സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കാന്‍ ദിലീപ് വീണ്ടുമെത്തുന്നു! ശുഭരാത്രിയുടെ ഫസ്റ്റ് ലുക്ക് വരുന്നു
ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. അനു സിത്താര നായികയായിട്ടെത്തുന്ന സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ചിത്രം തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

സിനിമയില്‍ നിന്നും ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരികയാണ്. മേയ് 31 ന് വൈകുന്നേരം ആറ് മണിയ്ക്ക് ശുഭരാത്രിയിലെ ഫസ്റ്റ് ലുക്ക് പുറത്ത് വരുമെന്ന കാര്യം ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കുന്ന ലുക്കാണോ പുറത്ത് വരുന്നതെന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഭാര്യയായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്.
ജൂലൈയില്‍ ആദ്യ ആഴ്ചകളില്‍ റിലീസ് തീരുമാനിച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനും അനു സിത്താരയ്ക്കുമൊപ്പം സിദ്ദിഖ്, നടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications