ഷകര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്.പതിവില്‍ നിന്നും വ്യത്യസ്തമായി യാതൊരുവിധ പ്രമോഷനുകളുമില്ലാതെയായിരുന്നു ചിത്രം എത്തിയത്. ടീസറും, പോസ്റ്ററുകളും ട്രെയിലറുമെല്ലാം പങ്കുവെക്കാന്‍ തുടങ്ങിയപ്പോള്‍ ലാലേട്ടനാണ് അത് സ്വന്തം പേജിലൂടെ ചെയ്യാന്‍ പറഞ്ഞത്. സൈബര്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അത് അദ്ദേഹത്തിന് നെഗറ്റീവായി ബാധിക്കില്ലേ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. എന്നാല്‍ അതേക്കുറിച്ചൊന്നും ആലോചിക്കണ്ട, നമുക്ക് വേണ്ടത് പോലെ ചെയ്യാമെന്ന മറുപടിയുമായി കൂടെ നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍.
ജീവിതത്തില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധി നേരിട്ടപ്പോഴും മോഹന്‍ലാലിന്റെ നിശബ്ദ പിന്തുണ ദിലീപിനൊപ്പമായിരുന്നു. കാര്യമായി ഒന്നും പ്രതികരിക്കാതെ മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം. താരസംഘടനയുടെ നേതൃസ്ഥാനവും മാറിയിരുന്നു. കേസില്‍ കുറ്റാരോപിതനാവുന്നതിന് മുന്നെയാണ് ലാലും ദിലീപും ഒന്നിച്ച് അഭിനയിച്ചത്. അദ്ദേഹത്തെപ്പോലെയൊരാളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു വിമര്‍ശനം. ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് സിനിമ ഇറങ്ങുന്നത്. താരങ്ങളുടെ പേരുമായി ബന്ധപ്പെട്ട് സിനിമയെ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ശരിയല്ലെന്ന് താരങ്ങള്‍ തന്നെ പ്രതികരിച്ചിരുന്നു. ആരാധകരെല്ലാം ദിലീപിന്റെ ഭഭബ ഏറ്റെടുത്തപ്പോള്‍ മറ്റൊരു വിഭാഗം ബഹിഷ്‌ക്കരണ ഭീഷണിയുമായി രംഗത്തെത്തെിയിരുന്നു. അതൊന്നും ചിത്രത്തെ ബാധിച്ചില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications











