For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ അങ്കിളെന്ന് വിളിക്കല്ലേ! ഏട്ടനെന്ന് വിളിക്കൂ! 7 വയസ്സുകാരിയായ നായികയെ തിരുത്തി ദിലീപ്!

  |
  My Santa Audio Launch | Dileep | Filmibeat Malayalam

  കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരങ്ങളിലൊരാളാണ് ദിലീപ്. ഫെസ്റ്റിവല്‍ സീസണുകളില്‍ സിനിമയുമായെത്തുന്ന പതിവുണ്ട് അദ്ദേഹത്തിന്. ഇത്തവണത്തെ ക്രിസ്മസിന് താനും ഗോദയിലുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമയത്ത് റിലീസ് ചെയ്യാന്‍ പറ്റിയ മികച്ച സിനിമയുമായിത്തന്നെയാണ് താരമെത്തുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായ മൈ സാന്റായുമായാണ് ദിലീപ് എത്തുന്നത്. സുഗീത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. ലുലു മാളില്‍ നടന്ന ചടങ്ങില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ പങ്കെടുത്തിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ഡിസംബര്‍ 21നാണ് സിനിമ എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ സെന്‍സറിംഗ് വൈകിയതോടെ ചിത്രത്തിന്റെ റിലീസ് ക്രിസ്മസ് ദിനത്തിലേക്ക് മാറ്റുകയായിരുന്നു. ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ സിനിമകലൊരുക്കിയ സുഗീതും ദിലീപും ഇതാദ്യമായാണ് ഒരുമിക്കുന്നത്. ജെമിന്‍ സിറിയകാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സായ്കുമാര്‍, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, മാനസ്വി തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഓഡിയോ ലോഞ്ചിനിടയിലെ രസകരമായ സംഭവങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  നായികയായെത്തുന്നത്

  നായികയായെത്തുന്നത്

  ഏഴ് വയസ്സുകാരിയായ മാനസിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സാന്റായ്‌ക്കൊപ്പമെത്തുന്ന കുഞ്ഞുപെണ്‍കുട്ടിയെ അവതരിപ്പിച്ച മാനസ്വി ചില്ലറക്കാരിയല്ലെന്ന് താരങ്ങളും അണിയറപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താനൊരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നുമായിരുന്നു കുഞ്ഞുതാരം പറഞ്ഞത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ലുലു മാളില്‍ നടന്ന ഓഡിയോ ലോഞ്ചിനിടയിലും മുഖ്യശ്രദ്ധാകേന്ദ്രമായി മാറിയത് മാനസിയായിരുന്നു.

   മലയാളത്തിന് ലഭിച്ച മണിമുത്ത്

  മലയാളത്തിന് ലഭിച്ച മണിമുത്ത്

  വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന് ലഭിച്ച മണിമുത്താണ് മാനസിയെന്ന് ദിലീപ് പറഞ്ഞിരുന്നു. ഗംഭീരമായ അഭിനയമാണ് മാനസിയുടേത്. നയന്‍താര, തൃഷ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ തമിഴില്‍ അഭിനയിച്ചിട്ടുണ്ട് മാനസ്വി. ഇമൈക്ക നൊടികള്‍, പരമപഥം, ദര്‍ബാര്‍, മാമനിതന്‍ തുടങ്ങിയ സിനിമകളിലൊക്കെ ഈ താരം അഭിനയിച്ചട്ടുണ്ട്. ആദ്യടേക്കില്‍ത്തന്നെ അവളുടെ ഭാഗം ഓക്കേയാക്കാറുണ്ട്. മാനസി പുപ്പുലിയാണന്നും പിള്ളേരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു ധര്‍മ്മജന്‍രെ ഡയലോഗ്.

  രജനീകാന്തിനെ വിളിക്കുന്നത്

  രജനീകാന്തിനെ വിളിക്കുന്നത്

  രജനി സാറിനെ മാനസി എന്താണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയിരുന്നുവെന്നും അദ്ദേഹത്തെ ഇങ്ങനെ വിളിക്കുന്ന ആദ്യത്തെയാള്‍ മാനസിയാണെന്നും ദിലീപ് പറഞ്ഞിരുന്നു. രജനി ചേട്ടായെന്നാണ് അദ്ദേഹത്തെ മാനസി വിളിക്കുന്നത്. ഭാവിയില്‍ ആരാവാനാണ് ആഗ്രഹമെന്ന്് ചോദിച്ചപ്പോള്‍ രജനി ചേട്ടന്റെ ഹീറോയിനായി അഭിനയിക്കണമെന്ന് പറഞ്ഞിരുന്നതായും മാനസിയും പറഞ്ഞിരുന്നു. അദ്ദേഹം ആയതുകൊണ്ട് അത് ചിലപ്പോള്‍ നടക്കുമെന്നായിരുന്നു ദിലീപിന്റെ കമന്റ്.

  അങ്കിളെന്ന് വിളിക്കല്ലേ

  അങ്കിളെന്ന് വിളിക്കല്ലേ

  സെറ്റിലേക്ക് എത്തിയപ്പോള്‍ മാനസി ആദ്യം തന്നെ വിളിച്ചത് അങ്കിളെന്നായിരുന്നു. അങ്ങനെ വിളിക്കല്ലേയെന്നും ചേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്നും പറയുകയായിരുന്നു താനെന്ന് ദിലീപ് പറയുന്നു. ഇതേ പ്രായത്തില്‍ അങ്കിള്‍ എന്ന് വിളിച്ചവരൊക്കെ പിന്നീട് നായികമാരായി നമ്മുടെ കൂടെത്തന്നെ അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ വിളി മാറ്റാന്‍ പറ്റില്ലല്ലോ, കീര്‍ത്തി സുരേഷ്, സനുഷ തുടങ്ങിയവരൊക്കെ അങ്ങനെ അഭിനയിച്ചവരാണെന്നും ദിലീപ് പറഞ്ഞിരുന്നു.

  വലിയ നടിയാക്കണം

  വലിയ നടിയാക്കണം

  ഭാവിയില്‍ വലിയൊരു നടിയാവണമെന്നാണ് തന്‍രെ ആഗ്രഹമെന്നും ഈ സിനിമ സ്വീകരിക്കണമെന്നുമായിരുന്നു മാനസി പറഞ്ഞത്. നിങ്ങളുടെ കൈയ്യിലാണ് എല്ലാമെന്നും സിനിമയ്ക്ക് പിന്തുണ വേണമെന്നും താരം പറഞ്ഞിരുന്നു. രാത്രിയില്‍ വൈകിയുള്ള ഷൂട്ടിലും ഒരു മടിയും കൂടാതെയാണ് മാനസി എത്താറുള്ളത്. ഞാന്‍ റെഡിയാ സേട്ടാ എന്ന് പറഞ്ഞ് പെട്ടെന്ന് തെന്ന വരും. മലയാളം ഡയലോഗൊക്കെ പെട്ടെന്ന് പഠിച്ച് പറയുമായിരുന്നു മാനസിയെന്നും ദിലീപ് പറഞ്ഞിരുന്നു.

  Read more about: dileep ദിലീപ്
  English summary
  Dileep's funny dialogue in My Santa Audio Launch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X